ETV Bharat / entertainment

Guinness Pakru Starrer Nine One Six Kunjoottan: ഗിന്നസ് പക്രു നായകനായി '916 കുഞ്ഞൂട്ടൻ'; ടൈറ്റിൽ പ്രകാശനം നിർവഹിച്ച് മോഹൻലാൽ - Guinness Pakru

Mohanlal released the title of 'Nine One Six Kunjoottan' : കുടുംബ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ നർമത്തിനും ആക്ഷനും തുല്യപ്രാധാന്യമുണ്ട്.

Etv Bharatഗിന്നസ് പക്രു നായകനായി 916 കുഞ്ഞൂട്ടൻ  ഗിന്നസ് പക്രു  916 കുഞ്ഞൂട്ടൻ  ഗിന്നസ് പക്രു കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം  ഗിന്നസ് പക്രു പുതിയ സിനിമ  Guinness Pakru Starrer Nine One Six Kunjoottan  Nine One Six Kunjoottan  916 Kunjoottan  Guinness Pakru  Guinness Pakru New movie
Etv BharatGuinness Pakru Starrer Nine One Six Kunjoottan
author img

By ETV Bharat Kerala Team

Published : Oct 23, 2023, 12:36 PM IST

ലയാളികളുടെ പ്രിയതാരം ഗിന്നസ് പക്രു നായകനായി പുതിയ ചിത്രം വരുന്നു. മോർസെ ഡ്രാഗൺ എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ രാകേഷ് സുബ്രഹ്മണ്യൻ നിർമിക്കുന്ന '916 കുഞ്ഞൂട്ടൻ' എന്ന ചിത്രത്തിലാണ് ഗിന്നസ് പക്രു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടൻ മോഹൻലാൽ ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്‌തു.

ആര്യൻ വിജയ് ആണ് '916 കുഞ്ഞൂട്ടൻ' സംവിധാനം ചെയ്യുന്നത്. പ്രമുഖ തമിഴ് സംവിധായകരായ ലിങ്കു സ്വാമി, മുരുകദാസ്, മജീദ്, വടിവുടയാൻ, വിൻസെന്‍റ് ശെൽവ തുടങ്ങിയവരോടൊപ്പം സഹസംവിധായകനായി ഇരുപത് വർഷത്തോളം പ്രവർത്തിച്ച പരിചയ സമ്പത്തുമായാണ് ആര്യൻ വിജയ് '916 കുഞ്ഞൂട്ടന്‍റെ' അമരത്തേക്ക് എത്തുന്നത്.

മഗിന്നസ് പക്രു നായകനായി 916 കുഞ്ഞൂട്ടൻ  ഗിന്നസ് പക്രു  916 കുഞ്ഞൂട്ടൻ  ഗിന്നസ് പക്രു കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം  ഗിന്നസ് പക്രു പുതിയ സിനിമ  Guinness Pakru Starrer Nine One Six Kunjoottan  Nine One Six Kunjoottan  916 Kunjoottan  Guinness Pakru  Guinness Pakru New movie
'916 കുഞ്ഞൂട്ടൻ' ടൈറ്റിൽ പ്രകാശനം നിർവഹിച്ച് മോഹൻലാൽ

കുടുംബ പശ്ചാത്തലത്തിൽ, നർമത്തിനും ആക്ഷനും തുല്യപ്രാധാന്യം നൽകികൊണ്ടാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഗിന്നസ് പക്രുവിനൊപ്പം ടിനി ടോമും ഈ ചിത്രത്തിൽ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. സംവിധായകൻ ആര്യൻ വിജയ് തന്നെയാണ് ചിത്രത്തിന്‍റെ കഥ രചിച്ചതും.

തമിഴ്, തെലുഗു സിനിമകളിലെ പ്രമുഖ ഛായാഗ്രാഹകനായ എസ് ശ്രീനിവാസ റെഡ്ഡി ആണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അഖിലേഷ് മോഹനനാണ് ചിത്രത്തിന്‍റെ എഡിറ്റർ. ആനന്ദ് മധുസൂദനൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത് ഫീനിക്‌സ് പ്രഭുവാണ്. കൊടുങ്ങല്ലൂരും ഇരിങ്ങാലക്കുടയുമാണ് '916 കുഞ്ഞൂട്ടൻ' സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. ചിത്രീകരണം നാളെ കൊടുങ്ങല്ലൂരിൽ ആരംഭിക്കും.

ഗിന്നസ് പക്രു നായകനായി 916 കുഞ്ഞൂട്ടൻ  ഗിന്നസ് പക്രു  916 കുഞ്ഞൂട്ടൻ  ഗിന്നസ് പക്രു കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം  ഗിന്നസ് പക്രു പുതിയ സിനിമ  Guinness Pakru Starrer Nine One Six Kunjoottan  Nine One Six Kunjoottan  916 Kunjoottan  Guinness Pakru  Guinness Pakru New movie
ഗിന്നസ് പക്രു നായകനായി '916 കുഞ്ഞൂട്ടൻ'

ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ : പ്രൊഡക്ഷൻ കൺട്രോളർ - സജീവ് ചന്ദിരൂർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - പാസ്‌ക്കൽ, മേക്കപ്പ് - ഹസൻ വണ്ടൂർ, വസ്‌ത്രാലങ്കാരം - സുജിത് മട്ടന്നൂർ, ഗാനങ്ങൾ - അജീഷ് ദാസ്, കൊറിയോഗ്രാഫർ - പോപ്പി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ബേബി മാത്യൂസ്, അസോസിയേറ്റ് ഡയറക്‌ടർ - സുരേഷ് ഇളമ്പൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ഷിന്‍റോ ഇരിങ്ങാലക്കുട, കല സംവിധാനം - പുത്തൻചിറ രാധാകൃഷ്‌ണൻ, സ്റ്റിൽസ് - ഗിരി ശങ്കർ, ഡിസൈൻ - കോളിൻസ് ലിയോഫിൽ, പി ആർ ഒ - പ്രതീഷ് ശേഖർ.

ജോജു ജോർജ് സംവിധായകനാകുന്നു : സംവിധായകനായി തിളങ്ങാൻ നടൻ ജോജു ജോർജ്. 'പണി' എന്ന ചിത്രമാണ് ജോജു ജോർജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് (Joju George Directorial Debut). ജോജുവിന്‍റെ പിറന്നാൾ ദിനമായ ഒക്ടോബർ 22നാണ് ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത് (Pani Movie motion poster).

തൃശൂർ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ ജോജു തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും. ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ജോജുവിന്‍റെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും എ ഡി സ്റ്റുഡിയോസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.

READ MORE: Joju George Directorial Debut : ജോജു ജോർജ് സംവിധായകനാകുന്നു ; പിറന്നാൾ ദിനത്തിൽ 'പണി' മോഷൻ പോസ്റ്റർ റിലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.