ETV Bharat / entertainment

Jayaram Imitates Suresh Gopi: സുരേഷ് ഗോപിയുടെ 'അടുപ്പു ചെപ്പ തഗുന'യ്‌ക്ക് ജയറാമിന്‍റെ റീല്‍, പ്രതികരണവുമായി താരങ്ങള്‍

author img

By ETV Bharat Kerala Team

Published : Oct 25, 2023, 1:23 PM IST

Viral video of Suresh Gopi Samajavaragamana song: സുരേഷ് ഗോപി പാടിയ തെലുഗു പാട്ടിനെ അനുകരിച്ചാണ് ജയറാം റീല്‍ പങ്കുവച്ചത്. സുരേഷ് ഗോപിയുടെ അനുവാദത്തോടെയാണ് റീല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടതെന്ന് ജയറാം.

Jayaram Imitates Suresh Gopi Telugu Song  Suresh Gopi Telugu Song Samajavaragamana  Suresh Gopi  Jayaram  Jayaram Imitates Suresh Gopi  Viral video of Suresh Gopi Samajavaragamana song  Samajavaragamana song  Samajavaragamana song by Suresh Gopi  സുരേഷ് ഗോപി  സുരേഷ് ഗോപിയുടെ തെലുഗു പാട്ട്  ജയറാം  Suresh Gopi viral video  Suresh Gopi viral song
Jayaram Imitates Suresh Gopi
വൈറല്‍ വീഡിയോയില്‍ പ്രതികരിച്ച് താരങ്ങള്‍

എറണാകുളം : അല്ലു അർജുൻ നായകനായി എത്തിയ അല വൈകുണ്‌ഠപുരം ലോ എന്ന ചിത്രത്തിലെ ഗാനം സുരേഷ് ഗോപി തന്‍റെ സ്വതസിദ്ധമായ ശൈലിയിൽ പാടിയ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ ആഴ്‌ചകൾക്ക് മുമ്പ് പുറത്തു വന്നിരുന്നു (Viral video of Suresh Gopi Samajavaragamana song). സാമനജവരഗമന എന്നു തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗം ആകുകയും ചെയ്യുകയുണ്ടായി. ഒപ്പം തന്നെ പാട്ടിന്‍റെ വരികള്‍ തെറ്റിച്ചു പാടിയതിന് ശക്തമായ ട്രോളുകളും സുരേഷ് ഗോപിക്ക് ഏറ്റുവാങ്ങേണ്ടി വന്നു (Suresh Gopi Telugu Song Samajavaragamana trolls).

എന്നാൽ ട്രോളുകളിലെ താരം ആരെന്ന് ചോദിച്ചാൽ, അത് ജയറാം ആണെന്ന് തന്നെ പറയേണ്ടി വരും (Jayaram Imitates Suresh Gopi). സുരേഷ് ഗോപിയുടെ ശൈലി അപ്പാടെ അനുകരിച്ച് തെറ്റിച്ചു പാടുന്ന ലിറിക്‌സ് ഭാഗം ഉള്‍പ്പടെ ഇൻസ്റ്റഗ്രാം റീലായി ജയറാം പങ്കുവച്ചു. സോഷ്യൽ മീഡിയ അത് ആഘോഷമാക്കുകയും ചെയ്‌തു. ഈ സംഭവവികാസങ്ങൾക്ക് ശേഷം ആദ്യമായാണ് ജയറാമും സുരേഷ് ഗോപിയും മലയാളം മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്. ശിവരാജ് കുമാറിന്‍റെ കന്നഡ ചിത്രം ഗോസ്റ്റിന്‍റെ പ്രമോഷന് എത്തിയപ്പോൾ ജയറാമിനോട് മാധ്യമപ്രവർത്തകർ ആ അനുകരണത്തെക്കുറിച്ച് ആരാഞ്ഞു.

ചിരിച്ചുകൊണ്ടാണ് ജയറാം മറുപടി പറഞ്ഞത്. 'സുരേഷ് ഗോപി അസ്സലായി പാടുന്ന ഒരാളാണ്. ഗാനം കേട്ടശേഷം അഭിനന്ദിക്കാനായി വിളിച്ചിരുന്നു' -ജയറാം പറഞ്ഞു. മകൻ കാളിദാസ് ജയറാമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായ സുരേഷ് ഗോപിയുടെ ഗാനം ജയറാമിന്‍റെ ശ്രദ്ധയിൽ പെടുത്തിയത്. സുരേഷ് ഗോപിയെ അഭിനന്ദിച്ച ശേഷമാണ് ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങുന്ന ഗാനത്തിന്‍റെ ഭാഗം ഇമിറ്റേറ്റ് ചെയ്‌ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ ജയറാം തീരുമാനിക്കുന്നത്. അതിനായി സുരേഷ് ഗോപിയെ വിളിച്ച് അനുവാദം ചോദിച്ചിരുന്നു.

അനുവാദം നൽകിയ രീതി ജയറാം വേദിയിൽ അനുകരിച്ചു കാണിച്ചു. സുരേഷ് ഗോപിയുടെ സമ്മതം കിട്ടിയതോടുകൂടി റീൽ പോസ്റ്റ് ചെയ്യുന്നു. സംഗതി വൈറൽ ആയതോടെ സുരേഷ് ഗോപിയുടെ കോൾ. 'ഇത്രയും വേണ്ടായിരുന്നു' -ജയറാം പൊട്ടിച്ചിരിയോടു കൂടി പറഞ്ഞു നിർത്തി. റീൽ കണ്ടു ഗോകുൽ സുരേഷും സുരേഷ് ഗോപിയുടെ കുടുംബവും ഒക്കെ തന്നെ വിളിച്ച് സന്തോഷം പ്രകടിപ്പിച്ചിതായി ജയറാം പറഞ്ഞു.

എന്നാൽ ഈ സംഭവവികാസത്തെ പറ്റി സുരേഷ് ഗോപിയോട് ചോദിച്ചാൽ അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെ. 'അവൻ എന്നെ കളിയാക്കിയിട്ട റീലിനേക്കാൾ ട്രെൻഡിങ് ആണ് ഞാൻ പാടിയ പാട്ട്. എന്നോട് അനുവാദം ചോദിച്ചിട്ട് തന്നെയാണ് അത് ചെയ്‌തത്. അദ്ദേഹത്തിന് അതിനുള്ള അവകാശമുണ്ട്. അതിനെയൊന്നും ആർക്കും തടയിടാൻ ആകില്ല'.

പണ്ട് കൊച്ചിൻ ഹനീഫ കോട്ടയം നസീറിന്‍റെ വീട്ടിലെത്തിയപ്പോൾ പറഞ്ഞ ഒരു വാചകവും അദ്ദേഹം ഓർത്തെടുത്തു. 'എടാ നിന്‍റെ ഈ ചുവരിന്‍റെ കട്ടകൾ എല്ലാം എന്നെ വിറ്റ് ഉണ്ടാക്കിയതാണ്. മിമിക്രിക്കാരുടെ തൊഴിലാണ് അനുകരണം. ഞാൻ സിനിമയിൽ നിന്ന് ഒരുപാട് കാലം ഗ്യാപ്പ് എടുത്തപ്പോൾ ഞാനിവിടെ ഇല്ല എന്ന് പ്രേക്ഷകനെ തോന്നിക്കാത്തത് ഇത്തരം കലാകാരന്മാർ എന്നെ നിരന്തരം ഇമിറ്റേറ്റ് ചെയ്‌തിരുന്നത് കൊണ്ടാണ്. അതുകൊണ്ടുതന്നെ ആരോടും പരാതിയില്ല' -സുരേഷ് ഗോപി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.