തെലുങ്കില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച പ്രൊഡക്ഷന്‍ ബാനറായ മൈത്രി മൂവീസ് മലയാളത്തിലേക്ക്. ടൊവിനോ തോമസ് നായകനാവുന്ന അദൃശ്യ ജാലകങ്ങള്‍ എന്ന സിനിമയിലൂടെയാണ് മൈത്രി മൂവീസ് മോളിവുഡില്‍ തുടക്കം കുറിക്കുന്നത്. മൈത്രി മൂവീസിനൊപ്പം എള്ളനാർ ഫിലിംസും, ടൊവിനോ തോമസ് പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന 'അദൃശ്യ ജാലകങ്ങൾ' ഡോ. ബിജുവാണ് സംവിധാനം ചെയ്യുന്നത്.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഇന്ദ്രൻസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായിക. ഒരു കുപ്രസിദ്ധ പയ്യൻ എന്ന സിനിമയ്‌ക്ക് ശേഷം ടൊവിനോ തോമസും നിമിഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
-
Opening the window of Adrishya jalakangal, presenting the first look of this intriguing story!#AdrishyaJalakangal 🪟@EllanarFilms_ #TovinoThomasProductions @ttovino #NimishaSajayan @actor_indrans @RadhikaLavu@drbijufilmmaker @jayashreeKLN @yedhudop pic.twitter.com/3lRcXBnaxE
— Mythri Movie Makers (@MythriOfficial) May 31, 2022 " class="align-text-top noRightClick twitterSection" data="
">Opening the window of Adrishya jalakangal, presenting the first look of this intriguing story!#AdrishyaJalakangal 🪟@EllanarFilms_ #TovinoThomasProductions @ttovino #NimishaSajayan @actor_indrans @RadhikaLavu@drbijufilmmaker @jayashreeKLN @yedhudop pic.twitter.com/3lRcXBnaxE
— Mythri Movie Makers (@MythriOfficial) May 31, 2022Opening the window of Adrishya jalakangal, presenting the first look of this intriguing story!#AdrishyaJalakangal 🪟@EllanarFilms_ #TovinoThomasProductions @ttovino #NimishaSajayan @actor_indrans @RadhikaLavu@drbijufilmmaker @jayashreeKLN @yedhudop pic.twitter.com/3lRcXBnaxE
— Mythri Movie Makers (@MythriOfficial) May 31, 2022
യദു രാധാകൃഷ്‌ണനാണ് സിനിമയുടെ ഛായഗ്രഹണം നിര്‍വഹിക്കുന്നത്. ഡേവിസ് മാനുവലാണ് എഡിറ്റർ. അദൃശ്യ ജാലകങ്ങളുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. അല്ലു അർജുന്‍റെ പുഷ്‌പ, മഹേഷ് ബാബു ചിത്രം ശ്രീമന്തുഡു, മോഹൻലാൻ-ജൂനിയർ എൻടിആർ ചിത്രം ജനതാ ഗാരേജ്, രാം ചരണ്‍ നായകനായ രംഗസ്ഥലം എന്നീ ചിത്രങ്ങളെല്ലാം നിര്‍മിച്ച പ്രൊഡക്ഷന്‍ ബാനറാണ് മൈത്രി മൂവീസ്
അതേസമയം ഡിയർ ഫ്രണ്ട്, വാശി, തല്ലുമാല എന്നിവയാണ് ടൊവിനോയുടേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ. തുറമുഖമാണ് റിലീസിനൊരുങ്ങുന്ന നിമിഷ സജയന്‍റെ ചിത്രം.