ഇന്ദ്രന്‍സ് (Indrans) കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നൊണ. നൊണയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തു (Nona First Look Poster). വളരെ കൗതുകം ഉണര്‍ത്തുന്നതാണ് നൊണയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍. ഇന്ദ്രന്‍സിനൊപ്പം നിരവധി താരങ്ങളും ഫസ്‌റ്റ് ലുക്കിലുണ്ട്. ഇന്ദ്രന്‍സ് തന്നെയാണ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ നൊണയുടെ ഫസ്‌റ്റ് ലുക്ക് പങ്കുവച്ചത് (Indrans shared Nona First Look Poster).
- " class="align-text-top noRightClick twitterSection" data="">
ചിത്രത്തില്‍ ഗോഡ്‌വിൻ, സതീഷ് കെ കുന്നത്ത്, ബിജു ജയാനന്ദൻ, ശ്രീജിത്ത് രവി, പ്രമോദ് വെളിയനാട്, ജയൻ തിരുമന, ശിശിര സെബാസ്റ്റ്യൻ, പ്രേമ വണ്ടൂർ, സുധ ബാബു തുടങ്ങിയവരും അണിനിരക്കുന്നു. രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന സിനിമയുടെ രചന വിര്‍വഹിച്ചിരിക്കുന്നത് ഹേമന്ത് കുമാർ ആണ്. മിസ്‌റ്റിക്കൽ റോസ് പ്രോഡക്ഷൻസിന്‍റെ ബാനറിൽ ജേക്കബ് ഉതുപ്പ് ആണ് നിര്‍മാണം. പോൾ ബത്തേരി ഛായാഗ്രഹണവും റെജി ഗോപിനാഥ് സംഗീതവും നിര്‍വഹിക്കും.
Also Read: ഇന്ദ്രൻസ് നായകനായി 'നൊണ' ; ടീസർ പോസ്റ്റർ പുറത്ത്
കല - സുനിൽ മേച്ചേന, സുരേഷ് പുൽപ്പള്ളി, വസ്ത്രാലങ്കാരം - വക്കം മഹീൻ, മേക്കപ്പ് - ജിജു കൊടുങ്ങല്ലൂർ, ഗാന രചന - സിബി അമ്പലപ്പുറം, ബിജിഎം - അനിൽ മാള, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - എം രമേശ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ - സന്തോഷ് കുട്ടീസ്, സൗണ്ട് ഡിസൈൻ - ഗണേഷ് മാരാർ, സ്‌റ്റിൽസ് - നൗഷാദ് ഹോളിവുഡ്, പിആർഒ -എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
ഇന്ദ്രന്‍സിന്‍റേതായി അടുത്തിടെ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'റാണി' (Rani). ശങ്കര്‍ രാമകൃഷ്‌ണന്‍ (Shankar Ramakrishnan) തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ത്രില്ലറില്‍ ഇന്ദ്രന്‍സിനെ കൂടാതെ ഗുരു സോമസുന്ദരം (Guru Somasundaram), ഭാവന (Bhavana), ഉര്‍വശി (Urvashi), ഹണി റോസ് (Honey Rose), അനുമോള്‍, മാല പാര്‍വതി (Mala Parvathy) തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നു.
ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തില്‍ എത്തിയ മറ്റൊരു ചിത്രമായിരുന്നു 'ടൂ മെൻ ആർമി' (Two Men Army). നിസാര്‍ സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ പ്രമേയം തികച്ചും വ്യത്യസ്‌തമായിരുന്നു. ആവശ്യത്തിലധികം പണം കൈവശം ഉണ്ടായിട്ടും കെട്ടിപ്പൂട്ടി വച്ച് ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാൾ. ആ പണത്തിൽ കണ്ണ് വച്ചെത്തുന്ന മറ്റൊരാൾ. ഈ രണ്ട് കഥാപാത്രങ്ങളുടെയും മാനസിക സംഘർഷങ്ങളാണ് 'ടൂ മെൻ ആർമി'യില്‍ തുറന്നു കാട്ടിയത്. ചിത്രത്തില്‍ ഇന്ദ്രൻസും ഷാഹിൻ സിദ്ദിഖുമാണ് ഈ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.