ETV Bharat / entertainment

സേനാപതിയായി കമല്‍ ഹാസന്‍; പിറന്നാള്‍ സമ്മാനവുമായി ഇന്ത്യന്‍ 2 ടീം - Indian sequel

Indian 2 first look poster: കമല്‍ ഹാസന് ഇന്ത്യന്‍ 2 ടീമിന്‍റെ പിറന്നാള്‍ സമ്മാനം. ഇന്ത്യന്‍ 2വിലെ താരത്തിന്‍റെ ഫസ്‌റ്റ് ലുക്ക്‌ പോസ്‌റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

Kamal Haasan Indian 2 first look  Kamal Haasan  Indian 2 first look  Indian 2  Indian 2 first look poster  Kamal Haasan birthday  സേനാപതിയായി കമല്‍ ഹാസന്‍  കമല്‍ ഹാസന്‍  പിറന്നാള്‍ സമ്മാനവുമായി ഇന്ത്യന്‍ 2 ടീം  പിറന്നാള്‍ സമ്മാനവുമായി ഇന്ത്യന്‍ 2  ഇന്ത്യന്‍ 2  ഉലകനായകന്‍  കമല്‍ ഹാസന്‍റെ ജന്മദിനമാണ് ഇന്ന്  Indian 2 shooting  Indian 2 budget  Indian sequel  AR Rahman in Indian 2
സേനാപതിയായി കമല്‍ ഹാസന്‍; പിറന്നാള്‍ സമ്മാനവുമായി ഇന്ത്യന്‍ 2 ടീം
author img

By

Published : Nov 7, 2022, 1:00 PM IST

Kamal Haasan birthday: ഉലകനായകന്‍ കമല്‍ ഹാസന്‍റെ ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് പ്രിയ താരത്തിന് സര്‍പ്രൈസുകളും സമ്മാനങ്ങളും ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. 'ഇന്ത്യന്‍ 2' അണിയറപ്രവര്‍ത്തകരും കമല്‍ ഹാസന് പിറന്നാള്‍ സര്‍പ്രൈസുമായി രംഗത്തെത്തിയിരിക്കുകയാണ്.

Indian 2 first look poster: 'ഇന്ത്യന്‍ 2'വിന്‍റെ ഫസ്‌റ്റ്ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഫസ്‌റ്റ്‌ലുക്കില്‍ താരം സേനാപതിയായി ആയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംവിധായകന്‍ ശങകര്‍ ആണ് പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. 'ഞങ്ങളുടെ നിധി, ബഹുപ്രതിഭ കമല്‍ ഹാസന്‍ സാറിന് ജന്മദിനാശംസകള്‍' -ഇപ്രകാരമാണ് സംവിധായകന്‍ കുറിച്ചത്.

Indian 2 shooting: 2018ലായിരുന്നു ചിത്ര പ്രഖ്യാപനം. എന്നാല്‍ പലകാരണങ്ങളാല്‍ ഷൂട്ടിങ്‌ മുടങ്ങിയിരുന്നു. പിന്നീട് ഓഗസ്‌റ്റിലാണ് 'ഇന്ത്യന്‍ 2'വിന്‍റെ ചിത്രീകരണം പുനരാരംഭിച്ചത്. ഇനി രണ്ട് മാസത്തെ ചിത്രീകരണം കൂടി പൂര്‍ത്തിയാക്കാനുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

Indian 2 budget: 200 കോടി മുതല്‍ മുടക്കില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍ ആണ് നായികയായെത്തുക. മുന്‍ ക്രിക്കറ്ററും നടനും മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങിന്‍റെ അച്ഛനുമായ യോഗ് രാജ്‌ സിങും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

AR Rahman in Indian 2: രാകുല്‍ പ്രീത്, സിദ്ധാര്‍ഥ് എന്നിവരും ചിത്രത്തില്‍ അണിനിരക്കും. എ.ആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. രവിവര്‍മ്മന്‍ ഛായാഗ്രഹണവും നിര്‍വഹിക്കും. പീറ്റര്‍ ഹെയ്‌ന്‍ ആണ് ആക്ഷന്‍ ഡയറക്‌ടര്‍.

Indian sequel: 1996ലാണ് സിനിമയുടെ ആദ്യ ഭാഗമായ 'ഇന്ത്യന്‍' റിലീസ് ചെയ്‌തത്. വന്‍ വിജയമായി തീര്‍ന്ന 'ഇന്ത്യനി'ല്‍ ഇരട്ട വേഷത്തിലാണ് കമല്‍ ഹാസന്‍ വേഷമിട്ടത്. സിനിമയിലെ ഗംഭീര പ്രകടനത്തിന് താരത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. നെടുമുടി വേണു, സുകന്യ, കസ്‌തൂരി, മനീഷ കൊയ്‌രാള, ഊര്‍മിള മധോത്‌കര്‍ എന്നിവരായിരുന്നു ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങള്‍.

Also Read: 'പഞ്ചാബിന്‍റെ സിംഹം തയ്യാറായി കഴിഞ്ഞു'; ബ്രഹ്മാണ്ഡ സിനിമയില്‍ യുവരാജ് സിങ്ങിന്‍റെ അച്ഛനും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.