ETV Bharat / entertainment

മികച്ച ലോങ് ഡോക്യുമെന്‍ററി എ.കെ.എ, കഥാചിത്രം ലിറ്റിൽ വിങ്സ് ; ഐഡിഎസ്എഫ്എഫ്കെയ്‌ക്ക് സമാപനം

മേളയിലെ മികച്ച ഷോർട്ട് ഡോക്യുമെന്‍ററിക്കുള്ള പുരസ്‌കാരം മൈ സൺ ആൻഡ് ഹിസ് ഗ്രാൻഡ് ഫാദർ, ന്യൂ ക്ലാസ് റൂം എന്നീ ചിത്രങ്ങൾ പങ്കിട്ടു.

idsffk closing ceremony  ഡോക്യുമെന്‍ററി ഹ്രസ്വ ചിത്ര മേളയ്‌ക്ക് സമാപനം  മുഖ്യമന്തി പിണറായി വിജയൻ  14th IDSFFK  കഥാചിത്രം ലിറ്റിൽ വിങ്സ്  ഐഡിഎസ്എഫ്എഫ്കെയ്‌ക്ക് സമാപനം  ലിറ്റിൽ വിങ്‌സ് ആണ് മേളയിലെ മികച്ച കഥാചിത്രം  മൈ സൺ ആൻഡ് ഹിസ് ഗ്രാൻഡ് ഫാദർ
ഐഡിഎസ്എഫ്എഫ്കെയ്‌ക്ക് സമാപനം; മികച്ച ലോങ് ഡോക്യുമെന്‍റെറി എ.കെ.എ, കഥാചിത്രം ലിറ്റിൽ വിങ്സ്
author img

By

Published : Aug 31, 2022, 9:09 PM IST

തിരുവനന്തപുരം : 14-ാമത് രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വ ചിത്ര മേളയ്‌ക്ക് സമാപനം. കൈരളി തിയേറ്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ലോങ് ഡോക്യുമെന്‍ററി വിഭാഗത്തിലുള്ള പുരസ്‌കാരം എ.കെ.എ നേടിയപ്പോൾ ലിറ്റിൽ വിങ്‌സ് മികച്ച കഥാചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പുരസ്‌കാരം ലഭിച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

നിരോധിച്ചാല്‍ ഇല്ലാതാകുന്നതല്ല മൗലികമായ ആവിഷ്ക്കാരങ്ങളെന്ന് മുഖ്യമന്തി പിണറായി വിജയൻ ചടങ്ങിൽ പറഞ്ഞു. ഇന്ത്യയിൽ സംഘടിതമായും ആസൂത്രിതമായും നടത്തുന്ന ഇടപെടലുകളിലൂടെയും ആക്രമണങ്ങളിലൂടെയും വിമത ശബ്‌ദത്തെ ഇല്ലായ്‌മ ചെയ്യാമെന്ന് ധരിക്കുന്നത് വിഡ്ഢിത്തമാണ്.

നിര്‍ഭയരായ ചലച്ചിത്രകാരന്മാരെയാണ് നാടിനാവിശ്യം. ചിത്രീകരിക്കുന്ന ഓരോ ദൃശ്യവും സമകാലിക സാമൂഹിക യാഥാര്‍ഥ്യങ്ങളോട് സത്യസന്ധത പുലര്‍ത്തുന്നുണ്ടെന്ന് ഓരോ ചലച്ചിത്രകാരനും ഉറപ്പുവരുത്തണം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വിശാലമായ ഇടം നല്‍കുന്ന കാര്യത്തില്‍ കേരളം മുന്നിലുണ്ടാകും.

വിശ്വാസ്യതയുള്ള വാസ്‌തവ ദൃശ്യങ്ങള്‍ കൊണ്ട് പ്രതിരോധം തീര്‍ക്കുന്നതിലൂടെ മാത്രമേ ഈ സത്യാനന്തര കാലത്തിന്‍റെ പെരുംനുണകളെ നമുക്ക് തോല്‍പ്പിക്കാന്‍ കഴിയുകയുള്ളൂ. അതുവഴിയേ മതേതര ജനാധിപത്യ രാഷ്ട്രത്തിന്‍റെ ആധാരശിലകള്‍ തകര്‍ക്കുന്ന പ്രതിലോമ ശക്തികളെയും സാമൂഹിക അനീതികളെയും തുറന്നുകാട്ടാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. സാംസ്‌കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു.

ലോങ് ഡോക്യുമെന്‍റെറി എ.കെ.എ : മേളയിൽ മികച്ച ലോങ് ഡോക്യുമെന്‍ററിക്കുള്ള പുരസ്‌കാരം ഗീതിക നരംഗ് സംവിധാനം ചെയ്‌ത എ.കെ.എ നേടി. ബോളിവുഡിലെ അപരന്മാരുടെ ജീവിതമാണ് ചിത്രം പ്രമേയമാക്കിയത്. ലിറ്റിൽ വിങ്‌സ് ആണ് മേളയിലെ മികച്ച കഥാചിത്രം. തമിഴ് സംവിധായകനായ നവീൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

മേളയിലെ മികച്ച ഷോർട്ട് ഡോക്യുമെന്‍ററിക്കുള്ള പുരസ്‌കാരം മൈ സൺ ആൻഡ് ഹിസ് ഗ്രാൻഡ് ഫാദർ, ന്യൂ ക്ലാസ് റൂം എന്നീ ചിത്രങ്ങൾ പങ്കിട്ടു. ബംഗാളി സംവിധായകരായ ബിജോയ് ചൗധരി, ദെബാങ്കൻ സിങ് സൊളാങ്കി എന്നിവരാണ് ചിത്രങ്ങൾ സംവിധാനം ചെയ്‌തത്. റെബാന ലിസ് ജോൺ സംവിധാനം ചെയ്‌ത ലേഡീസ് ഒൺലിക്കാണ് ലോങ് ഡോക്യുമെന്‍ററി വിഭാഗത്തിൽ രണ്ടാം സ്ഥാനം.

രണ്ടാമത്തെ മികച്ച ഷോർട്ട് ഡോക്യുമെന്‍ററിക്കുള്ള അവാര്‍ഡ് ഹിന്ദി ചിത്രമായ പാർട്ടി പോസ്റ്ററിന് ലഭിച്ചു. ദി ലെപ്പേർഡ്‌സ് ട്രൈബ് എന്ന ചിത്രം ഈ വിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം നേടി. കൊറോണ വൈറസിനെ നേരിടാൻ രാജ്യം നടത്തിയ പോരാട്ടം പ്രമേയമാക്കിയ പാത്ത് ആണ് ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ മികച്ച രണ്ടാമത്തെ ചിത്രമായത്. പ്രദീപ് കുർബയാണ് സംവിധായകൻ.

മലയാള ചിത്രമായ ടോമിയുടെ ഉപമ എന്ന ചിത്രം ഈ വിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം നേടി. അരുൺ, അഖിലേഷ്, അനന്തു കൃഷ്‌ണ എന്നിവർ സംവിധാനം ചെയ്ത ദി ബോയന്‍റ് ആണ് മികച്ച ക്യാമ്പസ് ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്. മിലിന്ദ് ഛബ്ര, ജ്യോതി ഗർഹേവാൾ ലാസർ, ശോഭിത് ജയിൻ എന്നിവർക്കാണ് ചിത്ര സംയോജനത്തിനുള്ള കുമാർ ടാക്കീസ് പുരസ്‌കാരം ലഭിച്ചത്. ക്യാംപസ് ചിത്രങ്ങളുടെ വിഭാഗത്തിൽ ലാബ്രിന്ത്, ശാരിക പി പ്രസാദിന്‍റെ തിരിവ് എന്നീ ചിത്രങ്ങൾ ജൂറി പരാമർശം നേടി.

മന്ത്രി വി. ശിവൻകുട്ടി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഡി. സുരേഷ് കുമാർ, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ എ എസ്, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി അജോയ്, ഫെസ്റ്റിവൽ വിഭാഗം ഡെപ്യൂട്ടി ഡയറക്‌ടർ എച്ച്. ഷാജി, ഫിക്ഷൻ വിഭാഗം ജൂറി ചെയർപേഴ്‌സൺ ഹൻസാ തപ്ലിയാൽ തുടങ്ങിയവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.