Kangana Ranaut on Mahesh Babu statement: തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിന്‍റെ വിവാദ പ്രസ്‌താവനയോട് പ്രതികരിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. 'ധാക്കഡി'ന്‍റെ ട്രെയ്‌ലര്‍ ലോഞ്ച് ചെയ്യാന്‍ രാജ്യ തലസ്ഥാനത്തെത്തിയപ്പോഴാണ് കങ്കണ മഹേഷ് ബാബു വിഷയത്തിലുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.
Kangana Ranaut praises Mahesh Babu: 'മഹേഷ് ബാബു പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. നിരവധി സംവിധായകരില്‍ നിന്നും അദ്ദേഹത്തിന് ധാരാളം ഓഫറുകള്‍ ലഭിക്കുന്നത് എനിക്കറിയാം. അദ്ദേഹത്തിന്‍റെ തലമുറയിലെ അഭിനേതാക്കളാണ് തെലുങ്ക് സിനിമാ വ്യവസായത്തെ ഇന്ത്യയിലെ ഒന്നാം നമ്പര്‍ രംഗമാക്കി മാറ്റിയത്. അതുകൊണ്ട് ബോളിവുഡിന് അദ്ദേഹത്തെ തങ്ങാന്‍ കഴിയില്ല എന്നത് തീര്‍ച്ചയാണ്'.
Kangana Ranaut in Dhaakad trailer launch:'മഹേഷ് ബാബു അദ്ദേഹത്തിന്‍റെ ഇന്‍ഡസ്‌ട്രിയോട് ആദരവ് കാണിച്ചു. അത് ആര്‍ക്കും നിഷേധിക്കാനാവില്ല. കഴിഞ്ഞ 10-15 വർഷമായി അവർ കഠിനാധ്വാനം ചെയ്‌ത് തമിഴ് സിനിമ മേഖലയെ പോലും പിന്നിലാക്കി. അവരിൽ നിന്ന് മാത്രമേ നമുക്ക് പഠിക്കാനാവൂ' - കങ്കണ പറഞ്ഞു.
Mahesh Babu latest movies : മഹേഷ് ബാബുവിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'സര്‍ക്കാരു വാരി പാട്ട'. മെയ് 12നാണ് ചിത്രം റിലീസ് ചെയ്‌തത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മഹേഷ് ബാബു നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്‍റെ വിവാദ ബോളിവുഡ് പരാമര്‍ശം.
Mahesh Babu bollywood statement : 'എനിക്കറിയില്ല, ഇത് അഹങ്കാരമാണോ എന്ന്. എനിക്ക് ബോളിവുഡില്‍ നിന്നും ധാരാളം ഓഫറുകള്‍ ലഭിച്ചു. പക്ഷേ അവര്‍ക്ക് എന്നെ താങ്ങാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. എനിക്കെന്‍റെ സമയം പാഴാക്കാന്‍ കഴിയില്ല. എനിക്ക് ഇവിടെ കിട്ടുന്ന താരമൂല്യവും ബഹുമാനവും വളരെ വലുതാണ്. അതിനാല്‍ തെലുങ്ക് മേഖല ഉപേക്ഷിച്ച് മറ്റൊരു ഇന്‍ഡസ്‌ട്രിയിലേയ്‌ക്ക് പോകുന്നതിനെ കുറിച്ച് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. സിനിമകള്‍ ചെയ്‌ത് വളരുന്നത് മാത്രമാണ് ഞാന്‍ സ്വപ്‌നം കണ്ടത്. എന്‍റെ സിനിമകള്‍ രാജ്യം മുഴുവന്‍ കാണണമെന്ന ആഗ്രഹമുണ്ട്. അതിപ്പോള്‍ സാധ്യമായി' - ഇപ്രകാരമായിരുന്നു മഹേഷ് ബാബുവിന്‍റെ പ്രസ്‌താവന.
Mahesh Babu clarifies his statement : തന്‍റെ പ്രസ്‌താവന വിവാദമായതോടെ, വിഷയത്തില്‍ വ്യക്തതവരുത്തി മഹേഷ് ബാബു രംഗത്തെത്തിയിരുന്നു. തന്‍റെ പ്രസ്‌താവന സിനിമാമേഖലയോടുള്ള സ്‌നേഹത്തിന്‍റെ പ്രതിഫലനം മാത്രമാണെന്നാണ് താരം വ്യക്തമാക്കിയത്. 'എനിക്ക് തെലുങ്ക് സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം. രാജ്യത്തുടനീളം തെലുങ്ക് ചിത്രങ്ങള്‍ മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കണമെന്ന് ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നു. തെലുങ്ക് സിനിമാ മേഖല ഉപേക്ഷിച്ച് എന്തിന് മറ്റൊരു ഇന്‍ഡസ്‌ട്രിയില്‍ പോകണം. ഉത്തരേന്ത്യയില്‍ നമ്മുടെ സിനിമകള്‍ എത്തുന്നതില്‍ സന്തോഷമുണ്ട്. തെലുങ്ക് ചിത്രങ്ങള്‍ പാന്‍ ഇന്ത്യ തലത്തില്‍ മികച്ച പ്രകടനം കാഴ്‌ച്ചവയ്‌ക്കുന്നതിലൂടെ എന്‍റെ സ്വപ്‌നം സാക്ഷാത്‌കരിക്കപ്പെടുന്നു.' - മഹേഷ് ബാബു പറഞ്ഞു.
Also Read:'ബോളിവുഡ് എന്നെ താങ്ങില്ല'; പ്രസ്‌താവനയില്‍ വിശദീകരണവുമായി മഹേഷ് ബാബു