ആരാധകരുടെ പ്രിയ താരങ്ങളാണ് വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും. ഇരുവരും ഏറ്റവും ഒടുവിലായി പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്‌റ്റുകളാണിപ്പോള്‍ ആരാധകര്‍ക്കിടയിലെ സംസാര വിഷയം. താരങ്ങള്‍ പുതിയ പോസ്‌റ്റുകള്‍ പങ്കുവച്ചതിന് പിന്നാലെ ഇരുവരും ഒന്നിച്ചാണ് അവധിക്കാലം ആഘോഷിക്കുന്നത് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
വിജയ്‌യും രശ്‌മികയും തങ്ങളുടെ ഇന്‍സ്‌റ്റഗ്രാം പേജുകളിലൂടെയാണ് പോസ്‌റ്റുകള്‍ പങ്കുവച്ചിരിക്കുന്നത്. ഇരുവരും ആരാധകര്‍ക്ക് പുതുവത്സരാശംസകളും നേര്‍ന്നിട്ടുണ്ട്. പൂളില്‍ ഷര്‍ട്ടിടാതെ ഷാംപെയ്‌ന്‍ ബോട്ടിലുമായി നില്‍ക്കുന്ന ചിത്രമാണ് വിജയ് ദേവരകൊണ്ട പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഒപ്പം ഒരു കുറിപ്പും താരത്തിന്‍റെതായി വന്നിട്ടുണ്ട്.
'നമുക്കെല്ലാവര്‍ക്കും സന്തോഷകരമായ നിമിഷങ്ങള്‍ അടങ്ങിയ ഒരു വര്‍ഷമായിരുന്നു ഇത്. ഞങ്ങള്‍ നന്നായി ചിരിച്ചു. നിശബ്‌ദമായി കരഞ്ഞു. ചില ലക്ഷ്യങ്ങള്‍ നേടി. ചില ലക്ഷ്യങ്ങള്‍ നഷ്‌ടപ്പെട്ടു. നമുക്കെല്ലാം ആഘോഷിക്കേണ്ടതുണ്ട്. അതാണ് ജീവിതം. എന്‍റെ സ്‌നേഹിതര്‍ക്ക് പുതുവര്‍ഷം ആശംസിക്കുന്നു'-ഇപ്രകാരമാണ് ചിത്രം പങ്കുവച്ച് വിജയ് ദേവരകൊണ്ട കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="
">
അതേസമയം സൂര്യനെ ആസ്വദിക്കുന്ന ചിത്രമാണ് രശ്‌മിക മന്ദാന തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 'ഹെലോ 2023' എന്ന അടിക്കുറിപ്പോടു കൂടിയാണ് രശ്‌മികയുടെ ചിത്രം വന്നത്. പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ ആരാധകര്‍ താരങ്ങളുടെ പുതുവത്സര ചിത്രങ്ങള്‍ ഏറ്റെടുത്തു.
- " class="align-text-top noRightClick twitterSection" data="
">
പോസ്‌റ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ഇരുവരും ഒന്നിച്ചാണോ അവധി ആഘോഷിക്കുന്നത് എന്നാണ് ആരാധകരുടെ ആകാംഷ. 2023ന്‍റെ തുടക്കത്തില്‍ ഇരുവരും ഒന്നിച്ച് മാലിദ്വീപില്‍ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ചിത്രങ്ങളെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. വിജയ് ദേവരകൊണ്ടയുടെ സഹോദരന്‍ സ്‌റ്റോറിയാക്കിയ അതേ സ്ഥലമാണ് ഇതെന്നാണ് ഒരു ആരാധകന്‍റെ കമന്‍റ്.
വിജയ് ദേവരകൊണ്ട പങ്കുവച്ച ചിത്രത്തിന്‍റെ ഫോട്ടോഗ്രാഫര്‍ രശ്‌മിക മന്ദാന എന്നാണ് മറ്റൊരു ആരാധകന്‍ കുറിച്ചിരിക്കുന്നത്. രശ്‌മികയും വിജയ് ദേവരകൊണ്ടയും പങ്കുവച്ച ചിത്രങ്ങളുടെ ലൊക്കേഷന്‍ ഒന്നാണെന്നാണ് ആരാധകര്‍ പറയുന്നത്. നാളേറെയായി ഇരുവരും ഡേറ്റിംഗിലാണെന്നാണ് അഭ്യൂഹങ്ങള്‍. എന്നാല്‍ ഈ വിഷയത്തില്‍ ഇനിയും ഇവര്‍ സ്ഥിരീകരണം അറിയിച്ചിട്ടില്ല.