ETV Bharat / entertainment

പൊട്ടിച്ചിരിപ്പിച്ച്‌ ഖദീജയും കണ്‍മണിയും റാംബോയും - Kaathuvaakula Rendu Kaadhal cast and crew

Kaathuvaakula Rendu Kaadhal release: കാത്തിരിപ്പിനൊടുവില്‍ 'കാതുവാക്കുലെ രണ്ടു കാതല്‍' തിയേറ്ററുകളിലെത്തി. ആദ്യ മണിക്കൂറുകളില്‍ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്‌.

Kaathuvaakula Rendu Kaadhal release  പൊട്ടിച്ചിരിപ്പിച്ച്‌ ഖദീജയും കണ്‍മണിയും റാംബോയും  'കാതുവാക്കുലെ രണ്ടു കാതല്‍' തിയേറ്ററുകളിലെത്തി  Kaathuvaakula Rendu Kaadhal theatre response  Samantha Nayanthara in Vijay Seuthapathi movie  Sreesanth in Kaathuvaakula Rendu Kaadhal  Kaathuvaakula Rendu Kaadhal cast and crew  Kaathuvaakula Rendu Kaadhal release
പൊട്ടിച്ചിരിപ്പിച്ച്‌ ഖദീജയും കണ്‍മണിയും റാംബോയും
author img

By

Published : Apr 28, 2022, 11:56 AM IST

Kaathuvaakula Rendu Kaadhal release: നയന്‍താര, സാമന്ത, വിജയ്‌ സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്നേഷ്‌ ശിവന്‍ സംവിധാനം ചെയ്‌ത 'കാതുവാക്കുലെ രണ്ടു കാതല്‍' തിയേറ്ററുകളിലെത്തി. സാമന്തയും നയന്‍താരയും ബിഗ്‌ സ്‌ക്രീനില്‍ ഒന്നിച്ചെത്തുന്നത്‌ കാണാനുള്ള ആകാംക്ഷയിലായിരുന്നു നാളിതുവരെയും ആരാധകര്‍. പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇരുവരും ഒന്നിച്ചെത്തി പ്രേക്ഷക ഹൃദയങ്ങളില്‍ കയറിക്കൂടിയിരിക്കുകയാണിപ്പോള്‍.

Kaathuvaakula Rendu Kaadhal theatre response: ആദ്യ മണിക്കൂറുകളില്‍ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുകന്നത്‌. പുലര്‍ച്ചെ നാല്‌ മണി മുതലാണ് ആദ്യ ഷോ ആരംഭിച്ചത്‌. വിഘ്‌നേഷ്‌ ശിവന്‍റെ ഈ റൊമാന്‍റിക്‌ കോമഡി കാണാനായി അതിരാവിലെ തന്നെ മിക്ക്യ തിയേറ്ററുകളിലും ആളുകള്‍ ഒഴുകിയെത്തി. ആദ്യ ഷോ കണ്ട ശേഷം പ്രേക്ഷകര്‍ അവരുടെ വിലയേറിയ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്‌.

ഇതുവരെ പോസിറ്റീവ്‌ കമന്‍റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്‌. ഒരുപാടു നാളുകള്‍ക്ക്‌ ശേഷം തിയേറ്ററുകളില്‍ പൊട്ടിച്ചിരി ഉണര്‍ത്തിയ ചിത്രമെന്നാണ്‌ അഭിപ്രായം. ആദ്യ പകുതി വിജയ്‌ സേതുപതിയും രണ്ടാം പകുതി നയന്‍താരയും സാമന്തയും തകര്‍ത്തുവെന്നാണ് പ്രേക്ഷകപ്രതികരണം. ചിത്രത്തില തമാശകള്‍, കൗണ്ടറുകള്‍, ടൈമിംഗായുള്ള കോമഡികള്‍, നയന്‍താര-വിജയ്‌ സേതുപതി-സാമന്ത എന്നിവരുടെ ഭാവങ്ങളും പ്രതികരണവുമെല്ലാം പ്രേക്ഷകര്‍ നന്നായി ആസ്വദിച്ചു എന്നാണ്‌ പ്രേക്ഷകപ്രതികരണം. അതുപോലെ ചിത്രത്തിലെ ഗാനങ്ങള്‍ക്കും പശ്ചാത്തല സംഗീതത്തിനും ബിജിഎമ്മിനും മികച്ച അഭിപ്രായമാണ്‌ ലഭിച്ചിരിക്കുന്നത്‌.

Samantha Nayanthara in Vijay Seuthapathi movie: ത്രികോണ പ്രണയകഥ പറയുന്ന റൊമാന്‍റിക്‌ കോമഡി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ റാംബോ എന്ന കഥാപാത്രത്തെയാണ് വിജയ്‌ സേതുപതി അവതരിപ്പിക്കുന്നത്‌. കണ്‍മണിയായി നയന്‍താരയും, ഖദീജ ആയി സാമന്തയും വേഷമിടുന്നു. ഇതാദ്യമായാണ് സാമന്തയും നയന്‍താരയും ഒന്നിച്ചെത്തുന്നത്‌.

Sreesanth in Kaathuvaakula Rendu Kaadhal: ക്രിക്കറ്റ്‌ താരം ശ്രീശാന്തും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നു. മുഹമ്മദ്‌ മോബി എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത്‌ അവതരിപ്പിക്കുക. ഇതാദ്യമായാണ് ശ്രീശാന്ത്‌ ഒരു തമിഴ്‌ ചിത്രത്തില്‍ വേഷമിടുന്നത്‌. കല മാസ്‌റ്റര്‍, റെഡിന്‍ കിങ്‌സ്‌ലി, ലൊല്ലു സഭാ മാരന്‍, ഭാര്‍ഗവ്‌ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Kaathuvaakula Rendu Kaadhal cast and crew: വിഘ്‌നേഷ്‌ ശിവന്‍റെ നാലാമത്തെ ചിത്രമാണ് 'കാതുവാക്കുലെ രണ്ടു കാതല്‍'. വിഘ്‌നേഷ്‌ ശിവന്‍റേതാണ്‌ രചനയും. സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോസിന്‍റെ ബാനറില്‍ ലളിത്‌ കുമാര്‍ എസ്‌.എസും റൗഡി പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ നയന്‍താരയും വിഘ്‌നേഷ്‌ ശിവനും ചേര്‍ന്നാണ് നിര്‍മാണം.

എസ്‌.ആര്‍ കതിരും വിജയ്‌ കാര്‍ത്തിക്‌ കണ്ണനും ചേര്‍ന്നാണ്‌ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ്‌ എഡിറ്റിങ്ങും നിര്‍വഹിക്കും. ദിലീപ്‌ സുബ്ബരായന്‍ ആണ് ആക്ഷന്‍ ഡയറക്‌ടര്‍. അനിരുദ്ധ്‌ ആണ്‌ സംഗീതം. അനിരുദ്ധ്‌ സംഗീതം പകരുന്ന 25ാം ചിത്രം കൂടിയാണിത്‌. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം നേരത്തെ ഇഫാര്‍ മീഡിയ-റാഫി മതിര സ്വന്തമാക്കിയിരുന്നു.

Also Read: KRK Promo | 2 കാമുകിമാരെയും സ്‌നേഹിച്ച്‌ വിജയ്‌ സേതുപതി

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.