Farhan Akhtar in Ms Marvel series: 'മിസ് മാര്‍വല്‍' ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. 'മിസ് മാര്‍വല്‍' സീരീസിന്‍റെ ഭാഗമാകാനൊരുങ്ങി ബോളിവുഡ് നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്‌തര്‍. ഫര്‍ഹാന്‍ അക്‌തര്‍ സിരീസിന്‍റെ ഭാഗമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിരിക്കുകയാണിപ്പോള്‍.
Farhan Akhtar as guest role in Marvel series: 'മാര്‍വല്‍ സീരിസില്‍' ഫര്‍ഹാന്‍ അതിഥി വേഷത്തിലാകും പ്രത്യക്ഷപ്പെടുന്നത് എന്നാണ് സൂചന. അതേസമയം താരത്തിന്‍റെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സീരീസിലെ തന്‍റെ വേഷത്തെ കുറിച്ച് നടനും ഇതുവരെ സോഷ്യല്‍ മീഡിയയിലെങ്ങും പ്രത്യക്ഷപ്പെട്ടിട്ടില്ല.
Iman Vellani as titular character in Ms Marvel: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സ് (MCU) പ്രോജക്‌ടുകളിലൊന്നാണ് 'മിസ് മാര്‍വല്‍'. മാര്‍വല്‍ കോമിക്‌സിലെ കമല ഖാന്‍ എന്ന സൂപ്പര്‍ ഹീറോയുടെ കഥയെ ആസ്‌പദമാക്കിയാണ് 'മിസ് മാര്‍വല്‍' സീരീസ് ഒരുങ്ങുന്നത്. പാകിസ്ഥാനി-കനേഡിയന്‍ നടിയായ ഇമാന്‍ വെല്ലാനിയാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തിലെത്തുന്നത്. ഇമാന്‍ വെല്ലാനി അവതരിപ്പിക്കുന്ന മുസ്ലിം-അമേരിക്കന്‍ പെണ്‍കുട്ടിയായ കമല ഖാന്‍ സൂപ്പര്‍ ഹീറോ ആയി മാറുന്നതാണ് കഥ. ജഴ്‌സി സിറ്റിയിൽ വളർന്നുവരുന്ന ഒരു മുസ്ലിം അമേരിക്കൻ കൗമാരക്കാരിയാണ് കമല ഖാന്‍.
Ms Marvel trailer: നേരത്തെ സീരീസിന്‍റെ ട്രെയ്‌ലറും പുറത്തിറങ്ങിയിരുന്നു. അവഞ്ചേഴ്‌സിന്‍റെ ആരാധികയും ഗെയിമറുമായ കമല ഖാനെ പരിചയപ്പെടുത്തുന്നതാണ് ട്രെയ്‌ലര്‍. കമല ഖാന്‍റെ ഹൈസ്‌കൂള്‍ ജീവിതവും, അമാനുഷിക ശക്തി ലഭിച്ച ശേഷം അവള്‍ നടത്തുന്ന പോരാട്ടവും മറ്റും രസകരമായ രീതിയിലാണ് ട്രെയ്‌ലറില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒരു ദിനം കൊണ്ട് ഒരു കോടിയിലേറെയാണ് 'മിസ് മാര്‍വല്‍' ട്രെയ്‌ലറിന്‍റെ കാഴ്‌ചക്കാര്‍.
Ms Marvel cast and crew : ആരമിസ് നൈറ്റ്, സാഗര്‍ ഷെയ്‌ഖ്, റിഷ് ഷ്, സെനോബിയ ഷ്രോഫ്, മോഹന്‍ കപൂര്‍, മാറ്റ് ലിന്‍റ്‌സ്, യാസ്‌മിന്‍ ഫ്ലെച്ചര്‍, ലൈത്ത് നക്ലി, അസ്‌ഹര്‍ ഉസ്‌മാന്‍, ട്രാവിന സ്‌പ്രിംഗര്‍, നിമ്ര ബുച്ച തുടങ്ങിയവര്‍ മിസ് മാര്‍വലില്‍ അണിനിരക്കുന്നു. ജൂണ്‍ എട്ട് മുതല്‍ സീരീസ് സംപ്രേഷണം ആരംഭിക്കും. ആറ് എപ്പിസോഡുകളായാണ് മിസ് മാര്‍വല്‍ എത്തുന്നത്. ഷര്‍മീന്‍ ഒബൈദ്-ചിനോയ്, മീര മേനോന്‍, ആദില്‍ എല്‍ അര്‍ബി, ബിനാല്‍ ഫല്ല എന്നിവര്‍ ചേര്‍ന്നാണ് സീരീസിന്‍റെ സംവിധാനം.
Also Read: ആദ്യം പ്രണയം പറഞ്ഞതാരെന്ന് വെളിപ്പെടുത്തി ഫർഹാനും ഷിബാനിയും; കാണാം ചിത്രങ്ങൾ