ETV Bharat / entertainment

മൂട്ടിലിട്ട്‌ കത്തിക്കുക എന്ന്‌ പറയില്ലേ..? അത് തന്നെ! ജനഗണമനയിലെ ബോംബ് സ്‌ഫോടനം യഥാര്‍ഥമെന്ന് സംവിധായകന്‍

Dijo Jose Antony praises Prithviraj: പൃഥ്വിരാജിനെ പോലെ ഇത്രയും കമ്മിറ്റഡ്‌ ആയ ഒരു നടനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ലെന്ന്‌ ജന ഗണ മന സംവിധായകന്‍ ഡിജോ ജോസ്‌ ആന്‍റണി.

Dijo Jose Antony about Prithviraj dedication  പൃഥ്വിയുടെ പിന്നിലിട്ട്‌ ബോംബ്‌ പൊട്ടിച്ചത്‌  Dijo Jose Antony in Jana Gana Mana trailer launch  Dijo Jose Antony praises Prithviraj  Jana Gana Mana release  Dijo Jose Antony thanks to Prithviraj Productions
മൂട്ടിലിട്ട്‌ കത്തിച്ചത്‌ പോലെയാണ് പൃഥ്വിയുടെ പിന്നിലിട്ട്‌ ബോംബ്‌ പൊട്ടിച്ചത്‌..
author img

By

Published : Apr 1, 2022, 11:35 AM IST

Jana Gana Mana trailer: പൃഥ്വിരാജിന്‍റെ ഏറ്റവും പുതിയ ചിത്രം 'ജന ഗണ മന'യുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ട്രെയ്‌ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തെ കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമാണ്. 'ജന ഗണ മന' ത്രില്ലിങ്‌ ആകുമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

Dijo Jose Antony in Jana Gana Mana trailer launch: ട്രെയ്‌ലറിനൊടുവില്‍ കാണിക്കുന്ന ബോംബ്‌ സ്‌ഫോടനം യഥാര്‍ഥ സ്‌ഫോടനമായിരുന്നുവെന്ന്‌ സംവിധായകന്‍ ഡിജോ ജോസ്‌ ആന്‍റണി. കൊച്ചി ലുലു മാളില്‍ നടന്ന 'ജന ഗണ മന'യുടെ ട്രെയ്‌ലര്‍ ലോഞ്ചിങ്ങിനിടെയാണ് സംവിധായകന്‍ ഡിജോ ജോസ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. പൃഥ്വിരാജിനെ പോലെ അഭിനയത്തോട്‌ ഇത്രയും പ്രതിബദ്ധതയുള്ള മറ്റൊരു താരത്തെ കണ്ടിട്ടില്ലെന്നാണ് ഡിജോ ജോസ്‌ പറയുന്നത്‌. മൂട്ടിലിട്ട്‌ കത്തിച്ചത്‌ പോലെയാണ് അദ്ദേഹത്തിന്‍റെ പിന്നിലിട്ട്‌ ബോംബ്‌ പൊട്ടിച്ചതെന്നും താനുള്‍പ്പടെ സെറ്റിലുള്ള എല്ലാവരും ആശങ്കപ്പെട്ടിരുന്നിട്ടും പൃഥ്വിരാജ്‌ വളരെ കൂള്‍ ആയി ഒരു ടെന്‍ഷനുമില്ലാതെ ആ രംഗം അഭിനയിച്ചുവെന്നും സംവിധായകന്‍ പറഞ്ഞു.

Dijo Jose Antony praises Prithviraj: 'ജന ഗണ മന'യുടെ ട്രെയ്‌ലര്‍ കണ്ടപ്പോള്‍ നിങ്ങള്‍ ശ്രദ്ധിച്ചോ എന്നെനിക്കറിയില്ല. അതില്‍ തന്നെ തുടങ്ങാം. അവസാനം കണ്ട ആ സ്‌ഫോടനം യഥാര്‍ഥത്തില്‍ ചെയ്‌തതാണ്‌. ഒരു സിംഗിള്‍ ഷോട്ടില്‍ എടുത്തതാണ് ആ രംഗം. അതിന് ഞാന്‍ ആദ്യം നന്ദി പറയുന്നത്‌ രാജുവിനോടാണ്. മൂട്ടിലിട്ട്‌ കത്തിക്കുക എന്ന്‌ പറയില്ലേ, അതുപോലെ കത്തിച്ചതാണ് അത്‌. രാജുവിന്‍റെ തൊട്ടു ബാക്കില്‍ ഇട്ടാണ് ബോംബ്‌ പൊട്ടിച്ചത്‌. ശരിക്കും ഞാന്‍ ഉള്‍പ്പടെ അണിയറപ്രവര്‍ത്തകരെല്ലാം വളരെ ടെന്‍ഷനിലായിരുന്നു. രാജു വന്നു പറഞ്ഞു. 'റെഡി'. ഇത്രയും കമ്മിറ്റഡ്‌ ആയി പ്രഫഷണലായി ആ ഷോട്ടിന് തയ്യാറായ രാജുവിനെ അഭിന്ദിക്കാതെ തരമില്ല.

Jana Gana Mana release: ഈ സിനിമയക്ക്‌ പിന്നില്‍ ഒരുപാടു പേരുടെ കഷ്‌ടപ്പാടുണ്ട്‌. കൊവിഡ്‌ എന്ന മഹാമാരിയുടെ ഇടയിലാണ് ഈ സിനിമ മുഴുവന്‍ ഷൂട്ട്‌ ചെയ്‌തത്‌. പക്ഷേ ഈ സിനിമയുടെ ഒരു ഫ്രെയിമില്‍ പോലും 'കൊവിഡിനിടെ ചെയ്‌തു' എന്നതിന്‍റെ ദാരിദ്ര്യം ഉണ്ടാകരുതെന്ന്‌ ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ്‌ ഈ സിനിമ പുറത്തിറങ്ങാന്‍ ഇത്രയും വൈകിയത്‌. ഒന്നൊന്നര വര്‍ഷം ഒരു കോംപ്രമൈസും ചെയ്യാതെ ഷൂട്ട്‌ ചെയ്‌തിട്ടാണ് ഏപ്രില്‍ 28ന്‌ 'ജന ഗണ മന' നിങ്ങളുടെ മുന്നിലേക്ക്‌ എത്താന്‍ പോകുന്നത്‌.

Dijo Jose Antony thanks to Prithviraj Productions: ഏറ്റവും ആദ്യം ഞാന്‍ നന്ദി പറയുന്നത്‌ മാജിക്‌ ഫ്രെയിംസിനോടും പൃഥ്വിരാജ്‌ പ്രൊഡക്ഷനോടുമാണ്. ഇവര്‍ രണ്ടു പേരും ചേര്‍ന്നാണ് ഈ സിനിമ നിര്‍മിച്ചത്‌. കോവിഡിന്‍റെ മൂര്‍ധന്യാവസ്ഥയിലാണ് ഇവര്‍ ഈ കഥ കേള്‍ക്കുന്നത്‌. അന്ന്‌ അവര്‍ ഓക്കേ പറഞ്ഞില്ലായിരുന്നെങ്കില്‍ ഈ സിനിമ നടക്കില്ലായിരുന്നു. ഷാരിസ്‌ മുഹമ്മദ്‌ ആണ്‌ ഈ കഥ എഴുതിയത്‌. ഞങ്ങള്‍ തുടങ്ങിയ യാത്ര പൂര്‍ത്തീകരിക്കാന്‍ സുരാജ്‌ വെഞ്ഞാറമൂട്‌, മംമ്‌ത എന്നിവരുള്‍പ്പടെയുള്ള മറ്റ്‌ താരങ്ങള്‍, ടെക്‌നീഷ്യന്‍സ്‌ തുടങ്ങി ഒരുപാടു പേരുടെ കഠിനാധ്വാനമുണ്ട്‌. ട്രെയ്‌ലര്‍ കണ്ടപ്പോള്‍ നിങ്ങള്‍ക്കൊരു കിക്ക്‌ കിട്ടിയെങ്കില്‍ ഏപ്രില്‍ 28ന്‌ അതേ കിക്ക്‌ നിങ്ങള്‍ക്ക്‌ കിട്ടുമെന്ന്‌ എനിക്കുറപ്പുണ്ട്‌. -ഡിജോ പറഞ്ഞു.

Also Read: 'മിന്നല്‍ മുരളി ടൊവിനോക്ക്‌ നേട്ടം ഉണ്ടാക്കിയോ..? സൂര്യക്ക്‌ സംഭവിച്ചത്‌ കണ്ടില്ലേ!'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.