Dulquer Salmaan introduces his car collection: മെഗാസ്‌റ്റാര്‍ മമ്മൂട്ടിയെ പോലെ ദുല്‍ഖര്‍ സല്‍മാനും ഒരു വാഹന പ്രേമി ആണെന്നുള്ളത് മലയാളികളെ സംബന്ധിച്ച് ഒരു പുതിയ വാര്‍ത്ത അല്ല. അടുത്ത ദിവസങ്ങളിലായി ദുല്‍ഖറും താരത്തിന്‍റെ വാഹനങ്ങളും സോഷ്യല്‍ മീഡിയയില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ദുല്‍ഖര്‍ തന്‍റെ ഗാരേജിലെ സൂപ്പര്‍ കലക്ഷന്‍ കാറുകള്‍ ആരാധകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയിരിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="
">
Dulquer Salmaan viral reply: ആരാധകരും സഹതാരങ്ങളും അടക്കം നിരവധി പേര്‍ താരത്തിന്‍റെ കാര്‍ കലക്ഷന്‍ വീഡിയോക്ക് താഴെ രസകരമായ കമന്‍റുകള്‍ ചെയ്‌തിട്ടുണ്ട്. അക്കൂട്ടത്തില്‍ വന്ന ഒരു കമന്‍റിന് ദുല്‍ഖര്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
'ബ്രോ, നമ്മുടെ നാട്ടിലെ റോഡുകളുടെ അവസ്ഥയും സ്‌പീഡ് ബ്രേക്കറുകളുമെല്ലാം വച്ച് നിങ്ങള്‍ ഈ കാറുകളെല്ലാം ഇന്ത്യയില്‍ എവിടെയാണ് ഓടിക്കുന്നതെന്നാണ് ഞാന്‍ അത്‌ഭുതപ്പെടുന്നത്. ശരാശരി 10 കിലോമീറ്ററെങ്കിലും വേഗതയില്‍ നിങ്ങള്‍ ഈ ഓരോ കാറും ഇവിടെ എത്ര തവണ ഓടിച്ചിട്ടുണ്ട്' എന്നായിരുന്നു ആരാധകന്‍റെ ചോദ്യം.
Dulquer Salmaan reply to fan: അവിടെ മാന്‍ഹട്ടനില്‍ ഓടിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് ഇത് ഇന്ത്യയിലും ഓടിക്കാം. ഇതില്‍ GT3 ഒഴികെയുള്ളവയെല്ലാം ചെന്നൈ-കൊച്ചി-ബാംഗ്ലൂര്‍ റോഡുകളില്‍ ഞങ്ങള്‍ ഡ്രൈവ് ചെയ്‌തിട്ടുണ്ട്. കാരണം GT3യില്‍ നിറയ്ക്കുന്ന ഇന്ധനത്തിന്‍റെ ഗുണനിലവാരത്തെ കുറിച്ച് എനിക്കൊരല്‍പ്പം ആശങ്കയുണ്ട്. -ഇപ്രകാരമാണ് ദുല്‍ഖര്‍ ആരാധകന് മറുപടി നല്‍കിയത്.
Dulquer Salmaan car collection: പുത്തന്‍ വാഹനങ്ങള്‍ ഹരമായ ദുല്‍ഖറിന് വിന്‍റേജ് കാറുകളുടെ വലിയൊരു ശേഖരം തന്നെയുണ്ട്. 2002 മോഡല്‍ ബിഎംഡബ്ല്യു എം 3 ആണ് തന്‍റെ ഗാരേജിലുള്ള കാറുകളില്‍ ദുല്‍ഖറിന് ഏറ്റവും പ്രിയപ്പെട്ടത്. 2011 മോഡല്‍ മെര്‍സിഡെസ് ബെന്‍സ് എസ്‌എല്‍എസ് എഎംജി, പോര്‍ഷേ 991 ജിടി3 എന്നീ കാറുകളെ കുറിച്ചും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
Dulquer Salmaan latest movies: ബോളിവുഡ് ചിത്രം 'ഛുപ്' ആണ് ദുല്‍ഖറിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ദുല്‍ഖറിന്‍റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രം കൂടിയായിരുന്ന 'ഛുപ്'. പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവര്‍ നായികമാരായെത്തിയ ചിത്രം പ്രേക്ഷക നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു.