ETV Bharat / entertainment

ദിലീപ് - രതീഷ് രഘുനന്ദൻ ചിത്രം D148 പൂർത്തിയായി; ടൈറ്റില്‍ ഉടന്‍ എത്തും - ദിലീപിന്‍റെ D148ന്‍റെ ചിത്രീകരണം

ദിലീപിന്‍റെ D148ന്‍റെ ചിത്രീകരണം കട്ടപ്പനയില്‍ പൂര്‍ത്തിയായി. സിനിമയുടെ ടൈറ്റില്‍ ഉടന്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും.

Dileep Ratheesh Reghunandan film D148  Dileep Ratheesh Reghunandan film  D148  D148 completed  ദിലീപ് രതീഷ് രഘുനന്ദൻ ചിത്രം D148 പൂർത്തിയായി  D148 പൂർത്തിയായി  ദിലീപ് രതീഷ് രഘുനന്ദൻ ചിത്രം  ദിലീപ്  രതീഷ് രഘുനന്ദൻ  ദിലീപിന്‍റെ D148ന്‍റെ ചിത്രീകരണം  D148ന്‍റെ ചിത്രീകരണം
ദിലീപ് രതീഷ് രഘുനന്ദൻ ചിത്രം D148 പൂർത്തിയായി; ടൈറ്റില്‍ ഉടന്‍ എത്തും
author img

By

Published : Aug 18, 2023, 1:00 PM IST

Updated : Aug 18, 2023, 3:57 PM IST

നപ്രിയ നായകൻ ദിലീപിനെ (Dileep) നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം D148 ന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. കട്ടപ്പനയിലാണ് സിനിമയുടെ ഷൂട്ടിങ് പൂർത്തിയായത്. പീരുമേട്, പൂഞ്ഞാർ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പളളി, കൂട്ടിക്കൽ, കുട്ടിക്കാനം, കട്ടപ്പന എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

500 ഓളം ജൂനിയർ ആർട്ടിസ്‌റ്റുകളുമായി കോട്ടയം സി.എം.എസ് കോളേജിൽ ജനുവരി 28നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ രണ്ടാം ഷെഡ്യൂളിൽ ചില സുപ്രധാന രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി കട്ടപ്പനയ്ക്കടുത്ത് രണ്ടര ഏക്കര്‍ സ്ഥലത്ത് കലാസംവിധായകന്‍ മനു ജഗത് ഒരു കൂറ്റന്‍ സെറ്റ് ഒരുക്കിയിരുന്നു. 1000 ഓളം ജൂനിയർ ആർട്ടിസ്‌റ്റുകൾ അണിനിരന്ന ചില രംഗങ്ങൾ 15 ദിവസം കൊണ്ട് ഈ സെറ്റിലാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

  • " class="align-text-top noRightClick twitterSection" data="">

ദിലീപിന്‍റെ 148-ാമത് ചിത്രമായതിനാല്‍ താത്‌കാലികമായാണ് അണിയറപ്രവര്‍ത്തകര്‍ പുതിയ ദിലീപ് ചിത്രത്തിന് ഈ പേരിട്ടിരിക്കുന്നത്. സിനിമയുടെ ടൈറ്റിൽ ഉടൻ തന്നെ പ്രഖ്യാപിക്കും. ബിഗ് ബജറ്റിലായാണ് D148 ഒരുങ്ങുന്നത്.

രാജശേഖരൻ, സ്‌റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി എന്നീ തെന്നിന്ത്യയിലെ പ്രഗത്ഭരായ നാല് ഫൈറ്റ് മാസ്‌റ്റേഴ്‌സാണ് ചിത്രത്തിന് വേണ്ടി സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. നീത പിളള, പ്രണിത സുഭാഷ് എന്നിവർ നായികമാരാകുന്ന ചിത്രത്തില്‍ തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവരും അണിനിരക്കും.

സിദ്ദിഖ്, സുദേവ് നായർ, അജ്‌മൽ അമീർ, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്‌മിനു എന്നിവരും വേഷമിടുന്നു. കൂടാതെ 50ലധികം ക്യാരക്‌ടർ ആർട്ടിസ്‌റ്റുകളും ചിത്രത്തിലുണ്ട്.

സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം. മനോജ് പിള്ളയാണ് ഛായാഗ്രഹണം. ശ്യാം ശശിധരൻ എഡിറ്റിങ്ങും നിര്‍വഹിക്കും. ബി ടി അനിൽ കുമാർ ഗാനരചനയും വില്യം ഫ്രാൻസിസ് സംഗീതവും ഒരുക്കും.

കലാസംവിധാനം - മനു ജഗത്, മേക്കപ്പ് - റോഷൻ, കോസ്റ്റ്യൂം ഡിസൈനർ - അരുൺ മനോഹർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - സുജിത് ജെ നായർ, പ്രോജക്‌ട്‌ ഡിസൈനർ - സജിത് കൃഷ്‌ണ, പ്രൊഡക്ഷൻ കൺട്രോളർ - മോഹൻ അമൃത, സൗണ്ട് ഡിസൈനർ - ഗണേഷ് മാരാർ, മിക്‌സിംഗ് - ശ്രീജേഷ് നായർ, സ്‌റ്റ്‌ണ്ട് - രാജശേഖർ, സ്‌റ്റണ്‍ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി, പ്രോജക്‌ട് ഹെഡ് - സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - മനേഷ് ബാലകൃഷ്‌ണൻ, വിഎഫ്എക്‌സ് - എഗ്ഗ് വൈറ്റ്, സ്‌റ്റിൽസ്- ശാലു പേയാട്, ഡിസൈൻ - അഡ്സോഫ്ആഡ്‌സ്‌, വിതരണം - ഡ്രീം ബിഗ് ഫിലിംസ്, പിആർ ഒ - എഎസ് ദിനേശ് എന്നിവരും നിര്‍വഹിക്കും.

Also Read: Voice of Sathyanathan| രണ്ടാം വാരം 10 കോടി; ദിലീപിന്‍റെ വോയ്‌സ്‌ ഓഫ് സത്യനാഥന്‍ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

Last Updated : Aug 18, 2023, 3:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.