Gandhi Godse Ek Yudh trailer: രാജ്‌കുമാര്‍ സന്തോഷിയുടെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'ഗാന്ധി ഗോഡ്‌സെ: ഏക് യുദ്ധ്'. രാജ്‌കുമാര്‍ സന്തോഷി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. 1947ലെ വിഭജനത്തിന് ശേഷമുള്ള രാജ്യത്തിന്‍റെ ചരിത്രത്തിലെ പ്രക്ഷുബ്‌ധമായ ഒരു കാലഘട്ടമാണ് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ദൃശ്യമാവുക. അക്കാലത്തെ ചരിത്ര നായകന്‍മാരും ട്രെയിലര്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
- " class="align-text-top noRightClick twitterSection" data="">
Gandhi Godse Ek Yudh plot: മഹാത്മ ഗാന്ധിയുടെയും നാഥുറാം ഗോഡ്‌സെയുടെയും ജീവിത കഥ പറയുന്ന ചിത്രമാണ് 'ഗാന്ധി ഗോഡ്‌സെ: ഏക് യുദ്ധ്'. ഗോഡ്‌സെയുടെ വധ ശ്രമത്തെ മഹാത്മാഗാന്ധി അതിജീവിക്കുന്ന കഥയാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്. ഗാന്ധിയുടെ മരണത്തിന് പകരം രാഷ്‌ട്ര നേതാവ് വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടാല്‍ എന്ത് സംഭവിക്കുമായിരുന്നു എന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.
Gandhi Godse Ek Yudh release: ദീപത് അത്‌നാനിയാണ് മഹാത്മ ഗാന്ധിയായി വേഷമിടുന്നത്. നാഥുറാം ഗോഡ്‌സെയായി ചിന്മയ് മന്‍ഡലേകറും വേഷമിടും. എ.ആര്‍.റഹ്മാന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. മനില സന്തോഷി ആണ് നിര്‍മാണം. ജനുവരി 26ന് ചിത്രം തിയേറ്ററുകളിലെത്തും.
Also Read: 'ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ സ്‌ത്രീ': വന്‍ മേക്കോവറില്‍ കങ്കണ; ഫസ്‌റ്റ് ലുക്കും ടീസറും വൈറല്‍