ജോജു ജോർജും ഐശ്വര്യ രാജേഷും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പുലിമട'. റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'ഒരു സ്‌ത്രീയുടെ സുഗന്ധം' എന്നർഥം വരുന്ന 'SCENT OF A WOMAN' എന്ന ടാഗ് ലൈനോടെയാണ് അണിയറ പ്രവർത്തകർ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്‌തത്. മലയാളികൾക്ക് ഏറെ പ്രിയങ്കരനായ എ കെ സാജൻ ആണ് ഈ ചിത്രത്തിന്‍റെ സംവിധായകൻ.
ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ് എന്നിവയ്‌ക്ക് പിന്നിലും സംവിധായകൻ എ കെ സാജൻ തന്നെയാണ്. നിരവധി ചിത്രങ്ങളിൽ കാമറ ചലിപ്പിച്ച പ്രശസ്‌ത ഛായാഗ്രാഹകൻ വേണുവും ഈ ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. ലാന്‍റ് സിനിമാസിന്‍റെയും, എയ്‌ൻസ്റ്റീൻ മീഡിയയുടെയും ബാനറിൽ എയ്‌ൻസ്റ്റീൻ സാക്ക് പോൾ, രാജേഷ് ദാമോദരൻ എന്നിവർ ചേർന്നാണ് 'പുലിമട'യുടെ നിർമാണം.
ചെമ്പന്‍ വിനോദ്, ലിജോ മോൾ, ജാഫർ ഇടുക്കി, ജിയോ ബേബി, ബാലചന്ദ്ര മേനോൻ, ജോണി ആന്‍റണി, കൃഷ്‌ണ പ്രഭ, സോന നായർ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം പുതുമുഖങ്ങൾ ഉൾപ്പടെ മലയാളത്തിലെ മറ്റ് നിരവധി അഭിനേതാക്കളും അണിനിരക്കുന്നു.
- " class="align-text-top noRightClick twitterSection" data="">
മലയാളികൾ എക്കാലവും ഓർക്കുന്ന ഒട്ടേറെ നല്ല സിനിമകൾ സമ്മാനിച്ച ചലച്ചിത്രകാരനാണ് എ കെ സാജൻ. അദ്ദേഹത്തോടൊപ്പം വേണുവും ചേരുമ്പോൾ സിനിമാസ്വാദകരുടെ പ്രതീക്ഷകൾ വാനോളമാണ്. ഇഷാൻ ദേവ് ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. 'പുലിമട'ക്കായി പശ്ചാത്തല സംഗീതം ഒരുക്കുന്നത് അനിൽ ജോൺസൻ ആണ്.
പ്രൊഡക്ഷൻ ഡിസൈനർ - വിനീഷ് ബംഗ്ലാൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഷിജോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് പെരുമ്പാവൂർ, ആർട്ട് ഡയറക്‌ടർ - ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് ഷാജി - പുൽപ്പള്ളി, ഷമീർ ശ്യാം, കോസ്റ്റ്യൂം - സുനിൽ റഹ്മാൻ, സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈനിങ് & മിക്‌സിങ് - സിനോയ് ജോസഫ്, ലിറിക്‌സ് - റഫീക്ക് അഹമ്മദ്, ഡോക്‌ടർ താര ജയശങ്കർ, ഫാദർ മൈക്കിൾ പനയ്‌ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഹരീഷ് തെക്കേപ്പാട്ട്, വിഎഫ്‌എക്‌സ് - പ്രോമിസ്, മാർക്കറ്റിങ് - ഒബ്‌സ്‌ക്യൂറ, സ്റ്റിൽസ് - അനൂപ് ചാക്കോ, റിൻസൻ എം ബി, ഡിസൈൻ - ഓൾഡ്മോങ്ക്‌സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ. ആൻ മെഗാ മീഡിയയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.
അതേസമയം 'ഇരട്ട'യ്‌ക്ക് ശേഷം ജോജു ജോർജ് നായകനായി എത്തുന്ന ചിത്രമാണ് 'പുലിമട'. ദിലീപ് -റാഫി കൂട്ടുകെട്ടില്‍ പിറന്ന 'വോയിസ് ഓഫ് സത്യനാഥൻ' എന്ന ചിത്രമാണ് ജോജുവിന്‍റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്‌തത്. ജൂലായ് 14 ന് തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തിയ 'വോയിസ് ഓഫ് സത്യനാഥൻ' ബാദുഷ സിനിമാസിന്‍റേയും ഗ്രാന്‍റ് പ്രൊഡക്ഷന്‍സിന്‍റേയും പെൻ ആൻഡ് പേപർ ക്രിയേഷൻസിന്‍റെയും ബാനറില്‍ എന്‍. എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.