ഹൈദരാബാദ്: ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്രോത്സവമായ കാന്‍ ഫിലിം ഫെസ്‌റ്റിവലിലേക്ക് കണ്ണുംനട്ട് ഇന്ത്യൻ സിനിമ ലോകവും ആരാധകരും. ലോകമെമ്പാടുമുള്ള സിനിമ താരങ്ങളും പ്രവര്‍ത്തകരും ഒരുമിക്കുന്ന ഫിലിം ഫെസ്റ്റിവലിന്‍റെ 76-ാമത് എഡിഷനിൽ ഭാഗമാവുന്നത് നിരവധി ഇന്ത്യൻ താരങ്ങളാണ്. കൂടാതെ ഇന്ത്യൻ ചിത്രങ്ങളും വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശനത്തിനുണ്ട്.
അനുരാഗ് കശ്യപിന്‍റെ 'കെന്നഡി', കാനു ബെഹലിന്‍റെ 'ആഗ്ര', യുധാജിത് ബസുവിന്‍റെ 'നെഹെമിച്ച്', അരിബാം ശ്യാം ശർമയുടെ 'ഇഷാനോ' എന്നിവയാണ് പ്രദര്‍ശനത്തിനെത്തുന്ന ഇന്ത്യൻ സിനിമകൾ. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് 'ആഗ്ര' ഡയറക്‌ടേഴ്‌സ് ഫോർട്ട്‌നൈറ്റ് വിഭാഗത്തിലും 'കെന്നഡി', 'നെഹെമിച്ച്', മണിപ്പൂരി ചിത്രം 'ഇഷാനോ' എന്നിവ യഥാക്രമം മിഡ്‌നൈറ്റ് സ്‌ക്രീനിംഗ്, ലാ സിനിഫ്, കാൻസ് ക്ലാസിക്കുകൾ എന്നി വിഭാഗങ്ങളിലുമാണ് പ്രദര്‍ശിപ്പിക്കുക.
- " class="align-text-top noRightClick twitterSection" data="
">
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എൽ മുരുകനാണ് ഈ വർഷം കാനിലേക്കുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുന്നത്. ഓസ്‌കർ ജേതാവ് ഗുണീത് മോംഗ, നടിയും മുൻ ലോകസുന്ദരിയുമായ മാനുഷി ചില്ലർ, അഭിനേതാക്കളായ ഇഷാ ഗുപ്‌ത, കങ്കബാം തോംബ എന്നിവർ പ്രതിനിധി സംഘത്തിന്‍റെ ഭാഗമാണ്. കുമാർ സാനുവിന്‍റെ മകൾ ഷാനൻ കെയും ചടങ്ങിൽ പങ്കെടുക്കും.
കൂടാതെ അനുഷ്‌ക ശർമ, സാറ അലി ഖാൻ എന്നിവർ ഇക്കുറി റെഡ് കാർപെറ്റിൽ അരങ്ങേറ്റം കുറിക്കും. 2023ലെ കാനിൽ നാഗാലാൻഡിനെ പ്രതിനിധീകരിക്കുന്നത് ആയുഷ്‌മാൻ ഖുറാനയ്‌ക്കൊപ്പം 'അനേക്' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ആൻഡ്രിയ കെവിചൂസയാണ്. മുതിർന്ന സംവിധായിക കിവിനി ഷോഹെയും ഇവരെ അനുഗമിക്കും.
- " class="align-text-top noRightClick twitterSection" data="
">
കാനിലെ സ്ഥിരം സാന്നിധ്യമായ ഐശ്വര്യ റായ് ബച്ചൻ ഇത്തവണയുമുണ്ട്. മധുർ ഭണ്ഡാർക്കർ, മൃണാൽ താക്കൂർ, അദിതി റാവു ഹൈദരി, വിജയ് വർമ, വിഘ്‌നേഷ് ശിവൻ, നിഹാരിക എൻഎം, റൂഹി ദോസാനി, രൺവീർ അലാബാദിയ എന്നിവരുമുണ്ടാകും. സോഷ്യൽ മീഡിയ ഇൻഫ്ളുവെൻസറും കണ്ടന്‍റ് ക്രിയേറ്ററുമായ ഡോളി സിംഗും കാനിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ഡോളി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്.
അതേസമയം സംവിധായകൻ അനുരാഗ് കശ്യപ് ഈ വർഷം ഫെസ്റ്റിവലിൽ പങ്കെടുത്തേക്കും. പ്രദർശനത്തിന് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്‍റെ ചിത്രം 'കെന്നഡി'യിലെ നായകൻ രാഹുൽ ഭട്ടിനൊപ്പമാകും കശ്യപ് എത്തുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മെയ് 16 മുതൽ 27 വരെ കാനിലെ പലൈസ് ഡെസ് ഫെസ്റ്റിവൽസ് എറ്റ് ഡെസ് കോൺഗ്രസിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവലിന്‍റെ ഈ വർഷത്തെ ജൂറി പ്രസിഡന്റ് റൂബൻ സ്‌റ്റ്ലണ്ടാണ്.
ജോണി ഡെപ്പ് അഭിനയിച്ച, ലൂയി പതിനാറാമൻ കാലഘട്ടത്തിലെ നാടകമായ ജീൻ ഡു ബാരിയുടെ പ്രീമിയർ പ്രദർശനത്തോടെയാണ് ചലച്ചിത്രമേള ചൊവ്വാഴ്‌ച ആരംഭിച്ചത്. ഉദ്ഘാടന ദിനത്തിൽ റെഡ് കാർപെറ്റിൽ തിളങ്ങിയവരിൽ സാറ അലി ഖാൻ, ഇഷ ഗുപ്‌ത, മാനുഷി ചില്ലർ, മുൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെ എന്നിവരുമുണ്ട്. അബു ജാനി-സന്ദീപ് ഖോസ്‌ലയുടെ ഗോൾഡൻ എംബ്രോയിഡറി ലെഹങ്കയിലാണ് സാറയെത്തിയത്. നിക്കോളാസ് ജെബ്രാൻ ഒരുക്കിയ ഗൗണിലെത്തിയ ഇഷയും ഫോവാരിയുടെ വെളുത്ത ഗൗണിലെത്തിയ മാനുഷിയും വേദിയെ കൂടുതൽ മനോഹരമാക്കി.