ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ഉടല്‍. സംവിധായകന്‍ രതീഷ് രഘുനന്ദന്‍ ഒരുക്കിയ സിനിമയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇന്ദ്രന്‍സിനും ധ്യാനും പുറമെ നടി ദുര്‍ഗ കൃഷ്‌ണയും ഉടലില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മെയ് 20നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്.
റിലീസിന് മുന്‍പ് ടീസറിലൂടെയും, ധ്യാന്‍ ശ്രീനിവാസന്‍റെ അഭിമുഖങ്ങളിലൂടെയും വലിയ സ്വീകാര്യതയാണ് ഉടലിന് ലഭിച്ചത്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചത്. റിലീസിനൊരുങ്ങവേ സിനിമ ഹിന്ദി, തെലുങ്ക് ഭാഷകളിലും റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാവ് ഗോകുലം ഗോപാലന്‍.
ഉടലിന്‍റെ സംവിധായകന്‍ രതീഷ് രഘുനന്ദന്‍ തന്നെയാണ് റീമേക്ക് ചിത്രം സംവിധാനം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. ഉടല്‍ കണ്ട ശേഷം നിരവധി അന്യഭാഷാ നിര്‍മാതാക്കള്‍ റീമേക്ക് അവകാശം ചോദിച്ച് വിളിച്ചിരുന്നതായി ഗോകുലം ഗോപാലന്‍ പറയുന്നു. എന്നാല്‍ ഈ ചിത്രം ഗോകുലം മൂവീസ് തന്നെ ഹിന്ദി, തെലുങ്ക് ഭാഷകളില്‍ നിര്‍മിക്കുകയാണ്.
റീമേക്കിനായി ഞങ്ങളെ സമീപിച്ചവരോട് ഏറെ നന്ദിയുണ്ടെന്നും നിര്‍മാതാവ് പറഞ്ഞു. സംവിധാനത്തിന് പുറമെ സിനിമയുടെ രചനയും രതീഷ് രഘുനന്ദന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുമെന്നും നിര്‍മാതാവ് പറഞ്ഞു. അവരുമായുളള ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞെന്നും ഉടല്‍ മലയാളം റിലീസിന് ശേഷം ഇതുസംബന്ധിച്ചുളള വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്നും ഗോകുലം ഗോപാലന്‍ അറിയിച്ചു.
വിസി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവര്‍ സഹ നിര്‍മാതാക്കളായ ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്‌ണമൂര്‍ത്തി ആണ്.