ETV Bharat / entertainment

വഞ്ചനയ്‌ക്കുള്ള പ്രതികാരം; ത്രസിപ്പിക്കുന്ന രംഗങ്ങൾ കോർത്തിണക്കി 'ഫൈറ്റർ' ട്രെയിലർ പുറത്ത് - ഫൈറ്റർ ട്രെയിലർ

Fighter Movie Coming Soon: സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'ഫൈറ്ററി'ൽ ഹൃത്വിക് റോഷൻ, ദീപിക പദുക്കോൺ, അനിൽ കപൂർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Fighter Trailer out  Hrithik Roshan Deepika Padukone  ഫൈറ്റർ ട്രെയിലർ  ഹൃത്വിക് റോഷൻ ദീപിക പദുക്കോൺ
Fighter Trailer out
author img

By ETV Bharat Kerala Team

Published : Jan 15, 2024, 4:54 PM IST

സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'ഫൈറ്ററി'ന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഹൃത്വിക് റോഷൻ, ദീപിക പദുക്കോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സിദ്ധാർത്ഥ് ആനന്ദാണ് സംവിധാനം ചെയ്യുന്നത്. ഷാരൂഖ് ഖാൻ നായകനായി, ബോക്‌സ് ഓഫിസിൽ വെന്നിക്കൊടി പാറിച്ച 'പഠാൻ' എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഫൈറ്റർ' (Hrithik Roshan and Deepika Padukone starrer Fighter Trailer out).

  • " class="align-text-top noRightClick twitterSection" data="">

ഏരിയൽ ആക്ഷൻ ത്രില്ലറിന്‍റെ ത്രസിപ്പിക്കുന്ന, 3 മിനിറ്റ് 09 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ദീപിക പദുക്കോണും ഹൃത്വിക് റോഷനും ഉൾപ്പെടുന്ന ഹെവി ഏരിയൽ സ്റ്റണ്ടുകളാൽ സമ്പന്നമാണ് ട്രെയിലർ. അനിൽ കപൂർ, കരൺ സിംഗ് ഗ്രോവർ, അക്ഷയ് ഒബ്‌റോയ് എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജനുവരി 25 ന് 'ഫൈറ്റർ' തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും (Fighter Release). ബോളിവുഡിലെ മിന്നും താരങ്ങളായ ഹൃത്വിക് റോഷനും ദീപിക പദുകോണും ബിഗ് സ്‌ക്രീനിൽ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഫൈറ്റർ' (Hrithik Roshan and Deepika Padukone's first big screen collaboration). ഹൃത്വിക് സ്‌ക്വാഡ്രൺ ലീഡർ ഷംഷേർ പതാനിയയായി (പാറ്റി) എത്തുമ്പോൾ സ്‌ക്വാഡ്രൺ ലീഡർ മിനൽ റാത്തോർ (മിന്നി) എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദീപിക അവതരിപ്പിക്കുന്നത്.

ക്യാപ്റ്റൻ രാകേഷ് ജയ് സിംഗ് (റോക്കി) ആയാണ് അനിൽ കപൂർ വേഷമിടുന്നത്. ഹൃത്വിക് റോഷനും ദീപിക പദുക്കോണും ഉൾപ്പടെയുള്ള താരങ്ങളും അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ ട്രെയിലർ പങ്കുവച്ചിട്ടുണ്ട്. 'ഹൃദയം ആകാശത്തിനും ജീവിതം രാജ്യത്തിനും വേണ്ടിയുള്ളതാണ്, ജയ് ഹിന്ദ്' എന്ന് കുറിച്ചുകൊണ്ടാണ് ഹൃത്വിക് ട്രെയിലർ പങ്കുവച്ചത്.

ശ്രീനഗർ താഴ്‌വരയിലെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ട്രെയിലർ. ഭീകരരെ പ്രതിരോധിക്കാൻ എയർ ഡ്രാഗൺസ് എന്ന പ്രത്യേക സേന രൂപീകരിക്കുന്നതും ട്രെയിലറിൽ കാണാം. തങ്ങളുടെ രാജ്യത്തിനായി ജീവൻ നൽകാൻ തയ്യാറുള്ള എയർ ഡ്രാഗണുകളുടെ കഥയാണ് ഫൈറ്റർ പറയുന്നത്. പ്രധാന കഥാപാത്രങ്ങൾ അവരുടെ ജെറ്റുകളിൽ ഉയരത്തിൽ പറക്കുന്നതും പോർമുഖത്ത് പോരാടുന്നതും ട്രെയിലറിൽ ദൃശ്യമാകുന്നു. യഥാർഥ സുഖോയ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്.

ഫൈറ്ററിന് പുറമേ, ആക്ഷൻ ത്രില്ലർ ചിത്രമായ 'വാർ 2'ലും ഹൃത്വിക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം, സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രമായ കൽക്കി 2898 എഡി, ദി ഇന്‍റേൺ എന്നിവയാണ് ദീപികയുടെ വരാനിരിക്കുന്ന പ്രധാന ചിത്രങ്ങൾ.

ALSO READ: ട്രെൻഡിംഗിൽ തുടർന്ന് ദീപിക - ഹൃത്വിക് കൂട്ടുകെട്ടിന്‍റെ 'ഷേർ ഖുൽ ഗയേ' ഗാനം ; കമന്‍റുമായി രൺവീറും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.