വനിത ചലച്ചിത്ര മേളയില്‍ സംവിധായിക കുഞ്ഞിലയുടെ സിനിമ തഴഞ്ഞതില്‍ പ്രതിഷേവുമായി നടന്‍ ഹരീഷ് പേരടി. കേരളത്തിലെ ഭരണകൂട ഫാസിസത്തില്‍ രണ്ട് ദിവസത്തിനിടെ അപമാനിക്കപ്പെട്ട മൂന്ന് സ്‌ത്രീകളാണ് കുഞ്ഞിലയും കെ.കെ രമയും ആനി രാജയും എന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
ശക്തമായ സ്‌ത്രീപക്ഷ സംവിധായികയെയാണ് തൂക്കിവലിച്ച് കടക്ക് പുറത്തെന്ന് പറഞ്ഞ് പടിയടച്ച് പിണ്ഡം വച്ചതെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു.
Hareesh Peradi Facebook post : 'കുഞ്ഞില, കെ.കെ.രമ, ആനി രാജ.. രണ്ട് നാൾക്കുള്ളിൽ കേരളത്തിലെ ഭരണകൂട ഫാസിസത്തിൽ.. അധികാര അഹങ്കാരങ്ങളിൽ അപമാനിക്കപ്പെട്ട മൂന്ന് സ്ത്രീകൾ... ഈ അടുത്ത കാലത്ത് കണ്ട ശക്തമായ സ്ത്രീപക്ഷ സിനിമയായിരുന്നു അസംഘടിതർ.
- " class="align-text-top noRightClick twitterSection" data="">
കോഴിക്കോട്ടെ കോളാമ്പിയില്‍ വെറും സവർണ തുപ്പലുകൾ മാത്രം മതിയെന്ന് മൂൻകൂട്ടി നിശ്‌ചയിച്ചവർ വനിത ചലച്ചിത്ര മേളയിൽ അസംഘടിതർക്ക് സ്ഥാനം കൊടുക്കാത്തതിൽ അത്ഭുതമില്ല...അടിമകൾ ചെരുപ്പ് നക്കുകയെന്നത് അവരുടെ വിധിയാണ് ...(പുതിയ കാലത്തെ ഭാഷ) ആ സിനിമയുടെ നന്മയെ പറ്റി മുൻപും ഞാൻ എഴുതിയിട്ടുണ്ട്.. അതിന്‍റെ സംവിധായികയെയാണ് തൂക്കി വലിച്ച് കടക്ക് പുറത്ത് എന്ന് പറഞ്ഞ് പടിയടച്ച് പിണ്ഡം വെച്ചത്...
Also Read: 'അഭിനയത്തില്‍ മാത്രമല്ല, മനുഷ്യത്വത്തിലും ലാലേട്ടന്‍ വിസ്‌മയം'; പുകഴ്‌ത്തി ഹരീഷ് പേരടി
ആൺ പെൺ വ്യത്യാസമില്ലാതെ സിംഹത്തിന്‍റെ ശില്‍പ്പത്തിന് ഭാവം മാറിയെന്ന് നിലവിളിച്ച എല്ലാ ഭരണകൂട അടിമകളും സാംസ്‌കാരിക നേന്ത്രപ്പഴം തിന്നുകൊണ്ടിരിക്കുകയാണ്... ഉള്ളതെല്ലാം വിറ്റുപെറുക്കി ഈ ചെകുത്താന്‍റെ സ്വന്തം നാട്ടിൽ നിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെട്ടാൽ അത്രയും നന്ന് എന്ന് തോന്നി പോവുകയാണ്... സഹിക്കാവുന്നതിന്‍റെയും അപ്പുറമെത്തി കാര്യങ്ങൾ..'-ഹരീഷ് പേരടി കുറിച്ചു.
വിഷയത്തില്‍ നിരവധി പേര്‍ കുഞ്ഞിലയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പിന്നാലെ വിഷയത്തില്‍ രൂക്ഷമായി വിമര്‍ശിച്ച് ഹരീഷ് പേരടിയും രംഗത്തെത്തുകയായിരുന്നു.