ETV Bharat / entertainment

Jayam Ravi's 'Brother' Movie First Look | ഇനി 'ബ്രദർ' ആയി ജയം രവി ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് - Jayam Ravi new movies

Jayam Ravi's Next With M Rajesh : എം രാജേഷ് സംവിധാനം ചെയ്യുന്ന 'ബ്രദറി'ൽ പ്രിയങ്ക മോഹൻ, ഭൂമിക ചൗള, ശരണ്യ പൊൻവണ്ണൻ, വിടിവി ഗണേഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Jayam Ravis Brother Movie first look  Jayam Ravis Brother Movie  Jayam Ravi  Brother Movie first look  Brother Movie  ഇനി ബ്രദർ ആയി ജയം രവി  ബ്രദർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്  ബ്രദർ  ജയം രവി  Jayam Ravi new movies  Jayam Ravis Next With M Rajesh
Jayam Ravi's 'Brother' Movie first look
author img

By ETV Bharat Kerala Team

Published : Sep 18, 2023, 2:21 PM IST

മിഴ് സിനിമാലോകത്തെ എണ്ണംപറഞ്ഞ നടന്മാരിൽ ഒരാളാണ് ജയം രവി. ആരാധക പിൻബലത്തിലും ഒട്ടും പിന്നിലല്ലാത്ത താരത്തിന്‍റെതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ ജയം രവി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്.

എം രാജേഷ് സംവിധാനം ചെയ്യുന്ന 'ബ്രദർ' എന്ന സിനിമയുടെ പോസ്റ്ററാണ് വിനായക ചതുർത്ഥിയോടനുബന്ധിച്ച് പുറത്തുവിട്ടത് (Jayam Ravi's 'Brother' Movie first look). സ്റ്റൈലിഷ് ലുക്കിലാണ് ജയം രവി ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ജയം രവി ഉൾപ്പടെയുള്ള ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ പങ്കുവച്ച പോസ്റ്റർ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

നഗരത്തിന്‍റെയും ഗ്രാമത്തിന്‍റെയും പശ്ചാത്തലം പോസ്റ്ററിൽ കാണാം. അതുകൊണ്ടുതന്നെ രണ്ട് വ്യത്യസ്‌ത പശ്ചാത്തലങ്ങളിലാകും ചിത്രം ഒരുക്കുന്നതെന്ന സൂചനയും പോസ്റ്റർ നൽകുന്നു. ഒരു സഹോദരന്‍റെയും സഹോദരിയുടെയും കഥയാണ് ചിത്രം പറയുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സിനിമയുടെ ടൈറ്റിൽ എത്തിയതോടെ പ്രേക്ഷകരും ഈ നിഗമനത്തിലേക്ക് തന്നെയാണ് എത്തുന്നത്.

ജയം രവിയ്‌ക്കൊപ്പം പ്രിയങ്ക മോഹൻ, ഭൂമിക ചൗള, ശരണ്യ പൊൻവണ്ണൻ, വിടിവി ഗണേഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയം രവിയുടെ സഹോദരിയായാകും ഭൂമിക ചൗള വേഷമിടുക എന്നാണ് വിവരം. തമിഴിന് പുറമെ തെലുഗുവിലും 'ബ്രദർ' പ്രദർശനത്തിനെത്തും. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. അതേസമയം സിനിമയുടെ റിലീസ് തീയതി നിർമാതാക്കൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഐ അഹമ്മദ് സംവിധാനം ചെയ്യുന്ന 'ഇരൈവൻ' ആണ് ജയം രവിയുടേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു പ്രധാന ചിത്രം. തെന്നിന്ത്യയുടെ പ്രിയ താരം നയൻതാരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രം ഓഗസ്റ്റ് 25ന് തിയേറ്ററുകളിൽ റിലീസിനെത്തും. പാഷൻ സ്റ്റുഡിയോസിന്‍റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവർ ചേർന്ന് നിർനിച്ചിരിക്കുന്ന ഈ ചിത്രം സൈക്കോ ത്രില്ലര്‍ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്.

'ഇരൈവന്‍റെ' കേരള വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ് : ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് 'ഇരൈവൻ' കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് (Sree Gokulam Movies Acquired Iraivan Kerala Distribution Rights). റെക്കോഡ് തുകയ്‌ക്കാണ് 'ഇരൈവ'ന്‍റെ കേരള വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കിയത്.

ജയം രവിയുടെ ക്രൈം ത്രില്ലർ ചിത്രം 'ഇരൈവന്' വമ്പൻ വരവേൽപ്പാണ് തങ്ങൾ ഒരുക്കുന്നതെന്ന് ശ്രീ ഗോകുലം മൂവീസിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്‌ണമൂർത്തി നേരത്തെ വ്യക്തമാക്കിയിരുന്നു (Iraivan Movie Coming). ഇതുവരെ ജയം രവി നായകനായി കേരളത്തിൽ എത്തിയിട്ടുള്ള ചിത്രങ്ങളെക്കാൾ റെക്കോഡ് തുകയ്‌ക്കാണ് 'ഇരൈവൻ' തങ്ങൾ സ്വന്തമാക്കിയിരിക്കുന്നതെന്നും കൃഷ്‌ണമൂർത്തി പറയുന്നു.

'പൊന്നിയിൻ സെൽവൻ 2 എന്ന ചിത്രത്തിന് ശേഷം ജയം രവിയുമായി തങ്ങൾ ഒന്നിക്കുന്ന ചിത്രമാണ് 'ഇരൈവൻ' എന്നും ചിത്രത്തിന്‍റെ ട്രെയിലർ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണെന്നും കൃഷ്‌ണമൂർത്തി ചൂണ്ടിക്കാട്ടിയിരുന്നു. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ 'ഇരൈവ'ന്‍റെ ഡിസ്ട്രിബ്യൂഷൻ പാർട്‌ണർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.