ETV Bharat / entertainment

'റിട്ടേണ്‍ ഓഫ്‌ ദി കിംഗ്'! ഇടുക്കിയെ വിറപ്പിച്ച 'അരിക്കൊമ്പന്‍' പോസ്‌റ്റര്‍ പുറത്ത്

അരിക്കൊമ്പന്‍റെ പുതിയ പോസ്‌റ്റര്‍ പുറത്ത്. റിട്ടേണ്‍ ഓഫ്‌ ദി കിംഗ് എന്ന ടാഗ്‌ലൈനോടു കൂടിയുള്ളതാണ് പുതിയ പോസ്‌റ്റര്‍.

Director Sajid Yahiya shares Arrikomban poster  Director Sajid Yahiya  Arrikomban poster  Sajid Yahiya shares Arrikomban poster  Arrikomban poster  Arrikomban  റിട്ടേണ്‍ ഓഫ്‌ ദി കിംഗ്  ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പന്‍  അരിക്കൊമ്പന്‍ പോസ്‌റ്റര്‍ പുറത്ത്  അരിക്കൊമ്പന്‍ പോസ്‌റ്റര്‍  അരിക്കൊമ്പന്‍
'റിട്ടേണ്‍ ഓഫ്‌ ദി കിംഗ്'! ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പന്‍ പോസ്‌റ്റര്‍ പുറത്ത്
author img

By

Published : May 26, 2023, 10:42 AM IST

ഇടുക്കിയെ വിറപ്പിച്ച കാട്ടാന അരിക്കൊമ്പന്‍റെ ജീവിതം സിനിമയാകുന്ന വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സംവിധായകന്‍ സാജിദ് യഹിയയാണ് പുതിയ പോസ്‌റ്റര്‍ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്.

'റിട്ടേണ്‍ ഓഫ്‌ ദി കിംഗ്' എന്ന ക്യാപ്‌ഷനോടു കൂടിയുള്ളതാണ് 'അരിക്കൊമ്പന്‍റെ' പോസ്‌റ്റര്‍. മല കടത്തീട്ടും, മരുന്നു വെടി വെച്ചിട്ടും, മനുഷ്യര്‍ മറന്നിട്ടും അവന്‍ തിരിച്ചു വന്നു. അവന്‍റെ അമ്മയുടെ ഓര്‍മയിലേയ്‌ക്ക്. നീതിയാണ് ഭൂമിയിലെ ഏറ്റവും ശക്തമായ ശക്തി.' -ഇപ്രകാരമായിരുന്നു സാജിദ് യഹിയയുടെ കുറിപ്പ്.

അരിക്കൊമ്പനെ പെരിയാര്‍ കടുവ സങ്കേതത്തിലേയ്‌ക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു അരിക്കൊമ്പന്‍റെ ജീവിതം സിനിമയാകുന്ന പ്രഖ്യാപനവുമായി സാജിദ് യഹിയ രംഗത്തെത്തിയത്. നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ തന്‍റെ വാസസ്ഥലത്ത് നിന്നും മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്ന അരിക്കൊമ്പന്‍റെ ജീവിതമാണ് ചിത്രം. ചിന്നക്കനാലില്‍ നിന്നും പിടികൂടി പെരിയാര്‍ വനത്തിലേയ്‌ക്ക് മാറ്റിയ അരിക്കൊമ്പന് സോഷ്യല്‍ മീഡിയയില്‍ താരപരിവേഷമാണ്.

സിനിമയുടെ പ്രീ- പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായും സംവിധായകന്‍ അറിയിച്ചിട്ടുണ്ട്. അതേസമയം സിനിമയ്‌ക്കായുള്ള താര നിര്‍ണ്ണയം പുരോഗമിക്കുകയാണിപ്പോള്‍. ശ്രീലങ്കയിലെ സിഗിരിയയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.

സുഹൈല്‍ എം കോയയുടേതാണ് കഥ. ബാദുഷ സിനിമാസിന്‍റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്‍റെയും ബാനറിലാണ് സിനിമയുട നിര്‍മാണം. പ്രിയദര്‍ശിനി, ഷാരോണ്‍ ശ്രീനിവാസ്, പ്രകാശ് അലക്‌സ്‌, അമല്‍ മനോജ്, നിഹാല്‍ സാദിഖ്, വിമല്‍ നാസര്‍, അസീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, മാഗ്ഗുഫിന്‍, ആസിഫ്‌ കുറ്റിപ്പുറം തുടങ്ങിയവരാണ് അരിക്കൊമ്പനിലെ അണിയറപ്രവര്‍ത്തകര്‍.

കേരളത്തില്‍ ഇന്നും അരിക്കൊമ്പന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അരിക്കൊമ്പനെ വാസ സ്ഥലത്ത് നിന്നും മാറ്റിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്നും ചര്‍ച്ചകള്‍ തുടരുകയാണ്‌.

അതേസമയം അരിക്കൊമ്പന്‍ നിലവില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയതായാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി തമിഴ്‌നാട്ടിലെ ഹൈവേ ഡാമിന് സമീപമാണ് കൊമ്പന്‍ ഇറങ്ങിയത്. ഡാമിന് സമീപമുള്ള കൃഷി നശിപ്പിക്കാന്‍ അരിക്കൊമ്പന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ അരിക്കൊമ്പനെ വനപാലകരും തൊഴിലാളികളും ചേര്‍ന്ന് കാട്ടിലേയ്‌ക്ക് തുരുത്തി.

ഈ സാഹചര്യത്തില്‍ അരിക്കൊമ്പനെ കുറിച്ചുള്ള സുനില്‍ ജലീല്‍ എന്ന വ്യക്തി ഫേസ്‌ബുക്കില്‍ പങ്കുവച്ച ഒരു പോസ്‌റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്.

'എന്തുകൊണ്ടാണ് അരിക്കൊമ്പന് അരി നൽകി ശാന്തനാക്കാൻ ആരും മുതിരാത്തത് ? അരിക്കൊമ്പനെ ചിന്നക്കനാൽ സർക്കാർ വക കാട്ടിൽ കഴിയുന്നതിൽ നിന്നല്ലേ വിലക്കി നാടുകടത്തിയത് ? അവനെ നമുക്ക് ചിന്നക്കനാലിൽ തിരികെ കൊണ്ടുവന്ന് അരി കൊടുക്കണ്ടേ? നിയമത്തിന്‍റെ നൂലാമാലകളെ മറികടക്കാനുള്ള ഒരുപായം ഞാൻ പറയാം.

സ്വകാര്യ ഭൂമിയിൽ ആന സ്വന്തം ഇഷ്‌ടപ്രകാരം ജീവിക്കുന്നത് തടയാൻ നിലവിൽ നിയമമൊന്നും ഇല്ല. കേരള എലഫന്‍റ്‌ ആക്‌ട്‌ ഏഴാം വകുപ്പ് രണ്ടാം അനുഛേദം പ്രകാരം ഏതൊരു ആനയ്ക്കും അതിന് ജീവനത്തിനോ പ്രജനനത്തിനോ രണ്ടിനും കൂടിയോ ഏതൊരു സ്വകാര്യ ഭൂമിയിലും ഒറ്റയ്ക്കോ ഇണയുമായോ കുടുംബമായോ സ്വൈരവിഹാരത്തിന് നിയമപരമായി അവകാശമുണ്ട്. ഏത് പ്രദേശവും മുമ്പ് കാടായിരുന്നല്ലോ. അതിനാൽ തന്നെ പൈതൃകമായി അതിന്‍റെ അവകാശം എലഫന്‍റ ആക്‌ട്‌ പ്രകാരം ആനകളിൽ നിക്ഷിപ്‌തമാണ്.

ചിന്നക്കനാലിൽ നാലര ഹെക്‌ടര്‍ സ്വകാര്യഭൂമി നിലവിൽ വിൽപനയ്ക്കുണ്ട്. നമുക്ക് ആ ഭൂമിയങ്ങ് വാങ്ങാം. നമ്മൾ ആനപ്രേമികളും ഗജസ്നേഹികളും ചേർന്നാൽ ഇത് ജഗന്നാഥൻ ധാരാവിയിലെ ചേരി ഒഴിപ്പിച്ചതിനെക്കാൾ നിസ്സാരമാണ്. അതിൽ ചില പദ്ധതികളും നടപ്പാക്കിയാൽ അരിക്കൊമ്പനെ യാതൊരു വിലക്കും ബാധിക്കാത്ത വിധത്തിൽ ചിന്നക്കനാലിൽ തന്നെ പാർപ്പിക്കാം.

1. പദ്ധതിയുടെ ഒരു യൂണിറ്റ് ഷെയർ അരയേക്കർ സ്ഥലത്തിന്‍റെ വിലയ്ക്ക് തുല്യമാണ്. ഇത് ഒരു സ്ഥാപനത്തിനോ ഒന്നിലധികം സ്ഥാപനങ്ങൾ ചേർന്നോ ഒരു വ്യക്തിക്കോ ഒന്നിലധികം വ്യക്തികൾ ചേർന്നോ വാങ്ങാവുന്നതാണ്. പരമാവധി ഷെയറുകൾക്ക് പരിധിയില്ല. സുഭദ്ര മെമ്മോറിയൽ ട്രസ്‌റ്റിനായിരിക്കും ഇതിന്‍റെ ചുമതല

2. നാലര ഹെക്‌ടറിന്‍റെ നാലിലൊന്ന് ഭാഗത്ത് കൃത്യം 1. 125 ഹെക്‌ടറിൽ നെൽകൃഷി ഇറക്കിയാൽ അരിക്കൊമ്പനും കുടുംബത്തിനും മാസാമാസം കഴിക്കാനുള്ള അരി ജൈവരീതിയിൽ കൃഷി ചെയ്തെടുക്കാനാവും. അതിന് ഏറെ ചെലവുമില്ല.

ഒരാന ഒരു ദിവസം രണ്ട് ഗ്യാലൻ മൂത്രം നൽകും. അരിക്കൊമ്പനെ പോലുള്ള ആനകളിൽ ഇത് നാലര ഗ്യാലൻ വരും. പിണ്ടം പുറമെ. ഇത് വളമാക്കിയാൽ ഒരു നെൽച്ചെടിയിൽ നിന്നു തന്നെ ഒരു പറ നെല്ല് കിട്ടും. ലാഭം കൂടുതലുണ്ടെങ്കിൽ അതനുസരിച്ച് സ്ഥലം വാങ്ങി കൂട്ടിച്ചേർത്ത് അരിക്കൊമ്പന് എഴുതി നൽകും.

3. അരിക്കൊമ്പന്‍റെ ആനപ്പിണ്ടം പ്രത്യേകം ശേഖരിച്ച് മുടിവളരാനുള്ള Rice horn Hair Growing foot Pack എന്ന മൂല്യവർധിത ഉൽപന്നം നിർമിക്കും. ഇതിൽ നിന്നുള്ള ലാഭവും ട്രസ്‌റ്റിലേക്ക് മുതൽക്കൂട്ടും.

3. അരിക്കൊമ്പമ്പന്‍റെ അമ്മയ്ക്ക് സ്‌മാരകം. അരിക്കൊമ്പന്‍റെ അമ്മ ഉറങ്ങുന്ന മണ്ണ് മാന്തിയെടുത്ത് കൊണ്ടുവന്ന് ഈ നാലര ഹെക്‌ടറിന്‍റെ കഞ്ഞിമൂലയിൽ സ്‌മാരകം പണിയും. അരിക്കൊമ്പന് വർഷത്തിൽ 365 ദിവസവും അമ്മയുടെ ഓർമ്മകളിൽ തൊട്ടുനിൽക്കാം.

4. അരിക്കൊമ്പന് സാഹസികമായി കുത്തിത്തുറക്കാൻ ഡമ്മിയായി ദുർബലമായ സ്വകാര്യ റേഷൻകടകളും വീടുകളും പണിയും. ഇത് കൊമ്പിനോ തുമ്പിക്കോ പരിക്കില്ലാതെ എളുപ്പം ഭിത്തി തകർത്ത് അരിയെടുക്കാൻ അരിക്കൊമ്പനെ സഹായിക്കും. പ്രകൃതിദത്ത വസ്‌തുക്കളാൽ നിർമ്മിക്കുന്നതിനാൽ നഗരങ്ങളിൽ ഫ്ലാറ്റ് പൊളിക്കുന്ന പോലെ പരിസ്ഥിതിക്ക് ദോഷം ഉണ്ടാവുകയില്ല.

5. Rice horn Tour എന്ന പേരിൽ നാട്ടിലുള്ളവർക്ക് അരിക്കൊമ്പനെ സന്ദർശിക്കാൻ വിനോദ യാത്രകൾ സജ്ജമാക്കും. വാഹനത്തിനും വാഹനത്തിലുള്ളവർക്കും ഇൻഷുറൻസ് എടുത്തു നൽകും. അരിക്കൊമ്പൻ ലോഗോ ഉള്ള റീത്തുകൾ ലഭ്യമാക്കും.

6. അരിക്കൊമ്പന് അരയേക്കർ ഭൂമി പദ്ധതിയിൽ സംഭാവന നൽകുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കുന്നതാണ്. സംഭാവനയുടെ കണക്കും രഹസ്യമായിരിക്കും. നമുക്കെതിരെ നിൽക്കുന്നവർ അത്രയ്ക്ക് ശക്തരാണ്. ഗൂഗിൾ പേ , NEFT , ക്യാഷ് (സെപ്റ്റംബർ 29 വരെ 2000 രൂപ നോട്ടുകളും സ്വീകരിക്കും) അല്ലാതെ സ്വർണ്ണമായോ ബിറ്റ്‌കോയിന്‍ ആയോ സംഭാവനകൾ നൽകാവുന്നതാണ്.

7. അരിക്കൊമ്പന്‍റെ കാര്യം തീർപ്പാക്കിയാൽ ചക്കക്കൊമ്പന് പ്ലാന്തോട്ടം, പടയപ്പയ്ക്ക് പഴത്തോട്ടം എന്നീ പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുന്നതാണ്.' -സുനില്‍ ജലീല്‍ കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.