ETV Bharat / entertainment

കാമുകിക്കൊപ്പം റോക്കറ്റ് ബോയ്‌സ്‌ 2 സ്‌ക്രീനിംഗില്‍ ഹൃത്വിക് റോഷനും; സബയുടെ ലുക്കിന് ട്രോള്‍ - ഹൃത്വിക് റോഷന്‍ സബ ആസാദ് വിവാഹം

റോക്കറ്റ് ബോയ്‌സ്‌ 2 സ്‌ക്രീനിംഗിനിടെയുള്ള സബയുടെയും ഹൃത്വിക്കിന്‍റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്..

Hrithik Roshan joins girl friend Saba Azad  Rocket Boys 2 screening  Hrithik Roshan  Saba Azad  Rocket Boys 2  റോക്കറ്റ് ബോയ്‌സ്‌ 2 സ്‌ക്രീനിംഗില്‍ ഹൃത്വിക്  റോക്കറ്റ് ബോയ്‌സ്‌ 2  റോക്കറ്റ് ബോയ്‌സ്‌ 2 സ്‌ക്രീനിംഗില്‍  കാമുകിക്കൊപ്പം റോക്കറ്റ് ബോയ്‌സ്‌ 2  സബയുടെ ലുക്കിന് ട്രോള്‍  റോക്കറ്റ് ബോയ്‌സ്‌ 2 സ്‌ക്രീനിംഗിനിടെ  സബയുടെയും ഹൃത്വിക്കിന്‍റെയും വീഡിയോ  ഹൃത്വിക് റോഷന്‍  സബ ആസാദ്  ഹൃത്വിക് റോഷന്‍ സബ ആസാദ് വിവാഹം  ഹൃത്വിക് സബ വിവാഹം
കാമുകിക്കൊപ്പം റോക്കറ്റ് ബോയ്‌സ്‌ 2 സ്‌ക്രീനിംഗില്‍ ഹൃത്വിക് റോഷനും
author img

By

Published : Mar 11, 2023, 1:20 PM IST

'റോക്കറ്റ് ബോയ്‌സ്‌ 2'വിന്‍റെ സ്‌പെഷ്യല്‍ സ്‌ക്രീനിംഗില്‍ സ്‌റ്റൈലിഷ് ലുക്കിലെത്തി ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക് റോഷന്‍. സോണി ലൈവിലെ ഹിറ്റ്‌ സ്‌ട്രീമിംഗ് സീരീസായ 'റോക്കറ്റ് ബോയ്‌സ്‌ 2'വില്‍ ഹൃത്വിക്കിന്‍റെ കാമുകി സബ ആസാദ് സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

മുംബൈയില്‍ നടന്ന 'റോക്കറ്റ് ബോയ്‌സ്‌ 2'വിന്‍റെ സ്‌ക്രീനിംഗില്‍ ഹൃത്വിക്ക്‌ റോഷനും സബ ആസാദും വളരെ കൂളായി കാണപ്പെട്ടു. 49 കാരനായ ഹൃത്വിക്കും സബയും ഒന്നിച്ച് നിരവധി ചിത്രങ്ങള്‍ക്ക് പോസ്‌ ചെയ്‌തു. കറുത്ത നിറത്തിലുള്ള സ്യൂട്ടിലാണ് ഹൃത്വിക് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ലുക്കിനെ കൂടുതല്‍ സ്‌റ്റൈലാക്കാന്‍ ചുവന്ന കണ്ണടയും താരം ധരിച്ചിട്ടുണ്ട്. ഹൃത്വിക്കിന്‍റെ മുന്‍ കാമുകി എന്നാരോപിക്കുന്ന കങ്കണ റണാവത്തിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സബയുടെ ലുക്ക്.

'റോക്കറ്റ് ബോയ്‌സ്‌ 2' സ്‌ക്രീനിംഗിനിടെയുള്ള ഇരുവരുടെയും വീഡിയോ പാപ്പരാസികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. നിമിഷ നേരം കൊണ്ട് വീഡിയോ വൈറലാവുകയും ചെയ്‌തു. വീഡിയോ ട്രോളുകള്‍ക്ക് വിധേയമാവുകയും ചെയ്‌തു.

ഇതിന് പിന്നാലെ കങ്കണയുമായി സബയെ താരതമ്യം ചെയ്‌ത് ഒരു കൂട്ടര്‍ രംഗത്തെത്തി. 'ഈ പെൺകുട്ടിയിൽ നിന്നാണ് കങ്കണയുടെ വൈബുകള്‍ വരുന്നത്'-ഒരാള്‍ കുറിച്ചു. 'കങ്കണ വില കുറഞ്ഞവളാണ്', 'കങ്കണ റണാവത്തുമായുള്ള സബയുടെ സാമ്യം അസാധാരണമാണ്' -തുടങ്ങീ നിരവധി ട്രോളുകളാണ് സബയ്‌ക്ക് നേരെ വരുന്നത്.

'എനിക്ക് സബയെ വളരെ ഇഷ്‌ടമാണ്.. അവര്‍ എല്ലായ്‌പ്പോഴും ആ റെട്രോ വൈബുകൾ നൽകുന്നു... എന്തുകൊണ്ടാണ് ആളുകൾ എപ്പോഴും മറ്റുള്ളവരോട് മോശമായി പെരുമാറുന്നത്' -ട്രോളുകള്‍ക്കിടെ ഒരു ഉപയോക്താവ് സബയെ പിന്തുണച്ച് കുറിച്ചു.

സിദ്ധാര്‍ഥ് ആനന്ദിന്‍റെ ഏരിയല്‍ ആക്ഷന്‍ ചിത്രം 'ഫൈറ്ററു'ടെ ചിത്രീകരണ തിരക്കിലാണിപ്പോള്‍ ഹൃത്വിക് റോഷന്‍. ദീപിക പദുക്കോൺ നായികയായെത്തുന്ന ചിത്രത്തില്‍ അനിൽ കപൂറും സുപ്രധാന വേഷത്തിലുണ്ട്. 2024 ജനുവരി 25ന് റിലീസിനെത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇനിയും നിര്‍മാതാക്കള്‍ പൂര്‍ത്തിയാക്കിയിട്ടില്ല.

സിനിമയ്‌ക്കായി പ്രശസ്‌ത ഫിറ്റ്‌നസ് പരിശീലകന്‍ ക്രിസ്‌ ഗെതിന്‍റെ കീഴില്‍ 12 ആഴ്‌ചത്തെ കഠിനമായ പരിശീലനം ഹൃത്വിക് നടത്തിയിരുന്നു. ഇതുസംബന്ധിച്ച് പരിശീലകന് നന്ദി അറിയിച്ച് കൊണ്ട് ഹൃത്വിക് ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് പങ്കുവച്ചിരുന്നു. 'എന്‍റെ സുഹൃത്തും പരിശീലകനുമായ ക്രിസ്‌ ഗെതിന്‍, അദ്ദേഹത്തിന്‍റെ യുഎസിലെ വസതിയിലേയ്‌ക്ക് മടങ്ങുമ്പോള്‍ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കാന്‍ 10 ആഴ്‌ചകള്‍ കൂടി ബാക്കിയുണ്ട്. ഞങ്ങളുടെ ആറ് മാസത്തെ കഠിനാധ്വാനമാണ് ഇതിന്‍റെ പിന്നിലുള്ളത്.

ഈ നിമിഷത്തില്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ ഞാന്‍ കൂടുതല്‍ സംതൃപ്‌തനാകാനോ, ആര്‍ജവം നേടാനോ, പ്രേരണ നേടാനോ, എല്ലാറ്റിലും ഉപരി കൂടുതല്‍ സമാധാനം പുലര്‍ത്താനോ എനിക്ക് കഴിയില്ല. ഇതിന് മാംസപേശികള്‍ കൊണ്ട് വളരെ കുറച്ച് മാത്രമെ ചെയ്യാനുള്ളു, എന്നാല്‍ മനസ്സ്‌ കൊണ്ടും ഹൃദയം കൊണ്ടുമാണ് കൂടുതല്‍ ചെയ്യാനുള്ളത്.

ക്രിസ്, നിങ്ങളോട് ഞാന്‍ എത്ര നന്ദി പറഞ്ഞാലും മതിവരില്ല. ജോലിയോടുള്ള സമഗ്രതയ്‌ക്കും ജിമ്മിലേയ്‌ക്ക് നിങ്ങള്‍ കൊണ്ടു വരുന്ന അറിവിനും ജ്ഞാനത്തിനും നന്ദിയുണ്ട്. ലോകത്തിന് നിങ്ങളെ പോലുള്ള കൂടൂതല്‍ പുരുഷന്‍മാരെ ആവശ്യമുണ്ട്. അത് ഉറപ്പാണ്. സത്യം പറഞ്ഞാൽ, പരിവർത്തനങ്ങൾക്കായി നിങ്ങളോടൊപ്പം കൂടുതൽ പ്രവർത്തിക്കാൻ ഇഷ്‌ടപ്പെടുന്നുണ്ടോ എന്ന്‌ എനിക്കറിയില്ല. നന്നായിരിക്കുക സുഹൃത്തേ.. ഞാന്‍ ഉടനെ നിങ്ങളെ കാണും'-ഇപ്രകാരമാണ് ഹൃത്വിക് കുറിച്ചത്.

Also Read: സബ ആസാദുമായുള്ള ഹൃത്വിക് റോഷന്‍റെ വിവാഹം ഈ വര്‍ഷം?, ട്വീറ്റ് വൈറല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.