ETV Bharat / entertainment

നെക്‌സ്‌റ്റ്ജെനും ജേക്‌സ് ബിജോയിക്കും നന്ദി പറഞ്ഞ് ദുല്‍ഖര്‍; കൊത്തയിലെ ജനങ്ങളെ ഒറ്റ ദിനത്തില്‍ കണ്ടത് 8 ദശലക്ഷം പേര്‍

author img

By

Published : Jun 24, 2023, 11:06 PM IST

കിംഗ് ഓഫ്‌ കൊത്ത മോഷന്‍ പോസ്‌റ്ററില്‍ പരിചയപ്പെടുത്തിയ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള പുതിയ പോസ്‌റ്ററും റിലീസ് ചെയ്‌തു.

Dulquer Salmaan says thanks to nxtgen studio  Dulquer Salmaan says thanks  Jakes Bejoy  nxtgen studio  King of Kotha motion poster making  King of Kotha motion poster  King of Kotha  Dulquer Salmaan  ദുല്‍ഖര്‍  കിംഗ് ഓഫ്‌ കൊത്ത  കിംഗ് ഓഫ്‌ കൊത്ത മോഷന്‍ പോസ്‌റ്ററില്‍  ദുല്‍ഖര്‍ സല്‍മാന്‍
നെക്‌സ്‌റ്റ്ജെനും ജേക്‌സ് ബിജോയിക്കും നന്ദി പറഞ്ഞ് ദുല്‍ഖര്‍; കൊത്തയിലെ ജനങ്ങളെ ഒറ്റ ദിനത്തില്‍ കണ്ടത് 8 ദശദക്ഷം പേര്‍

ദുല്‍ഖര്‍ സല്‍മാന്‍റേതായി Dulquer Salmaan റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം 'കിംഗ് ഓഫ്‌ കൊത്ത'യുടെ King of Kotha മോഷന്‍ പോസ്‌റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. 'കിംഗ് ഓഫ് കൊത്ത'യിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന മോഷന്‍ പോസ്‌റ്ററാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. കൊത്തയിലെ ജനങ്ങളെ പരിചയപ്പെടുത്തുന്നു എന്ന് കുറിച്ച് കൊണ്ടാണ് ദുല്‍ഖര്‍ കഴിഞ്ഞ ദിവസം മോഷന്‍ പോസ്‌റ്റര്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചത്.

'കിംഗ് ഓഫ്‌ കൊത്ത'യുടെ മോഷന്‍ പോസ്‌റ്ററിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. എട്ട് ദശലക്ഷത്തിലധികം പേരാണ് ഒറ്റ ദിനം കൊണ്ട് 'കിംഗ് ഓഫ് കൊത്ത'യുടെ മോഷന്‍ പോസ്‌റ്റര്‍ കണ്ടിരിക്കുന്നത്. ഇക്കാര്യവും ദുല്‍ഖര്‍ തന്നെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്.

സിനിമയ്ക്ക് വേണ്ടി മികച്ച മോഷന്‍ പോസ്‌റ്റര്‍ അനിമേറ്റ് ചെയ്‌ത നെക്‌സ്‌റ്റ്ജെനും മികച്ച സ്‌കോര്‍ ഒരുക്കിയ ജേക്‌സ് ബിജോയ്‌ക്കും നന്ദി പറഞ്ഞുകൊണ്ടുള്ളതായിരുന്നു ദുല്‍ഖറിന്‍റെ പുതിയ പോസ്‌റ്റ്. ഒപ്പം 'കിംഗ് ഓഫ് കൊത്ത'യുടെ പുതിയൊരു പോസ്‌റ്ററും താരം പങ്കുവച്ചിട്ടുണ്ട്. മോഷന്‍ പോസ്‌റ്ററില്‍ പരിചയപ്പെടുത്തിയ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തികൊണ്ടുള്ളതായിരുന്നു പുതിയ പോസ്‌റ്റര്‍.

  • " class="align-text-top noRightClick twitterSection" data="">

'എല്ലാ സ്നേഹത്തിനും നിങ്ങൾ ഓരോരുത്തരോടും നന്ദി !! മികച്ച അനിമേഷന്‍ ഒരുക്കിയ നെക്‌സ്‌റ്റ്‌ജെന്‍ സ്‌റ്റുഡിയോക്കും, കില്ലര്‍ സ്‌കോര്‍ ഒരുക്കിയ ജേക്‌സ് ബിജോയ്‌ക്കും പ്രത്യേക നന്ദി !!' -ഇപ്രകാരം കുറിച്ച് കൊണ്ടാണ് ദുല്‍ഖര്‍ പുതിയ പോസ്‌റ്റര്‍ പങ്കുവച്ചത്.

കഴിഞ്ഞ ദിവസം 'കിംഗ് ഓഫ് കൊത്ത'യുടെ ടീസര്‍ റിലീസിനെ കുറിച്ചും താരം അറിയിച്ചിട്ടുണ്ട്. ജൂൺ 28ന് വൈകുന്നേരം ആറ് മണിക്കാണ് കിംഗ് ഓഫ് കൊത്തയുടെ ടീസര്‍ റിലീസ് ചെയ്യുക.

അടുത്തിടെ സിനിമയുടെ മറ്റൊരു പോസ്‌റ്ററും പുറത്തിറങ്ങിയിരുന്നു. ഇരുട്ട് വീണ വഴിയിൽ കാറിന്‍റെ മുകളിൽ ഇരിക്കുന്ന ദുൽഖർ സല്‍മാന്‍ ആയിരുന്നു പോസ്‌റ്ററില്‍. 'രാജാവ് ഉടൻ വരും' എന്ന പ്രഖ്യാപനത്തോടെയായിരുന്നു പോസ്‌റ്റര്‍ പുറത്തിറങ്ങിയത്. ഈ പോസ്‌റ്ററും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

ബിഗ് ബജറ്റിലായാണ് ചിത്രം ഒരുങ്ങുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് 'കിംഗ് ഓഫ് കൊത്ത' എന്നാണ് സൂചന. സിനിമയിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ലുക്കുകള്‍ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ദുല്‍ഖറിന്‍റെ ഫസ്‌റ്റ്‌ ലുക്കും സെക്കന്‍ഡ് ലുക്കും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഐശ്വര്യ ലക്ഷ്‌മിയാകും ചിത്രത്തില്‍ ദുല്‍ഖറുടെ നായികയായെത്തുക. ശാന്തി കൃഷ്‌ണ, ചെമ്പന്‍ വിനോദ് എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കും. പ്രശസ്‌ത സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് സംവിധാനം. അഭിലാഷ്‌ ജോഷിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'കിംഗ് ഓഫ് കൊത്ത'. വേഫറര്‍ ഫിലിംസ്‌, സീ സ്‌റ്റുഡിയോസ്‌ എന്നീ കമ്പനികളുടെ ബാനറുകളില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് നിര്‍മാണം.

പാന്‍ ഇന്ത്യന്‍ ചിത്രമായി റിലീസിനൊരുങ്ങുന്ന ചിത്രം ഓഗസ്‌റ്റ് 24ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസിനെത്തും.

Also Read: King of Kotha| കൊത്തയിലെ ജനങ്ങളെ പരിചയപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍; മോഷന്‍ പോസ്‌റ്റര്‍ വൈറല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.