Kaathuvaakula Rendu Kaadhal trailer: നയന്‍താര, സാമന്ത, വിജയ് സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാതുവാക്കുലെ രണ്ടു കാതല്‍'. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.
നയന്‍താരയും സാമന്തയും വിജയ് സേതുപതിയുമാണ് 2.25 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ ഹൈലൈറ്റാകുന്നത്. ഒരേ സമയം നയന്‍താരയുമായും സാമന്തയുമായും പ്രണയത്തിലാകുന്ന വിജയ് സേതുപതിയുടെ കഥാപാത്രത്തെയാണ് ട്രെയ്‌ലറില്‍ ദൃശ്യമാകുക. നയന്‍താരയും സാമന്തയും വിജയ് സേതുപതിയെ മത്സരിച്ച് പ്രണയിക്കുന്ന നര്‍മ നിമിഷങ്ങളും ട്രെയ്‌ലറിലുണ്ട്.
- " class="align-text-top noRightClick twitterSection" data="">
Kaathuvaakula Rendu Kaadhal lyrical song: അടുത്തിടെ ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനവും പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ 'ഡിപ്പാം ഡപ്പാം' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. 'ഡിപ്പാം ഡപ്പാം' ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
Dippam Dappam song in trending: ഗാനം ട്രെന്‍ഡിംഗിലും ഇടംപിടിച്ചിരുന്നു. നിലവില്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ 10ാം സ്ഥാനത്താണ് ഗാനം. അഞ്ച് മില്യണിലധികം പേരാണ് ഇതുവരെ ഗാനം കണ്ടിരിക്കുന്നത്. വിഘ്‌നേഷ് ശിവന്‍റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതത്തില്‍ അന്തോണി ദാസനും അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ് സംഗീതം.
Samantha Nayanthara in Vijay Seuthapathi movie: ത്രികോണ പ്രണയകഥ പറയുന്ന റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ റാംബോ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. കണ്‍മണിയായി നയന്‍താരയും, ഖദീജ ആയി സാമന്തയും വേഷമിടുന്നു. ഇതാദ്യമായാണ് സാമന്തയും നയന്‍താരയും ഒന്നിച്ചെത്തുന്നത്.
Sreesanth in Kaathuvaakula Rendu Kaadhal: ക്രിക്കറ്റ് താരം ശ്രീശാന്തും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നു. മുഹമ്മദ് മോബി എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് അവതരിപ്പിക്കുക. ഇതാദ്യമായാണ് ശ്രീശാന്ത് ഒരു തമിഴ് ചിത്രത്തില്‍ വേഷമിടുന്നത്. കല മാസ്‌റ്റര്‍, റെഡിന്‍ കിങ്‌സ്‌ലി, ലൊല്ലു സഭാ മാരന്‍, ഭാര്‍ഗവ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
Kaathuvaakula Rendu Kaadhal cast and crew: വിഘ്‌നേഷ് ശിവന്‍റെ നാലാമത്തെ ചിത്രമാണ് 'കാതുവാക്കുലെ രണ്ടു കാതല്‍'. വിഘ്‌നേഷ് ശിവന്‍റേതാണ് രചനയും. സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോസിന്‍റെ ബാനറില്‍ ലളിത് കുമാര്‍ എസ്.എസും റൗഡി പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും ചേര്‍ന്നാണ് നിര്‍മാണം.
Kaathuvaakula Rendu Kaadhal release: എസ്.ആര്‍ കതിരും വിജയ് കാര്‍ത്തിക് കണ്ണനും ചേര്‍ന്നാണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കും. ദിലീപ് സുബ്ബരായന്‍ ആണ് ആക്ഷന്‍ ഡയറക്‌ടര്‍. അനിരുദ്ധ് ആണ് സംഗീതം. അനിരുദ്ധ് സംഗീതം പകരുന്ന 25ാം ചിത്രം കൂടിയാണിത്. ഏപ്രില്‍ 28ന് ചിത്രം തിയേറ്ററുകളിലെത്തും. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്.
Also Read: രണ്ട് കാമുകിമാര്‍, ഒരൊറ്റ കാമുകൻ; പ്രണയകഥയുമായി ‘കാതുവാക്കുലെ രണ്ടു കാതല്‍’