പൊളിറ്റിക്കല്‍ ത്രില്ലര്‍ 'രാമലീല'യ്‌ക്ക് Ramaleela ശേഷം അരുണ്‍ ഗോപി Arun Gopy ദിലീപ് Dileep കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'ബാന്ദ്ര' Bandra. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'ബാന്ദ്ര'യിലൂടെ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. ഒരു സസ്‌പന്‍സ് ത്രില്ലര്‍ Suspense thriller ആയി ഒരുങ്ങുന്ന ചിത്രത്തില്‍ ഗ്യാങ്സ്റ്റര്‍ ലുക്കിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്.
ഇപ്പോഴിതാ സിനിമയിലെ താരത്തിന്‍റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ബാന്ദ്രയിലെ ദിലീപിന്‍റെ രണ്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഡോണ്‍ ലുക്കിനോട് സാമ്യം ഉള്ളതാണ് ചിത്രത്തിലെ താരത്തിന്‍റെ ഗെറ്റപ്പ്.
അലന്‍ അലക്‌സാണ്ടര്‍ ഡൊമിനിക് Alan Alexander Dominic എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്. എന്നാല്‍ കഥാപാത്രത്തിന്‍റെ സ്വഭാവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ദിലീപിന്‍റെ 147ാമത് ചിത്രം കൂടിയാണിത്.
- " class="align-text-top noRightClick twitterSection" data="">
തെന്നിന്ത്യന്‍ താര സുന്ദരി തമന്ന ഭാട്ടിയയാണ് Tamannaah Bhatia ചിത്രത്തില്‍ ദിലീപിന്‍റെ നായികയായി എത്തുന്നത്. മലയാളത്തിലേക്കുള്ള തമന്നയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് ബാന്ദ്ര. പാന്‍ ഇന്ത്യന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. തെന്നിന്ത്യന്‍ താരം ശരത് കുമാര്‍, ബോളിവുഡ് നടന്‍ ദിനോ മോറിയ എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തും.
ഇവരെ കൂടാതെ സിദ്ദിഖ്, കലാഭവന്‍ ഷാജോന്‍, ഗണേഷ് കുമാര്‍, അമിത് തിവാരി, ലെന, രജ്‌വീര്‍ അങ്കൂര്‍ സിംഗ്, ദാരാ സിംഗ് ഖുറാന തുടങ്ങിയവരും സിനിമയുടെ ഭാഗമാകും. നേരത്തെ 'ബാന്ദ്ര'യുടെ ടീസര്‍ Bandra Teaser പുറത്തിറങ്ങിയിരുന്നു. 1.25 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ദിലീപും തമന്നയുമാണ് ഹൈലൈറ്റാകുന്നത്. ഒപ്പം മറ്റുപല മുഖങ്ങളും മിന്നിമറയുന്നുണ്ട്.
അജിത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത് ആണ് നിര്‍മാണം. ഉദയകൃഷ്‌ണയാണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥ ഒരുക്കിയത്. ഷാജി കുമാര്‍-ഛായാഗ്രഹണം, വിവേക് ഹര്‍ഷന്‍- എഡിറ്റിങ്, സാം സി എസ്- സംഗീതം. ലവിത ലോബോയാണ് ഗാന രചനയും ഗാനാലാപനവും.
ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രധാന്യമുള്ള ചിത്രമാണ് 'ബാന്ദ്ര'. അതുകൊണ്ട് തന്നെ മാഫിയ ശശി, അന്‍ബറിവ്, ഫിനിക്‌സ് പ്രഭു എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്‌ക്ക് വേണ്ടി ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത്. പ്രസന്ന മാസ്‌റ്റര്‍ ആണ് കൊറിയോഗ്രാഫര്‍. അഹമ്മദാബാദ്, ഹൈദരാബാദ്, മുംബൈ, ജയ്‌പൂര്‍, രാജ്‌കോട്ട്, സിദ്ധാപൂര്‍, ഘോണ്ടല്‍ എന്നിവിടങ്ങളിലായായിരുന്നു സിനിമയുടെ ചിത്രീകരണം.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, കോസ്‌റ്റ്യൂം ഡിസൈനര്‍ - പ്രവീണ്‍ വര്‍മ, മേക്കപ്പ് - രഞ്ജിത് അമ്പാടി, വിഎഫ്‌എക്‌സ് - ഡേവിഡ്, പ്രൊഡക്ഷന്‍ ഡിസൈന്‍ - സുഭാഷ് കരുണ്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - രതീഷ് പാലോട്, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, സിഡൈന്‍സ് - ആനന്ദ് രാജേന്ദ്രന്‍, സ്‌റ്റില്‍സ് - രാംദാസ് മാതൂര്‍, ഡിജിറ്റല്‍ മാര്‍ക്കെറ്റിംഗ് - സ്‌നേക്പ്ലാന്‍റ് എല്‍എല്‍പി, വിതരണം - അജിത് വിനായക റിലീസ്.