Monty Panesar against Lal Singh Chaddha: നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ ആമിര്‍ ഖാന്‍ ചിത്രമാണ് 'ലാല്‍ സിങ് ഛദ്ദ'. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ ചിത്രം റിലീസിന് മുമ്പ് തന്നെ ബഹിഷ്‌കരണ ഭീഷണി നേരിട്ടിരുന്നു. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ സിനിമയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മോണ്ടി പനേസര്‍ രംഗത്തെത്തിയിരിക്കുകയാണ്. ട്വീറ്റിലൂടെയായിരുന്നു സിനിമയ്‌ക്കെതിരെയുള്ള ക്രിക്കറ്റ് താരത്തിന്‍റെ പ്രതികരണം. ഇന്ത്യന്‍ സൈന്യത്തെയും സിഖിനെയും അപമാനിക്കുന്നതാണ് ചിത്രം എന്നാണ് മോണ്ടിയുടെ ആരോപണം.
'ഫോറസ്‌റ്റ് ഗംപ് യുഎസ് സൈന്യത്തിന് അനുയോജ്യമായിരുന്നു. വിയറ്റ്‌നാം യുദ്ധകാലത്ത് കുറഞ്ഞ ഐക്യു ഉള്ള പുരുഷന്‍മാരെ യുഎസ് സൈന്യത്തിലേക്ക് എടുത്തിരുന്നു. എന്നാല്‍ ഈ ചിത്രം ഇന്ത്യന്‍ സൈന്യത്തെയും സിഖിനെയും അപമാനിക്കുന്നതാണ്. ബോയ്‌കോട്ട് ലാല്‍ സിങ് ഛദ്ദ', ഇപ്രകാരമാണ് മോണ്ടി പനേസറുടെ ട്വീറ്റ്.
Aamir Khan about Lal Singh Chaddha boycotts: 'എന്‍റെ ഏതെങ്കിലും പ്രവര്‍ത്തി കൊണ്ട് ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ എനിക്കതില്‍ ദു:ഖമുണ്ട്. എനിക്ക് ആരെയും വേദനിപ്പിക്കണമെന്നില്ല. ആര്‍ക്കെങ്കിലും എന്‍റെ ചിത്രം കാണണമെന്നില്ലെങ്കില്‍, ആ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ കൂടുതല്‍ പേര്‍ ചിത്രം കാണണമെന്നാണ് എനിക്ക്. ഞങ്ങളുടെ കഠിനാധ്വാനമാണ് ഈ ചിത്രം. സിനിമ നിര്‍മാണം ഒരു കൂട്ടായ പ്രവര്‍ത്തനമാണ്. ഒരുപാട് മനുഷ്യരാണ് ഒരു ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അല്ലാതെ ഞാന്‍ മാത്രമല്ല', ഇപ്രകാരമായിരുന്നു സിനിമയെ കുറിച്ചുള്ള ബഹിഷ്‌കരണ ആഹ്വാനത്തെ കുറിച്ചുള്ള ആമിറിന്‍റെ പ്രതികരണം.
1994ല്‍ പുറത്തിറങ്ങിയ പ്രശസ്‌ത ഹോളിവുഡ് ചിത്രം 'ഫോറസ്‌റ്റ് ഗംപി'ന്‍റെ ഹിന്ദി റീമേക്കാണ് സിനിമ. അദ്വൈത് ചന്ദൻ ആണ് സംവിധാനം. ആമിര്‍ ഖാന്‍ തന്നെയാണ് സിനിമയുടെ നിര്‍മാതാവും. ആമിര്‍ ഖാനെ കൂടാതെ കരീന കപൂര്‍, മോന സിങ്, നാഗചൈതന്യ എന്നിവരും സുപ്രധാന വേഷത്തിലുണ്ട്.
Also Read: 'കഴിഞ്ഞ 48 മണിക്കൂറായി ഉറങ്ങിയില്ല; ആദ്യ പ്രതികരണത്തിന് തിയേറ്ററുകള്‍ കയറി ഇറങ്ങും': ആമിര്‍ ഖാന്‍