Geetha Krishna controversy speech: സിനിമയിലെ കാസ്‌റ്റിംഗ് കൗച്ചും, മീ ടൂ ആരോപണങ്ങളും എല്ലായ്‌പ്പോഴും വലിയ രീതിയില്‍ ചര്‍ച്ചയാകാറുണ്ട്. അവസരങ്ങള്‍ ലഭിക്കാന്‍ നടിമാര്‍ കിടക്ക പങ്കിടാന്‍ നിര്‍ബന്ധിതരാകുന്ന നിരവധി സംഭവങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇതുസംബന്ധിച്ച്, തെലുങ്ക് സംവിധായകന്‍ ഗീത കൃഷ്‌ണ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ്.
തെലുങ്ക് മേഖലയില്‍ വര്‍ഷങ്ങളായി നടക്കുന്നതാണ് കിടക്ക പങ്കിടല്‍ എന്നാണ് സംവിധായകന്‍ ഗീത കൃഷ്‌ണയുടെ പരാമര്‍ശം. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍, സിനിമയില്‍ മുന്‍നിരയിലെത്താന്‍ കിടക്ക പങ്കിടാന്‍ നടിമാര്‍ തയ്യാറാണെന്നായിരുന്നു ഗീത കൃഷ്‌ണ പറഞ്ഞത്.
കുറച്ചുവര്‍ഷങ്ങളായി തെലുങ്ക് നടിമാരെ അധിക്ഷേപിക്കുന്ന തരത്തില്‍ പലരില്‍ നിന്നും പരാമര്‍ശങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതിനെതിരെ ശ്രീറെഡ്ഡി ഉള്‍പ്പടെയുള്ള നടിമാര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെ തെലുങ്ക് നടിമാരെക്കുറിച്ചുള്ള ഗീത കൃഷ്‌ണയുടെ വാക്കുകളും ചര്‍ച്ചയാവുകയാണ്. സംവിധായകന്‍റെ ഈ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്. പരാമര്‍ശത്തെ എതിര്‍ത്ത് നിരവധി പേരാണ് കമന്‍റ് ചെയ്‌തത്.
സംവിധായകന്‍, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്‌തനായ ഗീത കൃഷ്‌ണ തമിഴിലും തെലുങ്കിലും സജീവമാണ്. 1987ല്‍ പുറത്തിറങ്ങിയ 'സങ്കീര്‍ത്തന' എന്ന നാഗാര്‍ജുന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ഈ ചിത്രത്തിന് മികച്ച പുതുമുഖ സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നന്ദി അവാര്‍ഡ് നേടിയിട്ടുണ്ട്.