Hareesh Peradi requested to cancel membership: താര സംഘടനയായ അമ്മയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി നടന്‍ ഹരീഷ് പേരടി. ക്രിമിനലുകളെ സംരക്ഷിക്കുന്ന സ്‌ത്രീ വിരുദ്ധ നിലപാടുകള്‍ തുടരുന്ന അമ്മയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ഹരീഷ് പേരടി. ഫേസ്‌ബുക്കിലൂടെയായിരുന്നു നടന്‍റെ പ്രതികരണം. പ്രാഥമിക അംഗത്വത്തിനായി താൻ അടച്ച ഒരു ലക്ഷം രൂപ തനിക്ക് തിരിച്ചു തരേണ്ടെന്നും നടന്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
Hareesh Peradi facebook post: 'അമ്മയുടെ പ്രിയപ്പെട്ട പ്രസിഡന്‍റ്, സെക്രട്ടറി.. മറ്റ് അംഗങ്ങളെ... പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്‌ത്രീ വിരുദ്ധമായ നിലപാടുകൾ തുടരുന്ന അമ്മ എന്ന സിനിമാ സംഘടനയിലെ എന്‍റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്‌നേഹപൂര്‍വം അഭ്യർത്ഥിക്കുന്നു...
എന്‍റെ പ്രാഥമിക അംഗത്വത്തിനായി ഞാൻ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട.. ആരോഗ്യ ഇൻഷൂറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യർത്ഥിക്കുന്നു... സ്നേഹപൂർവ്വം ഹരീഷ് പേരടി..' -ഹരീഷ് പേരടി കുറിച്ചു.
Hareesh Peradi against AMMA: ഇതാദ്യമായല്ല ഹരീഷ് പേരടി അമ്മയ്‌ക്കെതിരെ രംഗത്ത് വരുന്നത്. നേരത്തെ അമ്മയെ വിമര്‍ശിച്ചും ഡബ്ലിയുസിസിയെ പുകഴ്‌ത്തിയും നടന്‍ രംഗത്തെത്തിയിരുന്നു. സ്‌ത്രീകള്‍ക്ക് മാത്രം ബോധം ഉണ്ടാകുകയും താരസംഘടനയിലെ കാരണവന്‍മാര്‍ക്ക് മാത്രം വെളിവുവയ്‌ക്കാതിരിക്കുകയും ചെയ്യുന്നത് എന്തു കൊണ്ടാണെന്നായിരുന്നു ഹരീഷ് പേരടിയുടെ ചോദ്യം. ചില ആളുകളുടെ നിലപാടുകളാണ് സംഘടനയിലെ കാര്യങ്ങള്‍ നടത്തിക്കൊണ്ട് പോകുന്നതെന്നും അതല്ലെങ്കില്‍ മാല പാര്‍വതിക്കും ശ്വേതയ്‌ക്കും കുക്കുവിനും രാജി വയ്‌ക്കേണ്ടി വരില്ലായിരുന്നെന്നും നടന്‍ പറഞ്ഞു.