ETV Bharat / entertainment

'ലൈഗര്‍' ഇഡിയുടെ വലയില്‍; ചിത്രീകരണത്തിന് ഫെമയുടെ ചട്ടങ്ങള്‍ ലംഘിച്ചെന്ന ആരോപണത്തില്‍ വിജയ്‌ ദേവരകൊണ്ടയെ ഇഡി ചോദ്യം ചെയ്യുന്നു - പുരി ജഗന്നാഥിനെ

അടുത്തിടെ ബോക്‌സോഫിസില്‍ വരവറിയിച്ച 'ലൈഗര്‍' എന്ന സിനിമയുടെ ചിത്രീകരണത്തിന് വിദേശ നിക്ഷേപ നിയമമായ ഫെമയുടെ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന ആരോപണത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ്‌ ദേവരകൊണ്ടയെ ഇഡി ചോദ്യം ചെയ്യുന്നു

ED  Enforcement Directorate  ED Questioning actor Vijay Deverakonda  Vijay Deverakonda  Liger  ലൈഗര്‍  ഇഡി  ഫെമ  വിജയ്‌ ദേവരകൊണ്ട  ചോദ്യം ചെയ്യുന്നു  ബോക്‌സ്‌ ഓഫീസില്‍  ന്യൂഡല്‍ഹി  ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്‌ട്  പുരി ജഗന്നാഥിനെ  എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്
'ലൈഗര്‍' ഇഡിയുടെ വലയില്‍; ചിത്രീകരണത്തിന് ഫെമയുടെ ചട്ടങ്ങള്‍ ലംഘിച്ചെന്ന ആരോപണത്തില്‍ വിജയ്‌ ദേവരകൊണ്ടയെ ഇഡി ചോദ്യം ചെയ്യുന്നു
author img

By

Published : Nov 30, 2022, 7:18 PM IST

ന്യൂഡല്‍ഹി: അടുത്തിടെ ഇറങ്ങിയ 'ലൈഗര്‍' എന്ന സിനിമയുടെ ചിത്രീകരണത്തിന് വിദേശ നിക്ഷേപ നിയമമായ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്‌ട് (ഫെമ) ചട്ടങ്ങള്‍ ലംഘിച്ചുവെന്ന ആരോപണത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ്‌ ദേവരകൊണ്ടയെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നത് തുടരുന്നു. ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകണമെന്നുള്ള നോട്ടിസിനെ തുടര്‍ന്ന് ഇന്ന് കാലത്ത് ഒമ്പത് മണിക്ക് ഇഡി ഓഫിസിലെത്തിയ താരത്തിനെ ചോദ്യം ചെയ്യുന്നത് എട്ടുമണിക്കൂര്‍ പിന്നിട്ടും തുടരുകയാണ്.

ഇതേ ആരോപണത്തില്‍ ലൈഗറിന്‍റെ സംവിധായകന്‍ പുരി ജഗന്നാഥിനെയും നടിയും നിര്‍മാതാവുമായ ചാര്‍മി കൗറിനെയും ഇഡി ചോദ്യം ചെയ്‌തിരുന്നു. ലൈഗര്‍ എന്ന ചിത്രത്തിന്‍റെ ബജറ്റിനായി സ്വരൂപിച്ച തുകയെക്കുറിച്ചാണ് ഇഡിയുടെ അന്വേഷണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.