പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'എന്ന് നിന്‍റെ മൊയ്‌തീൻ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും സംവിധായക കുപ്പായം അണിയാൻ ഒരുങ്ങി ആർഎസ് വിമൽ. ഹൈറിച്ച് ഒടിടി (HR OTT ) കമ്പനി നിർമിക്കുന്ന ചിത്രമാണ് അടുത്തതായി അദ്ദേഹം സംവിധാനം ചെയ്യുന്നത്. സംവിധായകനായ ആർഎസ് വിമൽ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചത്.
ഹൈറിച്ച് ഒടിടി കമ്പനിയുടെ ആദ്യത്തെ സിനിമയാണ് ഇത്. ഹൈറിച്ച് ഒടിടിയുടെ ബാനറിൽ ശ്രീനാ പ്രതാപനാണ് ഈ ബിഗ് ബജറ്റ് സിനിമ നിർമിക്കുന്നത്. സംവിധാനത്തിന് പുറമെ ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നതും ആർഎസ് വിമൽ തന്നെയാണ്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ എല്ലാവരെയും അറിയിക്കാമെന്നും ചിത്രത്തിന്‍റെ വരവറിയിച്ച് കൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റിൽ ആർഎസ് വിമൽ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
ആർഎസ് വിമലിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്: ഹൈറിച്ച് OTT ( HR OTT ) കമ്പനി നിർമ്മിക്കുന്ന ആദ്യത്തെ സിനിമ ഞാൻ എഴുതി സംവിധാനം ചെയ്യുന്നു. ഇത് മലയാളത്തിലെ എന്‍റെ രണ്ടാമത്തെ സിനിമ ആയിരിക്കും.
ഹൈറിച്ച് OTT യുടെ ബാനറിൽ ശ്രീമതി ശ്രീനാ പ്രതാപനാണ് ഈ ബിഗ് ബജറ്റ് സിനിമ നിർമിക്കുന്നത്. ഈ സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ നിങ്ങൾ എല്ലാവരെയും അറിയിക്കാം.
Bhaskarabharanam Movie| രൂപേഷ് പീതാബരൻ ചിത്രം 'ഭാസ്‌കരഭരണം' വരുന്നു: നടനും സംവിധായകനുമായ രൂപേഷ് പീതാബരന്‍റെ സംവിധാനത്തില്‍ പുതിയ ചിത്രം ഒരുങ്ങുന്നു. 'തീവ്രം', 'യൂ ടൂ ബ്രൂട്ടസ്' എന്നീ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച രൂപേഷ് പീതാംബരന്‍റെ മൂന്നാമത്തെ സംവിധാന സംരംഭത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'ഭാസ്‌കരഭരണം' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
'ഭാസ്‌കരഭരണം' പ്രമേയമാക്കുന്നത് സമകാലീന പ്രസക്തിയുള്ള ഒരു വിഷയമാണ് എന്നാണ് വിവരം. ഏറെ കൗതുകം ഉണർത്തുന്ന ടൈറ്റിൽ അനൗൺസ്‌മെന്‍റ് വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അച്ഛനെ നന്നാക്കുവാൻ ഇറങ്ങി തിരിച്ച മകന്‍റെ കഥ പറയുന്ന ചിത്രമാകും 'ഭാസ്‌കരഭരണം' എന്നാണ് ടൈറ്റിൽ അനൗൺസ്‌മെന്‍റ് വീഡിയോയില്‍ നിന്നും വ്യക്തമാവുന്നത്.
'പ്രമുഖർ ആരും ഇല്ല! ക്യാമറയുടെ മുന്നിലും പിന്നിലും ആയി ഒരു കൂട്ടം പുതുമുഖകളെ വച്ച് ചെയ്യുന്ന ഒരു ചെറിയ സിനിമ' എന്ന് കുറിച്ചുകൊണ്ടാണ് രൂപേഷ് പീതാംബരൻ ഫേസ്‌ബുക്കില്‍ ചിത്രത്തിന്‍റെ ടൈറ്റിൽ അനൗൺസ്‌മെന്‍റ് വീഡിയോ പ്രേക്ഷകരുമായി പങ്കുവച്ചത്. ചിത്രത്തില്‍ രൂപേഷ് അഭിനേതാവായും എത്തുന്നുണ്ട്. നികാഫിന്‍റെ ബാനറിൽ അറുമുഖം കെ ഗൗഡ, റൂബി പീതാംബരൻ, രൂപേഷ് പീതാംബരൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം.
ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഉമ കുമാരപുരമാണ്. റഷിൻ അഹമ്മദ് ആണ് ചിത്രത്തിന്‍റെ എഡിറ്റിങ്ങും കളറിങ്ങും കൈകാര്യം ചെയ്യുന്നത് റഷിൻ അഹമ്മദ് ആണ്. സംഗീത സംവിധാനം നിർവഹിക്കുന്നത് അരുൺ തോമസ് ആണ്.
READ MORE: Bhaskarabharanam Movie| 'ഭാസ്‌കരഭരണം'; രൂപേഷ് പീതാബരൻ ചിത്രം വരുന്നു