ETV Bharat / entertainment

ഷങ്കറിന് നാളെ പിറന്നാൾ ; സെറ്റിൽ ആഘോഷം തുടങ്ങി രാംചരണും 'ഗെയിം ചേഞ്ചർ' ടീമും - Indian 2

ഷങ്കറിന്‍റെ അറുപതാം ജന്മദിനത്തിന്‍റെ ആഘോഷങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് 'ഗെയിം ചേഞ്ചർ' ടീം

Game Changer team celebrate Shankars birthday  Shankar birthday  director Shankar birthday  Game Changer  ശങ്കറിന് നാളെ പിറന്നാൾ  ആഘോഷം തുടങ്ങി രാംചരണും ഗെയിം ചേഞ്ചർ ടീമും  രാംചരണും ഗെയിം ചേഞ്ചർ ടീമും  ഗെയിം ചേഞ്ചർ  എസ് ശങ്കർ  S Shankar  ശങ്കറിന്‍റെ അറുപതാം ജന്മദിനം  ശങ്കറിന്‍റെ ജന്മദിനം  Shankar  Indian 2  ഇന്ത്യൻ 2
Shankar
author img

By

Published : Aug 16, 2023, 10:09 PM IST

ന്ത്യൻ സിനിമയിലെ തന്നെ മികവുറ്റ സംവിധായകരില്‍ ഒരാളാണ് എസ് ഷങ്കർ (S Shankar). തമിഴ് സിനിമയിൽ എക്കാലത്തെയും മികച്ച ബ്ലോക്ക് ബസ്റ്ററുകള്‍ സൃഷ്‌ടിച്ച ഷങ്കറിന്‍റെ അറുപതാം ജന്മദിനമാണ് നാളെ. ഓഗസ്റ്റ് 17 ന് ആണ് അദ്ദേഹത്തിന്‍റെ ജന്മദിനം എങ്കിലും ആഘോഷങ്ങൾ ഇപ്പോഴേ ആരംഭിച്ച് കഴിഞ്ഞു.

ഷങ്കറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ഗെയിം ചേഞ്ചർ' (Game Changer) സിനിമയുടെ അണിയറ പ്രവർത്തകരാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഹൈദരാബാദിലെ ബീഗംപേട്ടിൽ ചിത്രത്തിന്‍റെ സെറ്റിൽ കേക്ക് മുറിച്ച് പ്രിയ സംവിധായകന് ആശംസകൾ നേർന്നിരിക്കുകയാണ് 'ഗെയിം ചേഞ്ചർ' ടീം. ചിത്രത്തില്‍ നായക വേഷത്തിലെത്തുന്ന രാം ചരൺ (Ram Charan ) ഉൾപ്പടെ മുഴുവൻ ടീമും സംവിധായകന്‍റെ സ്‌പെഷ്യൽ ഡേ കളറാക്കാൻ ഒത്തുകൂടി.

പിറന്നാൾ ആഘോഷത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്. ചിത്രത്തിന്‍റെ നിർമാതാവ് ദിൽ രാജുവും പിറന്നാൾ ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കാനായുണ്ട്. രാം ചരൺ ഉൾപ്പടെയുള്ളവർ സംവിധായകന് ആശംസകൾ നേരുന്നതും സ്‌നേഹം പങ്കിടുന്നതുമെല്ലാം വീഡിയോയിലും ഫോട്ടോകളിലും കാണാം.

തൊണ്ണൂറുകളുടെ തുടക്കത്തിലാണ് സിനിമാലോകത്ത് ഷങ്കർ തന്‍റെ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് വർഷങ്ങളോളം തമിഴ് സിനിമയിൽ ഏറ്റവും വിജയം കൊയ്‌ത സംവിധായകരിൽ ഒരാളായി അദ്ദേഹം തുടർന്നു. ആക്ഷൻ ഹീറോ അർജുൻ നായകനായ 'ജെന്‍റിൽമാൻ' ആയിരുന്നു അദ്ദേഹത്തിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രം. പിന്നാലെ നിരവധി ബിഗ്-ബജറ്റ് മെഗാ-ബ്ലോക്ക്ബസ്റ്ററുകൾ അദ്ദേഹത്തിൽ നിന്നും പിറവി കൊണ്ടു.

നിലവിൽ രണ്ട് സിനിമകളാണ് ഷങ്കറിന്‍റെ സംവിധാനത്തിൽ അടുത്ത വർഷം റിലീസിന് തയ്യാറെടുക്കുന്നത്. 'ഗെയിം ചേഞ്ചർ', 'ഇന്ത്യൻ 2' (Indian 2) എന്നിവയാണ് ഈ ചിത്രങ്ങൾ.

രാംചരൺ നായകനാകുന്ന 'ഗെയിം ചേഞ്ചർ' ചിത്രത്തിൽ ബോളിവുഡിന്‍റെ പ്രിയ താരം കിയാര അദ്വാനി (Kiara Advani) ആണ് നായികയാകുന്നത്. അതേസമയം കമൽഹാസൻ (Kamal Haasan) നായകനായി 1996 ൽ പുറത്തിറങ്ങിയ 'ഇന്ത്യൻ' (Indian) സിനിമയുടെ തുടർച്ചയാണ് 'ഇന്ത്യൻ 2'. കമൽഹാസനുമായി ഷങ്കർ വീണ്ടും ഒന്നിക്കുന്നതിന്‍റെ ആവേശത്തിലാണ് സിനിമാസ്വാദകർ.

സേനാപതി എന്ന ഒരു സ്വാതന്ത്ര്യ സമര സേനാനിയായാണ് ചിത്രത്തില്‍ കമൽ ഹാസൻ എത്തുക. ചിത്രത്തിലെ താരത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. 200 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് കാജല്‍ അഗര്‍വാള്‍ ആണ്. യോഗ് രാജ്‌ സിങ്, രാകുല്‍ പ്രീത്, സിദ്ധാര്‍ഥ് എന്നിവരും അണിനിരക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് എ.ആര്‍ റഹ്മാന്‍ ആണ്. രവിവര്‍മ്മന്‍ ഛായാഗ്രഹണവും പീറ്റര്‍ ഹെയ്‌ന്‍ സംഘട്ടനവും കൈകാര്യം ചെയ്യുന്നു.

READ MORE: Game Changer| രാംചരണിന്‍റെ 'ഗെയിം ചേഞ്ചർ'; കിയാര അദ്വാനിയുടെ ഫസ്റ്റ് ലുക്ക് നാളെ, താരത്തിന് പിറന്നാൾ സമ്മാനം

അതേസമയം 2019ൽ പുറത്തിറങ്ങിയ 'വിനയ വിധേയ രാമ' എന്ന ചിത്രത്തിന് ശേഷം കിയാരയും രാംചരണും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഗെയിം ചേഞ്ചർ'. ചിത്രത്തിന്‍റെ പ്ലോട്ടും മറ്റ് വിശദാംശങ്ങളും ഇതുവരെയും അണിയറക്കാർ പുറത്തുവിട്ടിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.