ETV Bharat / entertainment

'കണ്ണില്‍ കണ്ണില്‍ നോക്കിയുള്ള ചതി'; അന്ധനായി ജാഫര്‍ ഇടുക്കി, ദുരൂഹതകളുമായി 'ചാട്ടുളി' ട്രെയിലര്‍

author img

By

Published : Jul 15, 2023, 10:59 PM IST

ചാട്ടുളിയുടെ ട്രെയിലര്‍ പുറത്ത്. ജാഫർ ഇടുക്കി, ഷൈൻ ടോം ചാക്കോ, കലാഭവൻ ഷാജോൺ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രമാണ് ചാട്ടുളി

Chaattuli trailer released  Jaffer Idukki Shine Tom Chacko  Jaffer Idukki  Shine Tom Chacko  Chaattuli trailer  Chaattuli  ദുരൂഹതകളുമായി ചാട്ടുളി ട്രെയിലര്‍  ചാട്ടുളി ട്രെയിലര്‍  ചാട്ടുളി  ചാട്ടുളിയുടെ ട്രെയിലര്‍ പുറത്ത്  ജാഫർ ഇടുക്കി  ഷൈൻ ടോം ചാക്കോ  കലാഭവൻ ഷാജോൺ
'കണ്ണില്‍ കണ്ണില്‍ നോക്കിയുള്ള ചതി'; അന്ധനായി ജാഫര്‍ ഇടുക്കി; ദുരൂഹതകളുമായി ചാട്ടുളി ട്രെയിലര്‍

ഷൈൻ ടോം ചാക്കോ Shine Tom Chacko, ജാഫർ ഇടുക്കി Jaffer Idukki, കലാഭവൻ ഷാജോൺ Kalabhavan Shajohn എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രമാണ് 'ചാട്ടുളി' Chaattuli. 'ചാട്ടുളി'യുടെ ട്രെയിലർ Chaattuli trailer പുറത്തിറങ്ങി. നിഗൂഢതകളും ദുരൂഹതകളും നിറഞ്ഞ 2.06 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

  • " class="align-text-top noRightClick twitterSection" data="">

ജാഫർ ഇടുക്കി, ഷൈൻ ടോം ചാക്കോ, കലാഭവൻ ഷാജോൺ എന്നിവരാണ് ട്രെയിലറില്‍ ഹൈലൈറ്റാകുന്നത്. ചിത്രത്തില്‍ ഒരു അന്ധന്‍റെ വേഷത്തിലാകും ജാഫര്‍ ഇടുക്കി പ്രത്യക്ഷപ്പെടുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അതേസമയം ഒരു പരുഷനായ പൊലീസ് ഓഫിസറുടെ കഥാപാത്രത്തെ ഷൈന്‍ ടോം ചാക്കോയും അവതരിപ്പിക്കും. ഒരു രാഷ്‌ട്രീയക്കാരനായാകും കലാഭവന്‍ ഷാജോണ്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്നും സൂചനയുണ്ട്.

ട്രെയിലറിലെ ഏതാനും ഡയലോഗുകളും ഇതിനോടകം തന്നെ ശ്രദ്ധേ നേടിക്കഴിഞ്ഞു. 'ഈ കാടിന് ഇരുട്ടാണ്, ഈ ഇരുട്ട് ഒരു കെണിയാണ്', 'പുറത്ത് നിറയെ ചതിയാണ്, കണ്ണില്‍ കണ്ണില്‍ നോക്കിയുള്ള ചതി' തുടങ്ങിയാണ് ട്രെയിലറിലെ ശ്രദ്ധേയമായ ഡയലോഗുകള്‍.

കാർത്തിക് വിഷ്‌ണു, ലത ദാസ്, ശ്രുതി ജയൻ, വർഷ പ്രസാദ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. രാജ് ബാബു ആണ് സിനിമയുടെ സംവിധാനം. അട്ടപ്പാടിയിൽ 'ചാട്ടുളി'യുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്.

Also Read: കൊച്ചി പാട്ടുമായി ഷൈന്‍ ടോം ചാക്കോ ; പതിമൂന്നാം രാത്രിക്ക് വേണ്ടി ആദ്യമായി പാടി നടന്‍

നെൽസൺ ഐപ്പ് സിനിമാസ്, നവതേജ് ഫിലിംസ്, ഷാ ഫൈസി പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ നെൽസൺ ഐപ്പ്, സുജൻ കുമാർ, ഷാ ഫൈസി എന്നിവർ ചേർന്ന് സിനിമയുടെ നിര്‍മാണം.

ജയേഷ് മൈനാഗപ്പള്ളിയാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പ്രമോദ് കെ പിള്ളയാണ് ഛായാഗ്രഹണം. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആൻ്റണി പോൾ എന്നിവരുടെ വരികൾക്ക് ബിജിബാൽ, ജസ്‌റ്റിൻ ഫിലിപ്പോസ് എന്നിവർ ചേര്‍ന്നാണ് ചിത്രിത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

അസിസ്‌റ്റൻ്റ് ഡയറക്ടേഴ്‌സ്‌ - കൃഷ്‌ണകുമാർ ഭട്ട്, നൗഫൽ ഷാജ് ഉമ്മർ, ഡോ. രജിത്കുമാർ; അസോസിയേറ്റ് ഡയറക്‌ടർ - രാഹുൽ കൃഷ്‌ണ, എഡിറ്റർ - അയൂബ് ഖാൻ, കല - അപ്പുണ്ണി സാജൻ, മേക്കപ്പ് - റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം - രാധാകൃഷ്‌ണൻ മങ്ങാട്, സംഘട്ടനം - ബ്രൂസ്‌ ലി രാജേഷ്, പ്രദീപ് ദിനേശ്; എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - അജു വി.എസ്, പ്രൊഡക്ഷൻ കൺട്രോളർ - ഷാജി പട്ടിക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ബാബുരാജ് മനിശ്ശേരി, ജബ്ബാർ മതിലകം, ലൊക്കേഷൻ മാനേജർ - പ്രസാദ് ശ്രീകൃഷ്‌ണപുരം, പരസ്യക്കല-ആന്‍റണി സ്‌റ്റീഫൻ, സ്‌റ്റില്‍സ് - അനിൽ പേരാമ്പ്ര, പിആർഒ - എഎസ് ദിനേശ്.

പമ്പരം ആണ് ഷൈന്‍ ടോം ചാക്കോയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്ന്. അടുത്തിടെ 'പമ്പര'ത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറങ്ങിയിരുന്നു. ഒരു വാനിന് അരികെ നിൽക്കുന്ന ഷൈന്‍ ആയിരുന്നു പോസ്‌റ്ററില്‍.

Also Read: 'പമ്പരം' കറക്കാൻ ഷൈൻ ടോം എത്തുന്നു ; കൗതുകമുണർത്തി ഫസ്റ്റ് ലുക്ക് പോസ്റ്റർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.