ETV Bharat / entertainment

Joju George Antony movie shooting completed 'ആന്‍റണി'ക്ക് പാക്കപ്പ് പറഞ്ഞ് ജോഷി; ജോജു ജോർജ് ചിത്രം ഉടൻ - Porinju Mariam Jose Team Again

Joju George starring Antony : 'പൊറിഞ്ചു മറിയം ജോസി'ന് ശേഷം ജോഷി - ജോജു ജോർജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് 'ആന്‍റണി'.

Antony movie packup  Antony movie shooting completed  Joju George  Joju George Antony movie  Joju George Antony movie shooting completed  Joju George Antony movie completed  ജോഷി ജോജു ജോർജ് കൂട്ടുകെട്ട്  ജോഷി ജോജു ജോർജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആന്‍റണി  ആന്‍റണി  ആന്‍റണിക്ക് പാക്കപ്പ് പറഞ്ഞ് ജോഷി  ആന്‍റണിക്ക് പാക്കപ്പ്  ജോജു ജോർജ് ചിത്രം ഉടൻ  ജോജു ജോർജ് ചിത്രം  ജോജു ജോർജ് ചിത്രം ആന്‍റണി  പൊറിഞ്ചു മറിയം ജോസ്  Joju George starring Antony  Joshiy  ജോഷി ജോജു ജോർജ് കൂട്ടുകെട്ട്  Porinju Mariam Jose Team Again  Porinju Mariam Jose
Joju George Antony movie shooting completed
author img

By ETV Bharat Kerala Team

Published : Aug 27, 2023, 8:50 PM IST

മലയാളികളുടെ പ്രിയ താരം ജോജു ജോർജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആന്‍റണി' (Joju George starring Antony). ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന, സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായിരിക്കുകയാണ്. 70 ദിവസം നീണ്ട ഷൂട്ടിങിനാണ് ജോഷി പാക്കപ്പ് പറഞ്ഞിരിക്കുന്നത്. ഈരാറ്റുപേട്ടയിലായിരുന്നു അവസാന ഷെഡ്യൂളിന്‍റെ ചിത്രീകരണം നടന്നത് (Joju George Antony movie shooting completed).

ജോഷി - ജോജു ജോർജ് കൂട്ടുകെട്ട് തന്നെയാണ് ഈ ചിത്രത്തിന്‍റെ ഹൈലൈറ്റ് (Joshiy - Joju George Duo). ഇരുവരും ഒരുമിച്ച 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രം ബോക്‌സോഫിസില്‍ മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു. ജോജു ജോർജിന് പുറമെ നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ എന്നിവർ ആയിരുന്നു ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത്. 'ആന്‍റണി'യിലും ഇതേ താരനിര ഒന്നിക്കുന്നു എന്നതും ചിത്രത്തിന്‍റെ പ്രധാന സവിശേഷതയാണ് (Porinju Mariam Jose Team Again).

ഇവരെ കൂടാതെ കല്യാണി പ്രിയദർശനും ആശ ശരത്തും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. ഇതാദ്യമായാണ് കല്യാണി പ്രിയദർശനും ആശ ശരത്തും ഒരു ജോഷി ചിത്രത്തിൽ അഭിനയിക്കുന്നത്. നേരത്തെ പുറത്തുവന്ന ആന്‍റണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കാരക്‌ടർ പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ തരംഗമായിരുന്നു.

'ആന്‍റണി'യുടെ ഓരോ അപ്‌ഡേറ്റുകൾക്കും ആരാധകർ മികച്ച പ്രതികരണമാണ് നൽകുന്നത്. സിനിമയുടെ ഷൂട്ടിങ് പൂർത്തിയായതോടെ 'ആന്‍റണി'യെ എത്രയും വേഗം ബിഗ് സ്‌ക്രീനിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സുരേഷ് ഗോപി നായകനായ 'പാപ്പൻ' (Paappan) എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജോഷി ഒരുക്കുന്ന ചിത്രം കൂടിയാണ് 'ആന്‍റണി'.

ഐന്‍സ്‌റ്റീന്‍ സാക് പോള്‍ ആണ് ഐന്‍സ്‌റ്റീന്‍ മീഡിയയുടെ ബാനറില്‍ ഈ സിനിമ നിര്‍മിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം രണദിവെയും എഡിറ്റിങ് ശ്യാം ശശിധരനുമാണ് നിര്‍വഹിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് ജേക്‌സ്‌ ബിജോയ് ആണ്. ആക്ഷനും പ്രാധാന്യമുള്ള ചിത്രത്തിന്‍റെ ആക്ഷൻ ഡയറക്‌ടർ രാജശേഖർ ആണ്. സരിഗമയാണ് ഈ ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

വർക്കി ജോർജാണ് ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഷിജോ ജോസഫ്, ഗോകുൽ വർമ്മ, കൃഷ്‌ണരാജ് രാജൻ എന്നിവർ സഹ നിർമാതാക്കളാണ്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

രചന - രാജേഷ് വർമ്മ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സിബി ജോസ് ചാലിശ്ശേരി, കലാസംവിധാനം - ദിലീപ് നാഥ്, കോസ്റ്റ്യൂം - പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് - റോണക്‌സ്‌ സേവ്യര്‍, ഓഡിയോഗ്രാഫി - വിഷ്‌ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, മാർക്കറ്റിങ് പ്ലാനിങ് - ഒബ്‌സ്‌ക്യൂറ എന്‍റർടെയിന്‍മെന്‍റ്, സ്‌റ്റില്‍സ് - അനൂപ് പി ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

READ MORE: ആന്‍റണിയുടെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കി സരിഗമ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.