ETV Bharat / entertainment

അച്ഛന്‍റെ വഴിയെ മകനും; ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറുമായി ജ​ഗൻ ഷാജി കൈലാസ്, ഷൂട്ടിങ് തുടങ്ങി - സംവിധായകനായി ജഗൻ ഷാജി കൈലാസ്

ജഗന്‍റെ ആദ്യ സിനിമയില്‍ നായകനായി എത്തുന്നത് മലയാളത്തിലെ യുവതാര നിരയില്‍ ശ്രദ്ധേയനായ സിജു വിൽസനാണ്

Jagan Shaji Kailas  Shaji Kailas son Jagan  Shaji Kailas son Jagan Shaji Kailas  Jagan Shaji Kailas debut investigation thriller  Jagan Shaji debut movie  ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറുമായി ജ​ഗൻ ഷാജി കൈലാസ്  ജ​ഗൻ ഷാജി കൈലാസ്  സിജു വിൽസൻ  ഷാജി കൈലാസിന്‍റെ മകൻ ജ​ഗൻ ഷാജി കൈലാസ്  ജ​ഗൻ ഷാജി കൈലാസ് സിനിമ  ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം  സംവിധായകനായി ജഗൻ ഷാജി കൈലാസ്
അച്ഛന്‍റെ വഴിയെ മകനും; ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറുമായി ജ​ഗൻ ഷാജി കൈലാസ്, ഷൂട്ടിംഗ് തുടങ്ങി
author img

By

Published : Jun 13, 2023, 12:46 PM IST

മലയാളി സിനിമാസ്വാദകർക്ക് ഒരിക്കലും മറക്കാനാകാത്ത സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. മോളിവുഡിലെ ആക്ഷന്‍ സംവിധായകരുടെ കൂട്ടത്തില്‍ മുൻപന്തിയിലുള്ള ഷാജി കൈലാസിന്‍റെ മകനും അച്ഛന്‍റെ പാത പിന്തുടരുകയാണ്. ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറുമായി ഷാജി കൈലാസിന്‍റെ മകൻ ജ​ഗൻ ഷാജി കൈലാസും സിനിമ സംവിധാന രംഗത്ത് ഹരിശ്രീ കുറിക്കാനുള്ള ഒരുക്കത്തിലാണ്.

ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങിന് പാലക്കാട് തുടക്കമായി. മലയാള സിനിമയിലെ യുവതാര നിരയില്‍ ശ്രദ്ധേയനായ സിജു വിൽസനാണ് ജഗന്‍റെ ആദ്യ സിനിമയില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൊലീസ് റോളിലാണ് സിജു വിൽസൻ എത്തുന്നത്.

ഇൻവസ്റ്റിഗേറ്റീവ് ക്രൈംത്രില്ലർ ജോണറിലുള്ള ഈ സിനിമയില്‍ സർവീസിൽ പുതുതായി ചുമതലയേൽക്കുന്ന എസ്ഐ ബിനു ലാൽ എന്ന കഥാപാത്രത്തെയാണ് സിജു വിൽസൻ അവതരിപ്പിക്കുന്നത്. എം.പി.എം പ്രൊഡക്ഷൻസ് ആൻഡ് സെന്‍റ് മരിയാ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജോമി പുളിങ്കുന്നാണ് ചിത്രം നിർമിക്കുന്നത്. എസ്‌ സഞ്ജീവ് ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Jagan Shaji Kailas  Shaji Kailas son Jagan  Shaji Kailas son Jagan Shaji Kailas  Jagan Shaji Kailas debut investigation thriller  Jagan Shaji debut movie  ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറുമായി ജ​ഗൻ ഷാജി കൈലാസ്  ജ​ഗൻ ഷാജി കൈലാസ്  സിജു വിൽസൻ  ഷാജി കൈലാസിന്‍റെ മകൻ ജ​ഗൻ ഷാജി കൈലാസ്  ജ​ഗൻ ഷാജി കൈലാസ് സിനിമ  ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം  സംവിധായകനായി ജഗൻ ഷാജി കൈലാസ്
ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിന് തുടക്കം

രൺജി പണിക്കരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു. കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങളും ബോളിവുഡിൽ നിന്നുള്ള അഭിനേതാവും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വനാതിർത്തിയോട് ചേർന്നുള്ള ഗ്രാമങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്.

ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ജാക്‌സൺ ജോൺസൺ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റർ ക്രിസ്റ്റി സെബാസ്റ്റ്യൻ ആണ്. കലാസംവിധാനം ഡാനി മുസരിസും നിർവഹിക്കുന്നു.

നായകനായി സിജു വിൽസൻ

ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- സ്യമന്തക് പ്രദീപ്, പ്രൊജക്റ്റ് ഡിസൈനർ- അൻസിൽ ജലീൽ, ലൈൻ പ്രൊഡ്യൂസർ- വിശ്വനാഥ്, പ്രൊഡക്ഷൻ കണ്‍ട്രോളർ- ദീപക് പരമേശ്വരൻ, മേക്കപ്പ്- അനീഷ് വൈപ്പിൻ, കോസ്റ്റ്യൂം ഡിസൈൻ- വീണ സ്യമന്തക്, സ്റ്റിൽസ്- വിഘ്‌നേശ് പ്രദീപ്‌, മേക്കിങ് വീഡിയോ- സാബിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

അതേസമയം രൺജി പണിക്കർ, ഷാജി കൈലാസ്, നിഥിൻ രൺജി പണിക്കർ എന്നിവർക്കൊപ്പം പ്രവർത്തിച്ച പരിചയ സമ്പത്തുമായാണ് ജഗൻ ആദ്യ സിനിമയെന്ന സ്വപ്‌നത്തിലേക്ക് നടന്ന് കയറുന്നത്. നിഥിനൊപ്പം 'കാവൽ', അച്ഛനൊപ്പം 'കടുവ' എന്നീ സിനിമകളുടെ പിന്നണിയിലാണ് ജഗൻ പ്രവർത്തിച്ചത്.

കൂടാതെ യുവനടി അഹാന കൃഷ്‌ണകുമാറിനെ പ്രധാന കഥാപാത്രമാക്കി ഒരു മ്യൂസിക്കൽ ആൽബവും ഒരുക്കിയിട്ടുണ്ട് ജ​ഗൻ. "കരി" എന്ന പേരിലുള്ള ഈ ആല്‍ബം ഏറെ പ്രേക്ഷകപ്രീതി നേടുകയും ചെയ്‌തിരുന്നു. ഏതായാലും മലയാളത്തില്‍ ഹിറ്റുകൾ സമ്മാനിച്ച സംവിധായകന്‍റെ മകനും മികച്ച ദൃശ്യാനുഭവം തന്നെ ഒരുക്കിനല്‍കുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.

ഭാവന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഹണ്ട്’ എന്ന ചിത്രത്തിന്‍റെ തിരക്കുകളിലാണ് ഷാജി കൈലാസ് ഇപ്പോൾ. ഒരു ഹൊറർ ത്രില്ലർ ചിത്രമായ ‘ഹണ്ട്’ മെഡിക്കൽ കാമ്പസ് പശ്ചാത്തലത്തിലൂടെയാണ് കഥ പറഞ്ഞുപോകുന്നത്.

ALSO READ: 'കട്ടീസ് ഗ്യാങി'ന് കിക്കോഫ്; അനിൽദേവിന്‍റെ ആദ്യ സംവിധാന സംരംഭത്തിന് റാമോജി ഫിലിം സിറ്റിയിൽ തുടക്കമായി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.