Gokul Suresh viral reply: സുരേഷ് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് 'ഒറ്റക്കൊമ്പന്‍'. 'ഒറ്റക്കൊമ്പന്' വേണ്ടി താടി വളര്‍ത്തിയ ലുക്കിലാണിപ്പോള്‍ സുരേഷ് ഗോപി. എന്നാല്‍ സുരേഷ് ഗോപിയുടെ ഈ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
താരത്തിന്‍റെ പുതിയ ലുക്കിനെ പരിഹസിച്ച് ഒരുകൂട്ടം സോഷ്യല്‍ മീഡിയയില്‍ എത്തിയിരിന്നു. സോഷ്യല്‍ മീഡിയയില്‍ പരിഹാസം അതിരുകടന്നപ്പോള്‍ വിഷയത്തില്‍ പ്രതികരിച്ച് മകന്‍ ഗോകുല്‍ സുരേഷും രംഗത്തെത്തി. അച്ഛനെ പരിഹസിച്ചവര്‍ക്ക് ചുട്ട മറുപടിയാണ് ഗോകുല്‍ സുരേഷ് നല്‍കിയിരിക്കുന്നത്. സുരേഷ് ഗോപിയെ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ച ഒരാളുടെ പോസ്‌റ്റിന് മറുപടി നല്‍കികൊണ്ടായിരുന്നു ഗോകുലിന്‍റെ പ്രതികരണം.
Gokul Suresh reply to social media abuser: ഒരു ഭാഗത്ത് സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്‌ത സിംഹവാലന്‍ കുരങ്ങിന്‍റെ മുഖവും ചേര്‍ത്ത് വച്ച്, 'ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ' എന്ന കുറിപ്പിനാണ് ഗോകുല്‍ സുരേഷ് ചുട്ട മറുപടി നല്‍കിയത്. കമന്‍റിന് പിന്നാലെ ഗോകുലിന്‍റെ മറുപടിയും എത്തി. 'ലെഫ്‌റ്റില്‍ നിന്‍റെ തന്തയും റൈറ്റില്‍ എന്‍റെ തന്തയും'. ഇപ്രകാരമായിരുന്നു ഗോകുല്‍ സുരേഷിന്‍റെ മറുപടി. ഗോകുലിന്‍റെ ഈ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. നിരവധി പേര്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
Suresh Gopi donates to mimicry artist: ഒറ്റക്കൊമ്പന് സിനിമയുടെ അഡ്വാന്‍സ് തുകയില്‍ നിന്നും സുരേഷ് ഗോപി രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്‍മാരുടെ സംഘടനയ്‌ക്ക് കൈമാറിയതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇക്കാര്യം നടന്‍ തന്നെ ഫേസ്‌ബുക്കില്‍ പങ്കുവച്ചിരുന്നു. മിമിക്രി ആര്‍ട്ടിസ്‌റ്റ് അസോസിയേഷനാണ് (എംഎഎ) സുരേഷ് ഗോപി ഈ തുക കൈമാറിയത്. ഇതിന്‍റെ ചെക്കിന്‍റെ ഫോട്ടോയും താരം ഫേസ്‌ബുക്കില്‍ പങ്കുവച്ചിരുന്നു. സുരേഷ് ഗോപിയുടെ ഈ പ്രവര്‍ത്തിയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
Also Read: മൂസയായി സുരേഷ് ഗോപി എത്തുന്നു ; ബിഗ് ബജറ്റ് ചിത്രത്തിന്‍റെ പേര് പുറത്തുവിട്ട് താരം