Farhan Akhtar thanks for Ms Marvel series: ഹോളിവുഡ് സീരിസ് മിസ് മാര്‍വലില്‍ ബോളിവുഡ് നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്‌തറും? ഈ ചോദ്യമായിരുന്നു നാളേറെയായി ആരാധകരുടെ മനസ്സില്‍. മിസ് മാര്‍വലില്‍ ഫര്‍ഹാനും വേഷമിടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി നടന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
Farhan Akhtar confirms for Ms Marvel role: പ്രമുഖ ഹോളിവുഡ് സീരിസ് മിസ് മാര്‍വിലില്‍ താന്‍ വേഷമിടുമെന്ന് ആരാധകര്‍ക്ക് ഉറപ്പു നല്‍കിയിരിക്കുകയാണ് ഫര്‍ഹാന്‍ അക്തര്‍. ഇന്‍സ്‌റ്റഗ്രാം പേജിലൂടെ ഒരു കുറിപ്പുമായാണ് ഫര്‍ഹാന്‍ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. പഠിക്കാനും വളരാനും ആസ്വദിക്കാനുമായി പ്രപഞ്ചം സമ്മാനിച്ച ഈ അവസരത്തിന് നന്ദിയുണ്ട്. -ഫര്‍ഹാന്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
Farhan Akhtar's Marvel post viral: ഫര്‍ഹാന്‍റെ ഈ പോസ്‌റ്റിന് പിന്നാലെ സുഹൃത്തുക്കളുടെയും ആരാധകരുടെയും കമന്‍റുകള്‍ ഒഴുകിയെത്തി. പോസ്‌റ്റിന് ഭാര്യ ഷിബാനി ദണ്ഡേക്കറുടെ കമന്‍റുമെത്തി. മൂന്ന് ഹാര്‍ട്ട് ഇമോജികളാണ് ഷിബാനി പങ്കുവച്ചത്. ഹാര്‍ട്ട് ഇമോജിക്കൊപ്പം അത്‌ഭുതമെന്ന് കരണ്‍ ജോഹറും അര്‍ജുന്‍ രാംപാലും കുറിച്ചു.
Shibani Dandekar about Farhan's hollywood entry: ഭര്‍ത്താവിന്‍റെ ഹോളിവുഡ് പ്രസന്‍സിനെ കുറിച്ചുള്ള പോസ്‌റ്റുമായി ഷിബാനിയും ഇന്‍സ്‌റ്റയില്‍ എത്തിയിട്ടുണ്ട്. ഫര്‍ഹാന്‍റെ ഈ നേട്ടത്തില്‍ അഭിമാനം തോന്നുന്നുവെന്നാണ് ഷിബാനി കുറിച്ചിരിക്കുന്നത്. 'ഇത്.. ഇതിന് വേണ്ടി കാത്തിരിക്കാനാകില്ല... മാര്‍വല്‍ യൂണിവേഴ്‌സിന്‍റെ ഭാഗമാകുന്ന ആദ്യത്തെ മുഖ്യധാരാ മുന്‍നിര ഇന്ത്യന്‍ താരം. നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു.' -ഷിബാനി ദണ്ഡേക്കര്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
Farhan Akhtar as guest role in Ms Marvel: മാര്‍വല്‍ സീരിസില്‍ ഫര്‍ഹാന്‍ അതിഥ വേഷത്തിലാകും പ്രത്യക്ഷപ്പെടുന്നത് എന്നാണ് സൂചന. അതേസമയം താരത്തിന്‍റെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഫര്‍ഹാന്‍ അക്‌തര്‍ സിരീസിന്‍റെ ഭാഗമാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചെങ്കിലും ഇക്കാര്യത്തില്‍ ഇപ്പോഴാണ് സ്ഥിരീകരണം ഉണ്ടായത്.
Iman Vellani as titular character in Ms Marvel: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സ് (MCU) പ്രോജക്‌ടുകളിലൊന്നാണ് മിസ് മാര്‍വല്‍. മാര്‍വല്‍ കോമിക്‌സിലെ കമല ഖാന്‍ എന്ന സൂപ്പര്‍ ഹീറോയുടെ കഥയെ ആസ്‌പദമാക്കിയാണ് മിസ് മാര്‍വല്‍ സിരീസ് ഒരുങ്ങുന്നത്. പാകിസ്ഥാനി-കനേഡിയന്‍ നടിയായ ഇമാന്‍ വെല്ലാനിയാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തിലെത്തുന്നത്. ഇമാന്‍ വെല്ലാനി അവതരിപ്പിക്കുന്ന മുസ്ലീം-അമേരിക്കന്‍ പെണ്‍കുട്ടിയായ കമലാ ഖാന്‍ സൂപ്പര്‍ ഹീറോ ആയി മാറുന്നതാണ് കഥ. ജേഴ്‌സി സിറ്റിയിൽ വളർന്നുവരുന്ന ഒരു മുസ്ലീം അമേരിക്കൻ കൗമാരക്കാരിയാണ് കമലാ ഖാന്‍.
Ms Marvel trailer viral: നേരത്തെ സീരിസിന്‍റെ ട്രെയ്‌ലറും പുറത്തിറങ്ങിയിരുന്നു. അവഞ്ചേഴ്‌സിന്‍റെ ആരാധികയും ഗെയിമറുമായ കമലാ ഖാനെ പരിചയപ്പെടുത്തുന്നതാണ് ട്രെയ്‌ലര്‍. കമല ഖാന്‍റെ ഹൈസ്‌കൂള്‍ ജീവിതവും, അമാനുഷിക ശക്തി ലഭിച്ചതിന് ശേഷം അവള്‍ നടത്തുന്ന പോരാട്ടവും രസകരമായ രീതിയിലാണ് ട്രെയ്‌ലറില്‍ കാണാനാവുക. ഒരു ദിനം കൊണ്ട് ഒരു കോടിയിലേറെയാണ് മിസ് മാര്‍വലില്‍ ട്രെയ്‌ലറിന്‍റെ കാഴ്‌ചക്കാര്‍.
Ms Marvel cast and crew: ആരമിസ് നൈറ്റ്, സാഗര്‍ ഷെയ്‌ഖ്, റിഷ് ഷ്, സെനോബിയ ഷ്രോഫ്, മോഹന്‍ കപൂര്‍, മാറ്റ് ലിന്‍റ്‌സ്, യാസ്‌മിന്‍ ഫ്ലെച്ചര്‍, ലൈത്ത് നക്ലി, അസ്‌ഹര്‍ ഉസ്‌മാന്‍, ട്രാവിന സ്‌പ്രിംഗര്‍, നിമ്ര ബുച്ച തുടങ്ങിയവര്‍ മിസ് മാര്‍വലില്‍ അണിനിരക്കുന്നു. ജൂണ്‍ എട്ട് മുതല്‍ സീരിസ് സംപ്രേക്ഷണം ആരംഭിക്കും. ആറ് എപ്പിസോഡുകളായാണ് മിസ് മാര്‍വല്‍ എത്തുന്നത്. ഷര്‍മീന്‍ ഒബൈദ്-ചിനോയ്, മീരാ മേനോന്‍, ആദില്‍ എല്‍ അര്‍ബി, ബിനാല്‍ ഫല്ല എന്നിവര്‍ ചേര്‍ന്നാണ് സീരിസിന്‍റെ സംവിധാനം.
Farhan Akhtar upcoming movies: കത്രീന കെയ്‌ഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ജീ ലേ സാര ആണ് ഫര്‍ഹാന്‍റെ സംവിധാനത്തിലുള്ള ഏറ്റവും പുതിയ ചിത്രം.
Also Read: സൂപ്പര്‍ ഹീറോ സീരീസില്‍ ഫര്‍ഹാന്‍റെ വേഷമെന്ത് ? ; മാര്‍വല്‍ സീരീസില്‍ ഫര്‍ഹാന്‍ അക്‌തറും