ETV Bharat / entertainment

Voice of Sathyanathan| രണ്ടാം വാരം 10 കോടി; ദിലീപിന്‍റെ വോയ്‌സ്‌ ഓഫ് സത്യനാഥന്‍ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

റിലീസ് ദിനം തിയേറ്ററില്‍ മികച്ച സ്വീകാര്യത നേടിയ ചിത്രത്തിന് വാരാന്ത്യത്തില്‍ കുടുംബ പ്രേക്ഷകരുടെ തിരക്കാണ്. ജൂലൈ 28നാണ് വോയ്‌സ് ഓഫ് സത്യനാഥന്‍ തിയേറ്ററുകളില്‍ എത്തിയത്.

Dileep starrer Voice of Sathyanathan  Dileep  Voice of Sathyanathan  Voice of Sathyanathan box office collection report  Voice of Sathyanathan box office collection  Voice of Sathyanathan collection  ദിലീപിന്‍റെ വോയ്‌സ്‌ ഓഫ് സത്യനാഥന്‍ കലക്ഷന്‍  ദിലീപിന്‍റെ വോയ്‌സ്‌ ഓഫ് സത്യനാഥന്‍  സത്യനാഥന്‍ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്  ദിലീപ്  വോയ്‌സ്‌ ഓഫ് സത്യനാഥന്‍
രണ്ടാം വാരം 10 കോടി; ദിലീപിന്‍റെ വോയ്‌സ്‌ ഓഫ് സത്യനാഥന്‍ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
author img

By

Published : Aug 5, 2023, 7:51 PM IST

ദിലീപിന്‍റെ (Dileep) 'വോയ്‌സ് ഓഫ് സത്യനാഥന്‍' (Voice Of Sathyanathan) രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ ചിത്രം ബോക്‌സോഫിസിലും നേരിയ കുതിപ്പ് തുടരുന്നു. 10 കോടി രൂപയാണ് സിനിമയുടെ ഇതുവരെയുള്ള ബോക്‌സോഫിസ് കലക്ഷന്‍. അതേസമയം 9.30 കോടി രൂപയാണ് വെള്ളിയാഴ്‌ച വരെയുള്ള കലക്ഷന്‍. പ്രദര്‍ശന ദിനം തിയേറ്ററില്‍ മികച്ച സ്വീകാര്യത നേടിയ ചിത്രത്തിന് വാരാന്ത്യത്തില്‍ കുടുംബ പ്രേക്ഷകരുടെ തിരക്കാണ്.

അതേസമയം കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ഹിന്ദി ഗാനം റിലീസായത്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള 'അപ്‌നെ ഹക് കേ ലിയാ' (Apne Haq Ke Liya) എന്ന ഹിന്ദി ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ജയിലിനകത്തുള്ള ദിലീപിന്‍റെ കഥാപാത്രത്തിന്‍റെ ദൃശ്യങ്ങളായിരുന്നു ഗാന രംഗത്തില്‍. സുശാന്ത് സുധാകരന്‍റെ ഗാന രചനയില്‍ അങ്കിത് മേനോന്‍റെ സംഗീതത്തില്‍ സുശാന്ത് സുധാകരന്‍, സണ്ണി സോണി, ആഷിഷ്, ഹര്‍ഷ്, താനായി ജോഷി എന്നിവര്‍ ചേര്‍ന്നായിരുന്നു ഗാനാലാപനം. നേരത്തെ പുറത്തിറങ്ങിയ 'ഓ പര്‍ദേസി' എന്ന ഗാനവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ദിലീപും വീണ നന്ദകുമാറുമായിരുന്നു 'ഓ പര്‍ദേസി' ഗാനരംഗത്തില്‍.

'വോയ്‌സ് ഓഫ് സത്യനാഥന്‍' ജൂലായ് 28നാണ് തിയേറ്ററുകളില്‍ എത്തിയത്. കുടുംബ ചിത്രമായി പ്രദര്‍ശനത്തിനെത്തിയ സിനിമയ്‌ക്ക് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. കോമഡിയും ത്രില്ലറും ചേര്‍ന്ന ഒരു ഫുള്‍ ഫണ്‍ ഫാമിലി എന്‍റര്‍ടെയ്‌നറായാണ് 'വോയ്‌സ് ഓഫ് സത്യനാഥന്‍' തിയേറ്ററുകളില്‍ എത്തിയത്.

ദിലീപ് നായകനായി എത്തിയ ചിത്രത്തില്‍ ജോജു ജോര്‍ജും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അതിഥി താരമായി അനുശ്രീയും വേഷമിട്ടു. ബോളിവുഡ് താരം അനുപം ഖേര്‍, സിദ്ദിഖ്, അലന്‍സിയര്‍ ലോപ്പസ്, രമേഷ് പിഷാരടി, ബെന്നി പി നായരമ്പലം, ജനാര്‍ദ്ദനന്‍, ജഗപതി ബാബു, മകരന്ദ് ദേശ്‌പാണ്ഡെ, ജാഫര്‍ സാദിഖ്, ബോബന്‍ സാമുവല്‍, ഫൈസല്‍, ജോണി ആന്‍റണി, അംബിക മോഹൻ, സ്‌മിനു സിജോ, ഉണ്ണിരാജ തുടങ്ങിയവരും വേഷമിട്ടിരുന്നു.

ബാദുഷ സിനിമാസ്, ഗ്രാന്‍ഡ് പൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ എന്‍എം ബാദുഷ, ദിലീപ്, രാജന്‍ ചിറയില്‍, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചത്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങും അങ്കിത് മേനോന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചു.

കലാസംവിധാനം - എം ബാവ, വസ്‌ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - റോണക്‌സ്‌ സേവ്യര്‍, അസോസിയേറ്റ് ഡയറ്‌കടര്‍ - മുബീന്‍ എം റാഫി, ചീഫ് അസോസിയേറ്റ് - സൈലെക്‌സ്‌ എബ്രഹാം, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - മഞ്ജു ബാദുഷ, നീതു ഷിനോജ് ; കോ പ്രൊഡ്യൂസർ - രോഷിത് ലാൽ വി 14 ലവൻ സിനിമാസ്, പ്രിജിൻ ജെ പി, ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ; ഡിസൈൻ - ടെൻ പോയിന്‍റ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിസ്‌സണ്‍ പൊടുത്താസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ - ഷിജോ ഡൊമനിക്, റോബിന്‍ അഗസ്‌റ്റിന്‍; ഡിജിറ്റൽ മാർക്കറ്റിങ് - മാറ്റിനി ലൈവ്, സ്‌റ്റിൽസ് - ശാലു പേയാട്, പിആർഒ - പ്രതീഷ് ശേഖർ.

Also Read: ബോക്‌സോഫിസ് കുതിപ്പ് തുടര്‍ന്ന് വോയ്‌സ്‌ ഓഫ്‌ സത്യനാഥന്‍; ദിലീപ് ചിത്രത്തിലെ ഹിന്ദി ഗാനം പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.