ETV Bharat / entertainment

Honey Rose Rachel Pooja Ceremony | ഹണി റോസിന്‍റെ 'റേച്ചൽ' തുടങ്ങുകയായി ; നാളെ പൂജ - Honey Rose new movie

Honey Rose In And As Rachel : നവാഗതയായ അനന്തിനി ബാല സംവിധാനം ചെയ്യുന്ന 'റേച്ചൽ' എബ്രിഡ് ഷൈനാണ് അവതരിപ്പിക്കുന്നത്

Rachel movie Pooja ceremony on September 15  Rachel movie  Rachel  Honey Rose Rachel Pooja Ceremony  Rachel Pooja Ceremony  Honey Rose Rachel movie  Honey Rose Rachel  Rachel Pooja  Honey Rose In And As Rachel  Honey Rose In Rachel  Honey Rose As Rachel  നവാഗതയായ അനന്തിനി ബാലയുടെ റേച്ചൽ  അനന്തിനി ബാല സംവിധാനം ചെയ്യുന്ന റേച്ചൽ  എബ്രിഡ് ഷൈൻ  ഹണി റോസിന്‍റെ റേച്ചൽ തുടങ്ങുകയായി  ഹണി റോസിന്‍റെ റേച്ചൽ  റേച്ചൽ പൂജ നാളെ  റേച്ചൽ പൂജ  Honey Rose movies  Honey Rose new movie  Rachel First Look and Motion poster
Honey Rose Rachel Pooja Ceremony
author img

By ETV Bharat Kerala Team

Published : Sep 14, 2023, 6:30 PM IST

പ്രഖ്യാപനം മുതൽതന്നെ ഏറെ ജനപ്രീതി ആർജിച്ച ചിത്രമാണ് മലയാളികളുടെ പ്രിയ നടി ഹണി റോസ് നായികയാകുന്ന 'റേച്ചൽ' (Honey Rose In And As Rachel). നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഷൂട്ടിംഗിന് തുടക്കമിടാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ.

നാളെ നടക്കുന്ന പൂജ ചടങ്ങോടെ 'റേച്ചലി'ന്‍റെ ചിത്രീകരണത്തിന് തുടക്കമാവും (Honey Rose Rachel Pooja Ceremony). വെള്ളിയാഴ്‌ച (സെപ്റ്റംബർ 15) രാവിലെ 9 മണിക്ക് പാലക്കാട് പല്ലാവൂരിലെ മുനിയപ്പൻ കാവിൽ വച്ചാണ് പൂജ ചടങ്ങുകൾ നടക്കുക (Rachel movie Pooja ceremony on September 15). ചിത്രത്തില്‍ റേച്ചൽ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ഹണി റോസ് അവതരിപ്പിക്കുന്നത്.

ഇറച്ചി വെട്ടുകാരിയായാണ് ഹണി റോസ് എത്തുക. ഇതുവരെ കാണാത്ത വേറിട്ട ലുക്കിൽ ആയിരുന്നു ഹണി റോസ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലും മോഷൻ പോസ്റ്ററിലും പ്രത്യക്ഷപ്പെട്ടത് (Rachel First Look and Motion poster). താരത്തിന്‍റെ കരിയറിലെ നിർണായകമായ ഒരു ഏടാകും ഈ ചിത്രമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

READ MORE: Rachel| 'റേച്ചലിന് ഒരു കാമുകനെ വേണം, പെൺസുഹൃത്തിനെയും'; കാസ്റ്റിങ് കോളുമായി അണിയറക്കാർ

നവാഗതയായ അനന്തിനി ബാലയാണ് 'റേച്ചൽ' സംവിധാനം ചെയ്യുന്നത്. പ്രശസ്‌ത സംവിധായകൻ എബ്രിഡ് ഷൈനാണ് പ്രേക്ഷകർക്ക് മുന്നിൽ ഈ ചിത്രം അവതരിപ്പിക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ, എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് നിർമാണം.

ത്രില്ലർ ജോണറിലായിരിക്കും ചിത്രം ഒരുക്കുക എന്നാണ് സൂചന. മലയാളത്തിന് പുറമെ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് 'റേച്ചൽ' ഒരുക്കുന്നത്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് ചിത്രത്തിന്‍റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

കഥാകൃത്തും കവിയുമായ രാഹുൽ മണപ്പാട്ട് എന്ന പുതുമുഖ തിരക്കഥാകൃത്തും മലയാള സിനിമ ലോകത്തേക്ക് കടന്നുവരികയാണ് ഈ ചിത്രത്തിലൂടെ. സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ ചന്ദ്രു ശെൽവരാജാണ് സിനിമയുടെ ഛായാഗ്രാഹകൻ. എഡിറ്റിംഗ് മനോജും നിർവഹിക്കുന്നു. അങ്കിത് മേനോനാണ് സിനിമയ്‌ക്കായി സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ചിത്രത്തിന്‍റെ സൗണ്ട് മിക്‌സിംഗ് നിർവഹിക്കുന്നത് എംആര്‍ രാജാകൃഷ്‌ണനാണ്.

ALSO READ: Honey Rose| ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നും ഇറച്ചിവെട്ടുകാരിയിലേക്ക്; റേച്ചല്‍ ഫസ്‌റ്റ് ലുക്ക് പുറത്ത്

പ്രൊഡക്‌ഷൻ ഡിസൈൻ - എം ബാവ, ലൈൻ പ്രൊഡ്യൂസർ - പ്രിജിൻ ജെപി, ഡിസൈൻ ആൻഡ് മോഷൻ പോസ്റ്റർ - ടെൻ പോയിന്‍റ്, ഡിജിറ്റൽ മാർക്കറ്റിംഗ് - മാറ്റിനി ഫൈവ്, അനൂപ് സുന്ദരൻ(Rachel Movie Crew).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.