ETV Bharat / entertainment

'കാതലിക്ക നേരമില്ലൈ' ; ജയം രവി - നിത്യ മേനൻ ചിത്രം വരുന്നു - Udhayanidhi Stalins Red Giant Movies

Kiruthiga Udhayanidhi teaming up with Udhayanidhi Stalin’s Red Giant Movies : കിരുത്തിഗ ഉദയനിധിയാണ് 'കാതലിക്ക നേരമില്ലൈ' സംവിധാനം ചെയ്യുന്നത്. കിരുത്തിഗയുടെ നാലാമത്തെ സിനിമയാണിത്

Jayam Ravi Nithya Menen starrer movie  Jayam Ravi Nithya Menen in Kadhalikka Neramillai  Kadhalikka Neramillai  Kadhalikka Neramillai movie  കാതലിക്ക നേരമില്ലൈ  ജയം രവി നിത്യ മേനൻ ചിത്രം വരുന്നു  ജയം രവി നിത്യ മേനൻ ചിത്രം കാതലിക്ക നേരമില്ലൈ  ജയം രവി  നിത്യ മേനൻ  റൊമാന്‍റിക് ഡ്രാമ  tamil new movies  tamil upcoming movies  romantic drama  romantic drama Kadhalikka Neramillai  Kiruthiga teaming up with Udhayanidhi Stalin  Udhayanidhi Stalins Red Giant Movies  കിരുത്തിഗ ഉദയനിധി
Jayam Ravi Nithya Menen starrer Kadhalikka Neramillai
author img

By ETV Bharat Kerala Team

Published : Nov 30, 2023, 3:00 PM IST

യം രവി, നിത്യ മേനൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി പുതിയ ചിത്രം. കിരുത്തിഗ ഉദയനിധി സംവിധാനം ചെയ്യുന്ന 'കാതലിക്ക നേരമില്ലൈ' എന്ന ചിത്രത്തിലാണ് ഇവർ മുഖ്യ വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനമായി.

റൊമാന്‍റിക് ഡ്രാമയായി അണിയിച്ചൊരുക്കുന്ന ചിത്രം ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മുവീസാണ് നിർമിക്കുന്നത്. ലക്ഷ്‌മി രാമകൃഷ്‌ണനും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. യോഗി ബാബു, ലാൽ, വിനോദിനി, വിനയ് റായ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം പ്രശസ്‌ത ഗായകൻ മനോയും 'കാതലിക്ക നേരമില്ലൈ' സിനിമയിൽ വേറിട്ട കഥാപാത്രമായി എത്തുന്നു.

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ജയം രവിയും നിത്യ മേനനുമാണ് പോസ്റ്ററിൽ. മികച്ച റൊമാന്‍റിക് ചിത്രം തന്നെയാകും 'കാതലിക്ക നേരമില്ലൈ' എന്നുറപ്പ് തരുന്നതാണ് പോസ്റ്റർ.

ഉദയനിധി സ്റ്റാലിന്‍റെ ഭാര്യ കൂടിയായ കിരുത്തിഗ ഉദയനിധി സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണ് 'കാതലിക്ക നേരമില്ലൈ'. 'വണക്കം ചെന്നൈ', 'കാളി', 'പേപ്പർ റോക്കറ്റ്' എന്നിവയാണ് കിരുത്തിഗ ഇതുവരെ സംവിധാനം ചെയ്‌ത ചിത്രങ്ങൾ.

അതേസമയം 1964-ൽ പുറത്തിറങ്ങിയ ഒരു ക്ലാസിക് തമിഴ് സിനിമയുടെ പേര് കൂടിയാണ് 'കാതലിക്ക നേരമില്ലൈ'. മുത്തുറാം, നാഗേഷ്, ബാലയ്യ, രാജശ്രീ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. എന്നാൽ ഈ സിനിമയുമായി കിരുത്തിഗ ചിത്രത്തിന് ബന്ധമില്ലെന്നാണ് വിവരം.

എ ആര്‍ റഹ്‍മാനാണ് 'കാതലിക്ക നേരമില്ലൈ' സിനിമയ്‌ക്ക് സംഗീതം പകരുന്നത്. ലോറൻസ് കിഷോർ ചിത്രത്തിന്‍റെ ഛായാഗ്രഹണവും നിർവഹിക്കുന്നു. കോസ്റ്റ്യൂം ഡിസൈനര്‍ - കവിത.

അതേസമയം നിരവധി ചിത്രങ്ങളാണ് ജയം രവിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. സൈറണാണ് റിലീസ് കാത്തിരിക്കുന്ന പ്രധാന ചിത്രം. കീര്‍ത്തി സുരേഷ് നായികയാകുന്ന ഈ ചിത്രത്തിൽ അനുപമ പരമേശ്വരനും പ്രധാന വേഷത്തിലുണ്ട്. ആന്‍റണി ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷമാണ് കീർത്തി സുരേഷ് അവതരിപ്പിക്കുന്നത്.

ജി വി പ്രകാശ് കുമാർ സംഗീത സംവിധാനവും സെല്‍വകുമാര്‍ എസ്‍ കെ ഛായാഗ്രഹണവും നിർവഹിക്കുന്നു. ഇരൈവൻ ആണ് ജയം രവി നായകനായി ഒടുവിൽ തിയേറ്ററുകളിലേക്കെത്തിയ ചിത്രം. ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രത്തിൽ നയൻതാരയാണ് ജയം രവിയുടെ നായികയായത്.

READ MORE: തടവുകാരനായി ജയം രവി, പൊലീസ് ഓഫീസറായി കീര്‍ത്തി സുരേഷ് ; സൈറന്‍ ടീസര്‍ പുറത്ത്

സുധൻ സുന്ദരവും ജയറാം ജിയും ചേർന്ന് നിർമിച്ച ഈ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രത്തിന്‍റെ സംവിധാനം നിർവഹിച്ചത് ഐ അഹമ്മദാണ്. തിരക്കഥ ഒരുക്കിയതും ഐ അഹമ്മദാണ്. നരേൻ, ആശിഷ് വിദ്യാര്‍ഥി, അശ്വിൻ കുമാര്‍, ഉദയ് മഹേഷ്, ജോര്‍ജ് വിജയ്, അഴകൻ പെരുമാള്‍, കുമാര്‍ നടരാജൻ, വിനോദ് കിഷൻ, സുജാത ബാബു, രാഹുല്‍ ബോസ്, സഞ്‍ജന തിവാരി എന്നിവരാണ് ഇരൈവനില്‍ മറ്റ് നിര്‍ണായക വേഷങ്ങളില്‍ എത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.