Gangubai Kathiawadi to stream on Netflix: ആലിയ ഭട്ടിന്‍റെ ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് 'ഗംഗുഭായ് കത്യവാഡി'. ആലിയയെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഫെബ്രുവരി 25നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു.
Gangubai Kathiawadi OTT release: റിലീസ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോഴും ഗംഗുഭായ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഗംഗുഭായ് ഇപ്പോള്‍ ഒടിടിയിലും എത്തുകയാണ്. നെറ്റ്‌ഫ്ലിക്‌സിലൂടെ ഏപ്രില്‍ 26നാണ് ചിത്രം റിലീസിനെത്തുക.
Gangubai Kathiawadi box office collection: ആദ്യവാരം 39.12 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. 10.50 കോടി രൂപയാണ് ചിത്രത്തിന്‍റെ ആദ്യ ദിന കലക്ഷന്‍. രണ്ടാം ദിനത്തില്‍ 13.32 കോടി രൂപയും, മൂന്നാം ദിനത്തില്‍ 15.3 കോടി രൂപയുമാണ് 'ഗംഗുഭായ് കത്യവാടി' നേടിയത്. നാലാം ദിനത്തില്‍ 8.19 കോടിയും അഞ്ചാം ദിനത്തില്‍ 10.01 കോടിയും ആറാം ദിനത്തില്‍ 6.21 കോടിയുമാണ് ചിത്രം നേടിയത്.
മഹാരാഷ്‌ട്ര ഉള്‍പ്പടെ പല പ്രദേശങ്ങളിലും 50 ശതമാനം മാത്രമാണ് തിയേറ്ററുകളില്‍ സീറ്റിങ് അനുവദിച്ചതെങ്കിലും ബോക്‌സ്‌ഓഫിസില്‍ മികച്ച പ്രതികരണം സൃഷ്‌ടിക്കാന്‍ 'ഗംഗുഭായ് കത്യവാടി'ക്ക് സാധിച്ചു. അജിത്തിന്‍റെ തമിഴ് ചിത്രം 'വലിമൈ', പവന്‍ കല്യാണിന്‍റെ തെലുങ്ക് ചിത്രം 'ഭീംല നായക്' എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് 'ഗംഗുഭായ് കത്യവാടി'യും തിയേറ്ററുകളിലെത്തിയത്. ചിത്രത്തിലെ ആലിയയുടെ പകരം വയ്‌ക്കാനില്ലാത്ത പ്രകടനം പ്രേക്ഷകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചു.
Alia Bhatt as Gangubai: ടൈറ്റില്‍ കഥാപാത്രത്തിലാണ് സിനിമയില്‍ ആലിയ പ്രത്യക്ഷപ്പെട്ടത്. ഹുസൈന്‍ സെയ്‌ദിയുടെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്‌തകത്തിലെ 'ഗംഗുഭായ് കത്യവാടി' എന്ന സ്‌ത്രീയുടെ ജീവിതകഥയെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രമാണിത്. അജയ് ദേവ്ഗൺ, വിജയ് റാസ്, സീമ പഹ്വ, ശാന്തനു മഹേശ്വരി, പാര്‍ത്ഥ് സംതാന്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ബന്‍സാലി പ്രൊഡക്ഷന്‍സ്, പെന്‍ സ്‌റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ സഞ്ജയ് ലീല ബന്‍സാലി, ഡോ.ജയന്തിലാല്‍ ഗാഡ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. സുദീപ് ചാറ്റര്‍ജിയായിരുന്നു ഛായാഗ്രഹണം. സഞ്ജയ് ലീല ബന്‍സാലിയാണ് ചിത്രസംയോജനം. 'പദ്‌മാവതി'ന് ശേഷം സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ചിത്രമാണ് 'ഗംഗുഭായ് കത്യവാടി'.
Also Read: '200 കോടി ചാരമാകും', വാക്കുകള്‍ വിഴുങ്ങി കങ്കണ; 'ഗംഗുഭായ് കത്യവാടി'യെ പുകഴ്‌ത്തി താരം