Vikram in Disney Plus Hotstar: തിയേറ്ററുകളില്‍ വന്‍വിജയം നേടിയ ഉലകനായകന്‍ കമല്‍ഹാസന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'വിക്രം'. ബോക്‌സോഫിസ് റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ 'വിക്രം' ഇനി ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ജൂലൈ എട്ടിനാണ് സിനിമയുടെ ഒടിടി റിലീസ്.
Kamal Haasan about Vikram OTT release: ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ ബുധനാഴ്‌ചയാണ് വിക്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപനം നടത്തിയത്. 'നിങ്ങളുടെ വാച്ച് ലിസ്റ്റിലേക്ക് ഒരു സൂപ്പർ ഹിറ്റ് ചിത്രം കൂടി ഉടന്‍ വരുന്നു... ജൂലൈ 8 മുതല്‍ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ വിക്രം സ്‌ട്രീമിങ് ആരംഭിക്കും', ഇപ്രകാരം കുറിച്ച് കൊണ്ടാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ ടീം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഒപ്പം സിനിമയുടെ ഒടിടി റിലീസിനെ കുറിച്ച് വിവരം നല്‍കുന്ന കമല്‍ഹാസന്‍റെ ഒരു ലഘു വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
Vikram gross collection: ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത 'വിക്രം' ജൂണ്‍ മൂന്നിനാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തിയത്. ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ബോക്‌സോഫിസ് കലക്ഷനില്‍ 400 കോടിയിലധികം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.
- " class="align-text-top noRightClick twitterSection" data="
">
രാജ്‌കമല്‍ ഫിലിംസിന്‍റെ ബാനറില്‍ ആര്‍ മഹേന്ദ്രനൊപ്പമാണ് കമല്‍ഹാസന്‍ സിനിമ നിര്‍മിച്ചത്. ഒരിടവേളയ്‌ക്ക് ശേഷം കമൽഹാസൻ നിര്‍മാണ രംഗത്ത് തിരിച്ചെത്തിയ ചിത്രം കൂടിയാണ് വിക്രം. ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരേൻ, അർജുൻ ദാസ് ഉള്‍പ്പെടെയുളള താരങ്ങളും ചിത്രത്തില്‍ വേഷമിട്ടു.
Suriya as guest role in Vikram: അതിഥി വേഷത്തില്‍ സൂര്യയും വിക്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 'വിക്ര'ത്തിലൂടെ വര്‍ഷങ്ങളായുള്ള സൂര്യയുടെ ആഗ്രഹം പൂവണിയുകയായിരുന്നു. കമല്‍ഹാസനൊപ്പം സിനിമയില്‍ അഭിനയിക്കുക എന്നത് വര്‍ഷങ്ങളായുളള സൂര്യയുടെ ചിരകാല സ്വപ്‌നമായിരുന്നു. വിക്രത്തിന്‍റെ ഗംഭീര വിജയത്തിന് പിന്നാലെ ചിത്രത്തിന്‍റെ അടുത്ത ഭാഗത്തില്‍ കമല്‍ഹാസനും സൂര്യയും വീണ്ടും ഒരുമിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Also Read:റോളക്‌സ് സാറിന് 'റോളക്‌സ്' വാച്ച് സമ്മാനിച്ച് കമല്‍ഹാസന്‍, ഹൃദയത്തില്‍ തൊട്ട് നന്ദി പറഞ്ഞ് സൂര്യ