ETV Bharat / entertainment

'മനസിലും പൂക്കാലം'; 'ഹ്യൂമൺസ് ഓഫ് പൂക്കാലം' സിനിമയിലെ ആദ്യഗാനം പുറത്ത്

author img

By

Published : Mar 19, 2023, 6:30 PM IST

കോളേജ് റൊമാൻസ് ചിത്രമായ ആനന്ദത്തിന് ശേഷം സംവിധായകൻ ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഹ്യൂമൺസ് ഓഫ് പൂക്കാലം' സിനിമയിലെ ആദ്യഗാനം 'മനസിലും പൂക്കാലം' യൂട്യൂബിൽ റിലീസായിരിക്കുകയാണ്.

manasilum pookkaalam  Humans of Pookalam  ഹ്യൂമൺസ് ഓഫ് പൂക്കാലം  movie Humans of Pookalam  Pookalam  മനസിലും പൂക്കാലം  ആനന്ദം  ഗണേഷ് രാജ് സംവിധാനം  യൂട്യൂബിൽ റിലീസായിരിക്കുകയാണ്  കൊച്ചി  അരുൺ കുര്യൻ  അന്നു ആൻ്റണി  റോഷൻ മാത്യു  അനാർക്കലി മരക്കാർ
'ഹ്യൂമൺസ് ഓഫ് പൂക്കാലം' സിനിമയിലെ ആദ്യഗാനം പുറത്ത്

കേരളക്കരയിലെ കോളേജ് വിദ്യാർഥികളെ മൊത്തം ഐവിക്ക് പോകാൻ പ്രേരിപ്പിച്ച കോളേജ് റൊമാൻസ് ചിത്രമാണ് ‘ആനന്ദം’. സൗഹൃദത്തിൻ്റെയും, പ്രണയത്തിൻ്റെയും, യാത്രയുടെയും, സമയത്തിൻ്റെയുമെല്ലാം ജീവിതത്തിലെ പ്രാധാന്യം കാണിച്ചു തന്ന സിനിമയായിരുന്നു ‘ആനന്ദം’. ഒരു പറ്റം പുതുമുഖങ്ങളെ വച്ചാണ് സംവിധായകൻ ഗണേഷ് രാജ് ‘ആനന്ദം‘ മലയാളികൾക്കായി ഒരുക്കിയത്.

‘ആനന്ദം‘ എന്ന ചിത്രത്തിന് ശേഷം ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹ്യൂമൺസ് ഓഫ് പൂക്കാലം’. സിനിമയുടെ നേരത്തേ പുറത്തിറങ്ങിയ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘ഹ്യൂമൺസ് ഓഫ് പൂക്കാലം’ രചന നിർവഹിച്ചിരിക്കുന്നതും ഗണേഷ് രാജ് തന്നെയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ‘പൂക്കാലം’ ഒരു പറ്റം മനുഷ്യരുടെ സ്നേഹത്തിൻ്റെയും, പ്രണയത്തിൻ്റെയും, നല്ല പ്രതീക്ഷകളുടെയും, മാറ്റങ്ങളുടെയും കഥ പറയുന്നതാണ്.

മനസിലും പൂക്കാലം: സിനിമയിലെ ഏറ്റവും പുതിയ ഗാനം ‘മനസിലും പൂക്കാലമാണ്’ ഇപ്പോൾ സോഷ്യൽ മീഡിയയിലും, മറ്റ് മാധ്യമങ്ങളിലും ചർച്ചയാകുന്നത്. ഗാനം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വളരെ നല്ല രീതിയിലുളള എഡിറ്റിങ്ങാണ് ‘മനസിലും പൂക്കാലം’ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോകളിൽ എടുത്തു കാട്ടുന്ന ഒരു ഘടകം. സിനിമയിൽ വേഷമിടുന്ന എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. സച്ചിൻ വാര്യർ സംഗീതം നൽകി, ആലപിച്ച ഗാനത്തിൻ്റെ രചന കൈതപ്രമാണ് നിർവഹിച്ചിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

വളരെ രസകരമായി ഒരുക്കിയിരിക്കുന്ന ഗാനത്തിൻ്റെ വീഡിയോ ആരംഭിക്കുന്നത് അന്നു ആൻ്റണിയുടെയും, അരുൺ കുര്യൻ്റെയും മോതിരം മാറൽ ചടങ്ങ് കാണിച്ചുകൊണ്ടാണ്. ഏവരും വളരേ സന്തോഷത്തിൽ ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഗാനം മുന്നോട്ട് പോകുന്നത്. ആനന്ദത്തിലെ പോലെ തന്നെ ഓരോരുത്തരുടെയും സന്തോഷത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് ഗാനത്തിൻ്റെ ഓരോ ഭാഗവും മുന്നോട്ട് പേകുന്നത്. വിനീത് ശ്രീനിവാസന്‍റെയും, ബേസിൽ ജോസഫിൻ്റെയും കഥാപാത്രങ്ങളെ ഗാനത്തിനിടക്ക് കൊണ്ടുവരുന്നുണ്ട്.

also read: ആനന്ദം കഴിഞ്ഞു, 'പൂക്കാലം' വരവായി.; പുതിയ സിനിമയുമായി സംവിധായകൻ ഗണേശ് രാജ്

100 വയസുള്ള ഒരു അപ്പൂപ്പൻ്റെ വേഷത്തിൽ വിജയരാഘവൻ: എന്നാൽ സിനിമയിലെ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന വിജയരാഘവൻ, കെപിഎസി ലീല, എന്നിവരുടെ കഥാപാത്രങ്ങളാണ് ഗാനത്തിലെ ഏറ്റവും വലിയ ആകർഷണം. 100 വയസുള്ള ഒരു അപ്പൂപ്പൻ്റെ വേഷത്തിലാണ് വിജയരാഘവൻ സിനിമയിൽ എത്തുന്നത്. സിനിമയിൽ വളരേ ദുശാഠ്യക്കാരനായ കഥാപാത്രമായാണ് വിജയരാഘവനെ കാണിക്കുന്നതെങ്കിലും പാട്ടിലെ ചിത്രങ്ങളിൽ അദ്ദേഹം വളരെ ശാന്തനായാണ് കാണപ്പെടുന്നത്. കെപിഎസി ലീല ട്രെയിലറിലും സിനിമയിലും ഒരുപോലെ ശാന്തതയുള്ള ഒരു അമ്മൂമ്മയായി സ്ക്രീനിൽ അവതരിക്കുന്നു. അരുൺ കുര്യൻ, അന്നു ആൻ്റണി എന്നിവർക്ക് പുറമേ റോഷൻ മാത്യു, സിദ്ധി മഹാജനകട്ടി, അനാർക്കലി മരക്കാർ എന്നിവരും സംവിധായകൻ്റെ ആദ്യ സിനിമയായ ‘ആനന്ദം’ സിനിമയിൽ നിന്നും ‘ഹ്യൂമൺസ് ഓഫ് പൂക്കാലം’ ത്തിൽ അഭിനയിക്കുന്നുണ്ട്. വളർച്ചയുടെയും മാറ്റത്തിൻ്റെയും, പ്രണയത്തിൻ്റെയും സീസൺ എന്നാണ് പൂക്കാലം സിനിമയെ ഗണേഷ് രാജ് വിശേഷിപ്പിച്ചത്.

also read: വിവാഹ ദിനത്തില്‍ അലന്ന പാണ്ഡെയേയും ഭര്‍ത്താവിനെയും കവിളില്‍ ചുംബിച്ച് ഷാരൂഖ് ഖാന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.