ETV Bharat / entertainment

Joju George Pulimada Movie Song 'അരികില്‍ ഒന്ന് വന്നാല്‍'...; ജോജു ജോര്‍ജ് ചിത്രം പുലിമടയിലെ ആദ്യ ഗാനം പുറത്ത്

author img

By ETV Bharat Kerala Team

Published : Aug 23, 2023, 3:58 PM IST

Arikil Onnu Vannal lyrical video ജോജു ജോര്‍ജ് കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന പുലിമടയിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. അരികില്‍ ഒന്ന് വന്നാല്‍ എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

Pulimada first single  Pulimada  Pulimada song  Pulimada movie song Arikil Onnu Vannal  Pulimada movie song  Arikil Onnu Vannal  Arikil Onnu Vannal lyrical video  Joju George and Aiswarya Rajesh  Joju George  Aiswarya Rajesh  അരികില്‍ ഒന്ന് വന്നാല്‍  പുലിമടയിലെ ആദ്യ ഗാനം പുറത്ത്  പുലിമടയിലെ ആദ്യ ഗാനം  പുലിമട  പുലിമടയിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം  Pulimada Teaser  AK Sajan  Pulimada first look poster  Antony  ജോജു ജോര്‍ജ് ചിത്രങ്ങള്‍  ഐശ്വര്യ രാജേഷ് മലയാള സിനിമകള്‍  ഐശ്വര്യ രാജേഷ് ചിത്രങ്ങള്‍  Aishwarya Rajesh movies
Pulimada movie song

ജോജു ജോര്‍ജ് (Joju George) നായകനായി എത്തുന്ന 'പുലിമട'യിലെ Pulimada ആദ്യ ഗാനം പുറത്തിറങ്ങി (Pulimada first single). ചിത്രത്തിലെ 'അരികില്‍ ഒന്ന് വന്നാല്‍' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയത്. പ്രദീപ് കുമാര്‍ ആണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.

ഇഷാന്‍ ദേവിന്‍റെ സംഗീതത്തില്‍ റഫീഖ് അഹമ്മദ് ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. എകെ സാജന്‍ (AK Sajan) ആണ് സിനിമയുടെ സംവിധാനം. ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായാണ് 'പുലിമട' തിയേറ്ററുകളില്‍ എത്തുക.

നേരത്തെ 'പുലിമട'യുടെ ടീസര്‍ (Pulimada Teaser), ഫസ്‌റ്റ് ലുക്ക്, സെക്കന്‍ഡ് ലുക്ക് എന്നിവ പുറത്തിറങ്ങിയിരുന്നു. ജോജു ജോര്‍ജും ഐശ്വര്യ രാജേഷുമാണ് (Aishwarya Rajesh) ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളിലും ടീസറിലും ഉള്ളത്. 'പെണ്ണിന്‍റെ ഗന്ധം' (സെന്‍റ് ഓഫ് എ വുമണ്‍) എന്ന ടാഗ്‌ലൈനോടു കൂടിയാണ് ചിത്രത്തിലെ രണ്ട് പോസ്‌റ്ററും പുറത്തിറങ്ങിയത്.

  • " class="align-text-top noRightClick twitterSection" data="">

ക്രിസ്‌ത്യന്‍ വിവാഹ വേഷത്തില്‍ ഐശ്വര്യ രാജേഷിന്‍റെ കൈ പിടിച്ച് നടക്കുന്ന ജോജു ജോര്‍ജ് ആയിരുന്നു ഫസ്‌റ്റ് ലുക്കില്‍ (Pulimada first look poster). ലഗേജ് ബാഗുമായി ജോജു ജോര്‍ജിന്‍റെ ബൈക്കിന് പിന്നില്‍ ഐശ്വര്യ നില്‍ക്കുന്നതായിരുന്നു രണ്ടാമത്തെ പോസ്‌റ്ററില്‍. 'പുലിമട'യുടെ ടീസറും പോസ്‌റ്ററുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

വിന്‍സന്‍റ് സ്‌കറിയ എന്ന പൊലീസ് കോണ്‍സ്‌റ്റബിളിന്‍റെ കഥാപാത്രമാണ് സിനിമയില്‍ ജോജു അവതരിപ്പിക്കുന്നത്. വിന്‍സന്‍റ്‌ സ്‌കറിയയുടെ വിവാഹവും പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളും പിന്നീട് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും സംഭവിക്കുന്ന മാറ്റങ്ങളുമാണ് സിനിമയുടെ പശ്ചാത്തലം.

Also Read: Pulimada first look poster | ഐശ്വര്യയുടെ കൈ പിടിച്ച് ജോജു 'പുലിമട'യില്‍, ഫസ്റ്റ് ലുക്ക് പുറത്ത്

'പുലിമട'യില്‍ രണ്ട് നായികമാരാണുള്ളത്. ഐശ്വര്യയെ കൂടാതെ ലിജോ മോളും നായികയായി എത്തുന്നുണ്ട്. ബാലചന്ദ്ര മേനോന്‍, ജാഫര്‍ ഇടുക്കി, ചെമ്പന്‍ വിനോദ്, ജോണി ആന്‍റണി, അബു സലിം, ജിയോ ബേബി, പൗളി വല്‍സന്‍, സോന നായര്‍, കൃഷ്‌ണ പ്രഭ, ഷിബില തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

60 ദിവസത്തെ ചിത്രീകരണമാണ് 'പുലിമട'യ്‌ക്ക് വേണ്ടി ഷെഡ്യൂള്‍ ചെയ്‌തത്. വയനാടാണ് പ്രധാന ലൊക്കേഷന്‍. ലാന്‍ഡ് സിനിമാസ്, ഐന്‍സ്‌റ്റീന്‍ മീഡിയ എന്നീ ബാനറുകളില്‍ രാജേഷ് ദാമോദരന്‍, ഐന്‍സ്‌റ്റീന്‍ സാക് പോള്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. സംവിധായകന്‍ എ കെ സാജൻ തന്നെയാണ് ചിത്രത്തിന്‍റെ കഥയും, തിരക്കഥയും, സംഭാഷണവും നിർവഹിച്ചിരിക്കുന്നത്.

റഫീഖ് അഹമ്മദ്, ഫാദര്‍ മൈക്കിള്‍ പനച്ചിക്കല്‍, ഡോക്‌ടര്‍ താര ജയശങ്കര്‍ എന്നിവരാണ് ഗാനരചന. ഇഷാന്‍ ദേവ് സംഗീതവും അനില്‍ ജോണ്‍സണ്‍ പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പ്രശസ്‌ത ഛായാഗ്രാഹകൻ വേണു ഛായാഗ്രഹണവും എ കെ സാജന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. 10 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഛായാഗ്രാഹകന്‍ വേണു വീണ്ടും സിനിമയില്‍ തിരികെ എത്തുന്നത്.

അതേസമയം ജോഷി സംവിധാനം ചെയ്‌ത 'ആന്‍റണി' (Antony) ആണ് ജോജു ജോര്‍ജിന്‍റേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു പുതിയ സിനിമ. കല്യാണി പ്രിയദർശന്‍ (Kalyani Priyadarshan), ചെമ്പൻ വിനോദ് ജോസ്, ആശ ശരത്ത്, വിജയരാഘവൻ, നൈല ഉഷ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Also Read: Joju George Pulimada Teaser ഉമ്മച്ചന്‍ സിംഗിള്‍ ആണോ? ജോജു ജോര്‍ജ് ഐശ്വര്യ രാജേഷ് ചിത്രം പുലിമട ടീസര്‍ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.