ഉലകനായകന് കമല്‍ ഹാസന്‍ ആശുപത്രിയില്‍. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കല്‍ സെന്‍ററിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. പതിവ് പരിശോധനകള്‍ക്ക് വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം താരത്തിന് പനി ബാധിച്ചതായും അതിനുള്ള ചികിത്സ നൽകിയതായും റിപ്പോർട്ടുണ്ട്. അടുത്ത രണ്ട് ദിവസത്തേക്ക് കമല്‍ ഹാസന്, ഡോക്‌ടര്‍മാര്‍ പൂർണ്ണ വിശ്രമം നിർദ്ദേശിച്ചതായും പറയപ്പെടുന്നു. ഇന്ന് വൈകുന്നേരത്തോടെ അദ്ദേഹം ആശുപത്രി വിടുമെന്നാണ് സൂചന.
സിനിമയുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ആദ്യം തന്നെ കമല്‍ ഹാസന്‍ ഹൈദരാബാദില്‍ എത്തിയിരുന്നു. തന്‍റെ ഗുരുവും ഇതിഹാസ സംവിധായകനുമായ കെ വിശ്വനാഥിനെ അടുത്തിടെ താരം ഹൈദരാബാദില്‍ വച്ച് കണ്ടിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്‌തിരുന്നു.
നിലവില്‍ ബിഗ് ബോസ് തമിഴ് സീസൺ 6 ന്‍റെ അവതാരകന്‍ കൂടിയാണ് കമല്‍ ഹാസന്‍. ബിഗ് ബോസിന്‍റെ ആറ് സീസണുകളിലും താരം തന്നെയായിരുന്നു അവതാരകന്‍. ശങ്കറിന്‍റെ 'ഇന്ത്യൻ 2', ബിഗ് ബോസ് തമിഴ് സീസൺ 6 എന്നിവയുടെ ചിത്രീകരണത്തിലാണ് താരം.
'ഇന്ത്യൻ 2' പൂർത്തിയാക്കിയ ശേഷം, 'കെഎച്ച് 234' എന്ന സിനിമയ്‌ക്കായി അദ്ദേഹം മണിരത്‌നവുമായി കൈകോർക്കും. സംവിധായകൻ പാ രഞ്ജിത്തിനൊപ്പവും അദ്ദേഹം ഒരു സിനിമ ചെയ്യുന്നുണ്ട്.
Also Read: 'നിങ്ങള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു'; ഉലകനായകന് പിറന്നാള്‍ ആശംസ നേര്‍ന്ന് മുഖ്യമന്ത്രി