ETV Bharat / entertainment

'വിമർശനങ്ങൾ മുഖവിലയ്‌ക്ക് എടുക്കുന്നില്ല, ഭഗവതിയുടെ വേഷം ചെയ്യാൻ ആരും തയ്യാറായില്ല': ഈസ്റ്റ് കോസ്റ്റ് വിജയനും താരങ്ങളും പറയുന്നു... - രഞ്ജിൻ രാജ് സംഗീതം

കെവി അനിൽ എഴുതിയ കഥയെ ആസ്‌പദമാക്കി ഒരുക്കിയ സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത് ഈസ്റ്റ്‌ കോസ്റ്റ് വിജയനാണ്.

തിരുവനന്തപുരം  കെ വി അനിൽ  കള്ളനും ഭഗവതിയും  kallanum bhagavathiyum  East Coast Vijayan  VISHNU UNNIKRISHNAN  ANUSREE  Mokksha  പത്താം വളവ്  രഞ്ജിൻ രാജ് സംഗീതം  ഈസ്റ്റ്‌ കോസ്റ്റ് വിജയൻ ആൽബം
പ്രേക്ഷകരുടെ ഹൃദയം കട്ടെടുത്ത് 'കള്ളനും ഭഗവതിയും'
author img

By

Published : Apr 4, 2023, 4:49 PM IST

പ്രേക്ഷകരുടെ ഹൃദയം കട്ടെടുത്ത് 'കള്ളനും ഭഗവതിയും'

തിരുവനന്തപുരം : ആൽബം സോങ്ങുകളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ ഈസ്റ്റ്‌ കോസ്റ്റ് വിജയൻ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച് തിയേറ്ററുകളിൽ എത്തിയ സിനിമയാണ് ‘കള്ളനും ഭഗവതിയും’. കെവി അനിൽ എഴുതിയ കഥയെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രത്തിന് പുസ്‌തകത്തിൻ്റെ പേരു തന്നെയാണ് നൽകിയിരിക്കുന്നത്. ചിത്രത്തിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംവിധായകനും താരങ്ങളും വാർത്ത സമ്മേളനം നടത്തി.

സിനിമയെ സംബന്ധിച്ച് ഉയർന്ന വിമർശനങ്ങൾക്ക് സംവിധായകൻ ഈസ്റ്റ്‌ കോസ്റ്റ് വിജയൻ വാർത്ത സമ്മേളനത്തിൽ മറുപടി പറഞ്ഞു. ‘കാലഘട്ടത്തിന് അനുസൃതമായ സിനിമയാണ് കള്ളനും ഭഗവതിയും, മലയാളത്തിൽ അതികം കണ്ടുപരിചയം ഇല്ലാത്ത ഒരു മുഖം ഭഗവതിയുടെ വേഷം ചെയ്‌താൽ നന്നാകുമെന്ന് തോന്നിയതുകൊണ്ടാണ് ബംഗാളി ചലച്ചിത്ര നടി മോക്ഷയെ സമീപിച്ചത്. മലയാളത്തിൽ നിരവധി പ്രമുഖ അഭിനേത്രികളെ സമീപിച്ചെങ്കിലും ഭഗവതിയുടെ വേഷം ഏറ്റെടുക്കാൻ പലരും തയ്യാറായില്ലെന്നും സംവിധായകൻ പറഞ്ഞു.

'ചിത്രം ആൽബത്തിൻ്റെ രൂപത്തിലാണെന്ന വിമർശനങ്ങൾ ഉയർത്തുന്നവർക്ക് എന്തോ കുഴപ്പമുണ്ടെന്നാണ് തോന്നുന്നത്. ഇത്തരം വിമർശനങ്ങൾക്ക് ഞാൻ വില കൊടുക്കാറില്ല. ഞാൻ ആൽബം ചെയ്ത് വിജയിച്ച ആളെന്ന നിലയിലാണ് ഇത്തരം വിമർശനങ്ങൾ ഇവർ ഉയർത്തുന്നത്. ഇതു മുഖവിലയ്‌ക്കെടുക്കുന്നില്ല'. ഈസ്റ്റ്‌ കോസ്റ്റ് വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യയിൽ ഏറ്റവും മികച്ച കണ്ടൻ്റുകൾ ഉണ്ടാകുന്നത് മലയാളത്തിൽ: ഇന്ത്യയിൽ ഏറ്റവും മികച്ച കണ്ടൻ്റുകൾ ഉണ്ടാകുന്നത് മലയാളത്തിലാണെന്നും, അവസരം ലഭിക്കുകയാണെങ്കിൽ ഇനിയും കൂടുതൽ വൈവിദ്ധ്യമുള്ള വേഷങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടെന്നും ചിത്രത്തിൽ ഭഗവതിയുടെ വേഷം ചെയ്‌ത ബംഗാളി ചലചിത്രതാരം മോക്ഷ മാധ്യമങ്ങളോട് പറഞ്ഞു. ചിത്രത്തിലെ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്ന് മലയാള സിനിമാ താരം അനുശ്രീയും കൂട്ടിച്ചേർത്തു.

ഈസ്റ്റ്‌ കോസ്റ്റ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ നിർമ്മാണത്തിൽ മാർച്ച് 31 നാണ് കള്ളനും ഭഗവതിയും റിലീസ് ചെയ്തത്. ഈസ്റ്റ്‌ കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ചിത്രത്തിന് തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവർ പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രത്തിൽ സലിം കുമാർ, പ്രേം കുമാർ, ജോണി ആൻ്റണി, നോബി എന്നിവരും അഭിനയിച്ചിരിക്കുന്നു.

also read: 'മദനാ.. ജീവിതം ഒന്നേയുള്ളൂ അത് എന്ത് വിലകൊടുത്തും ആസ്വദിക്കണം': മദനോത്സവം ട്രെയിലർ പുറത്ത്

ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും കെ വി. അനിൽ, ഈസ്റ്റ് കോസ്റ്റ് വിജയൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ‘പത്താം വളവ്’ എന്ന സിനിമയിലൂടെ സ്വന്തന്ത്ര കാമറാമാനായി മാറിയ രതീഷ് റാമാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചത്. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്ന ചിത്രത്തിൻ്റെ എഡിറ്റിങ്ങ് കൈകാര്യം ചെയ്‌തിരിക്കുന്നത് ജോൺകുട്ടിയാണ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് തിലകം, കഥ- കെ.വി. അനിൽ, പശ്ചാത്തല സംഗീതം- രഞ്ജിൻ രാജ്, കലാ സംവിധാനം- രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനർ- ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, സ്റ്റിൽസ്- അജി മസ്‌ക്കറ്റ്, പരസ്യകല- കോളിൻസ് ലിയോഫിൽ, സൗണ്ട് ഡിസൈൻ- സച്ചിൻ സുധാകരൻ, ഫൈനൽ മിക്സിങ്- രാജാകൃഷ്ണൻ, കൊറിയോഗ്രഫി- കല മാസ്റ്റർ, ആക്‌ഷൻ- മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുഭാഷ് ഇളമ്പൽ, അസ്സോസിയേറ്റ് ഡയറക്‌ടർ- ടിവിൻ കെ. വർഗീസ്, അലക്‌സ് ആയൂർ, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്–ഷിബു പന്തലക്കോട്, കാലിഗ്രാഫി- കെ.പി. മുരളീധരൻ, ഗ്രാഫിക്‌സ്- നിഥിൻ റാം. ലൊക്കേഷൻ റിപ്പോർട്ട്–അസിം കോട്ടൂർ, പി ആർ ഒ : എ എസ് ദിനേശ്. എന്നിവർ നിർവഹിച്ചിരിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.