ETV Bharat / entertainment

Jigarthanda Double X Teaser Release കാർത്തിക് സുബ്ബരാജിന്‍റെ 'ജിഗര്‍തണ്ട ഡബിള്‍ എക്‌സ്' ദീപാവലിക്ക്; ടീസർ നാളെയെത്തും - Karthik Subbaraj Jigarthanda Double X movie

Karthik Subbaraj's Jigarthanda Double X to release on Diwali : 'മഹാന്' ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസർ നാളെയെത്തും

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം  മഹാന് ശേഷം കാര്‍ത്തിക് സുബ്ബരാജ്  കാര്‍ത്തിക് സുബ്ബരാജ്  ജിഗര്‍തണ്ട ഡബിള്‍ എക്‌സ് ടീസർ നാളെയെത്തും  ജിഗര്‍തണ്ട ഡബിള്‍ എക്‌സ് ടീസർ നാളെ  ജിഗര്‍തണ്ട ഡബിള്‍ എക്‌സ്  Jigarthanda Double X to release on Diwali  Jigarthanda Double X release on Diwali  Jigarthanda Double X release  കാർത്തിക് സുബ്ബരാജിന്‍റെ ജിഗര്‍തണ്ട ഡബിള്‍ എക്‌സ്  ജിഗര്‍തണ്ട ഡബിള്‍ എക്‌സ് ദീപാവലിക്ക്  Jigarthanda Double X  Karthik Subbarajs next Jigarthanda Double X  Karthik Subbaraj Jigarthanda Double X movie  Karthik Subbaraj
Jigarthanda Double X teaser coming tomorrow
author img

By ETV Bharat Kerala Team

Published : Sep 10, 2023, 4:36 PM IST

പിസ, ജിഗര്‍തണ്ട, പേട്ട, മഹാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ സംവിധായകനാണ് കാർത്തിക് സുബ്ബരാജ് (Director Karthik Subbaraj). കാർത്തികിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രമായിരുന്നു 'ജിഗർതണ്ട' (Jigarthanda). പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും കയ്യടികളും പോസിറ്റീവ് അവലോകനങ്ങളും നേടിയ ചിത്രം കൂടിയായിരുന്നു ഇത്.

സിദ്ധാർഥ്, ബോബി സിംഹ, ഗുരു സോമസുന്ദരം എന്നിവർ അഭിനയിച്ച ഈ ആക്ഷൻ കോമഡി സാമ്പത്തികമായും വൻ വിജയമായി (Jigarthanda starring Sidharth, Bobby Simha and Guru Somasundaram). തമിഴ് പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത ഡാർക്ക് ആക്ഷൻ കോമഡി പരീക്ഷിച്ച കാർത്തിക് കയ്യടി നേടി. അതുകൊണ്ട് തന്നെ ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗം സംവിധായകൻ പ്രഖ്യാപിച്ചപ്പോൾ പ്രേക്ഷകരുടെ ആവേശവും വാനോളമായിരുന്നു.

'ജിഗർതണ്ട ഡബിൾ എക്‌സ്' എന്ന പേരിലാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ് വിജയം ആവർത്തിക്കാൻ മടങ്ങി എത്തുന്നത് (Jigarthanda Double X). രാഘവ ലോറൻസും എസ്‌ജെ സൂര്യയുമാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് (Raghava Lawrence and SJ Surya in Jigarthanda Double X). ഇപ്പോഴിതാ സിനിമാസ്വാദകരെ ആവേശത്തിലാക്കി ചിത്രത്തിന്‍റെ ടീസർ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്.

പുതിയ പോസ്റ്ററിനൊപ്പമാണ് കാർത്തിക് ടീസർ റിലീസ് തീയതി പുറത്തുവിട്ടത്. നാളെ (സെപ്റ്റംബർ 11)യാണ് ടീസർ പ്രേക്ഷകർക്കരികിൽ എത്തുക ( Jigarthanda Double X teaser coming tomorrow). നാളെ ഉച്ചയ്‌ക്ക് 12.12 ന് ചിത്രത്തിന്‍റെ ഔദ്യോഗിക ടീസർ റിലീസ് ചെയ്യുമെന്ന് കാർത്തിക് സുബ്ബരാജ് വ്യക്തമാക്കി. 'ഒരു ടീസറിനേക്കാൾ കൂടുതൽ' (More than a Teaser) എന്നും പോസ്റ്ററില്‍ കാണാം.

ദീപാവലിയോട് അനുബന്ധിച്ച് നവംബറിൽ ചിത്രം റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് സംവിധായകൻ നേരത്തെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു (Jigarthanda Double X to release on Diwali). മലയാളികളുടെ പ്രിയ താരം നിമിഷ സജയനാണ് 'ജിഗർതണ്ട ഡബിൾ എക്‌സിലെ നായിക. നിലവിൽ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചും വൈകാതെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ചിയാന്‍ വിക്രം നായകനായ 'മഹാൻ' ആണ് കാര്‍ത്തിക് സുബ്ബരാജിന്‍റെ സംവിധാനത്തില്‍ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബോക്‌സോഫിസിൽ വന്‍ വിജയമായ മഹാന് ശേഷം പ്രഖ്യാപിക്കപ്പെട്ട ചിത്രമെന്ന നിലയിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെയാണ് ജിഗര്‍തണ്ട ഡബിള്‍ എക്‌സിനായി കാത്തിരിക്കുന്നത്.

നേരത്തെ പുറത്തുവന്ന സിനിമയുടെ അനൗണ്‍സ്‌മെന്‍റ്‌ ടീസറിന് വൻ വരവേൽപ്പാണ് ആരാധകർ ഒരുക്കിയത്. മൂന്ന് മിനിറ്റിനടുത്ത് ദൈര്‍ഘ്യമുളള ടീസറില്‍ രാഘവ ലോറൻസും എസ്‌ജെ സൂര്യയുമാണ് മുഖ്യ ആകർഷണം. ഇരുവരുടെയും ആറ്റിറ്റ്യൂഡും സ്‌ക്രീന്‍ പ്രസന്‍സും പ്രേക്ഷകരെ തെല്ലൊന്നുമല്ല ആവേശത്തിലാക്കിയത്. വേറിട്ട പ്രമേയമാകും ചിത്രം പറയുക എന്ന സൂചനയും നൽകുന്നതായിരുന്നു ടീസര്‍.

READ MORE: 'ജിഗര്‍തണ്ട ഡബിള്‍ എക്‌സ്'; ലോറന്‍സും എസ്‌ജെ സൂര്യയും നേര്‍ക്കുനേര്‍, കാര്‍ത്തിക്ക് സുബ്ബരാജ് പടത്തിന്‍റെ ടീസര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.