ETV Bharat / entertainment

വീട്ടിലിരുന്ന് ഭയക്കാന്‍ തയ്യാറാകൂ, ഉടല്‍ റിലീസ് ഉടന്‍; സ്‌പെഷ്യല്‍ ട്രെയിലര്‍ ട്രെന്‍ഡിങ്ങില്‍ - Udal special trailer

Udal OTT Release: ഉടല്‍ ഒടിടി റിലീസ്‌ തീയതി പുറത്ത്. സൈന പ്ലേയിലാണ് ചിത്രം ഒടിടിയില്‍ സ്‌ട്രീമിങ്‌ ആരംഭിക്കുക.

Udal OTT Release  Dhyan Indrans movie Udal  ഉടല്‍ ഒടിടിയില്‍  ഉടല്‍ ഒടിടി റിലീസ്  ഉടല്‍  ധ്യാന്‍ ഇന്ദ്രന്‍സ് ഉടല്‍  Udal special trailer  ഉടല്‍ പ്രത്യേക ട്രെയിലര്‍
Dhyan Sreenivasan Indrans movie Udal OTT Release
author img

By ETV Bharat Kerala Team

Published : Dec 30, 2023, 2:05 PM IST

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക, നിരൂപക പ്രശംസകള്‍ ലഭിച്ച 'ഉടല്‍' (Udal) ഇനി ഒടിടിയില്‍. ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan), ഇന്ദ്രൻസ് (Indrans), ദുർഗ കൃഷ്‌ണ (Durga Krishna) എന്നിവർ കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തിയ ചിത്രം 2024 ജനുവരി 5നാണ് ഒടിടിയില്‍ റിലീസ് ചെയ്യുക (Udal OTT Release).

സൈന പ്ലേ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം സ്‌ട്രീമിങ് നടത്തുക (Udal OTT streaming date). 'ഉടലി'ന്‍റെ പ്രത്യേക ട്രെയിലറിനൊപ്പമാണ് നിര്‍മാതാക്കള്‍ സിനിമയുടെ ഒടിടി റിലീസ് തീയതി പുറത്തുവിട്ടത് (Udal OTT Release on Saina Play). റെക്കോഡ് തുകയ്‌ക്കാണ് സൈന പ്ലേ 'ഉടലി'ന്‍റെ ഒടിടി അവകാശം സ്വന്തമാക്കിയത് (Udal OTT rights) എന്നാണ് റിപ്പോര്‍ട്ടുകള്‍.

'ഉടല്‍' പ്രത്യേക ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങിലും ഇടംപിടിച്ചിരിക്കുകയാണ് (Udal special trailer). യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ അഞ്ചാം സ്ഥാനത്താണ് 'ഉടല്‍' സ്‌പെഷ്യല്‍ ട്രെയിലര്‍ (Udal special trailer on trending). രതീഷ് രഘുനന്ദ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രം 2022 മെയ് 20നാണ് തിയേറ്ററുകളിലെത്തിയത്.

Also Read: 'ഇന്ദ്രന്‍സ് ചേട്ടന് പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു, 'ഉടല്‍' മത്സരിച്ചത് അറിഞ്ഞില്ല', തുറന്നുപറഞ്ഞ് ദുര്‍ഗ കൃഷ്‌ണ

തിയേറ്റര്‍ റിലീസ് കഴിഞ്ഞ് ഒന്നര വര്‍ഷം പിന്നിടുമ്പോഴാണ് ചിത്രം ഒടിടിയില്‍ സ്‌ട്രീമിങ്ങിനൊരുങ്ങുന്നത്. റിലീസ് ചെയ്‌ത് ഒരു വർഷം പിന്നിട്ടിട്ടും ഒടിടിയില്‍ എത്താത്ത ചിത്രങ്ങളുടെ പട്ടികയിലായിരുന്നു 'ഉടലും'. ഈ സാഹചര്യത്തിലാണ് സിനിമയുടെ ഒടിടി റിലീസ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

'ഉടലി'ന്‍റെ ഒടിടി റിലീസ് വൈകിയതിനെ കുറിച്ച് നിര്‍മാതാക്കള്‍ അടുത്തിടെ പ്രതികരിച്ചു. 'ഉടലി'ന്‍റെ ഹിന്ദി റീമേക്കിന്‍റെ ചർച്ചകൾ നടക്കുന്നതിനെ തുടര്‍ന്നാണ് ഒടിടി റിലീസ് വൈകിയതെന്ന് നിർമാതാക്കൾ അറിയിച്ചു.

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി തിയേറ്ററുകളിലാകെ ഭീതി പടർത്തിയ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രമാണ് 'ഉടൽ'. ദൃശ്യാവിഷ്ക്കാരം, പ്രമേയം, കഥാപശ്ചാത്തലം, ഭാവ പ്രകടനം എന്നിവയാൽ 'ഉടൽ' പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സിനിമ കണ്ടവരെല്ലാം മികച്ച അഭിപ്രായമാണ് പങ്കുവച്ചത്.

കുട്ടിച്ചായന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഇന്ദ്രൻസ് അവതരിപ്പിച്ചത്. കുട്ടിച്ചായനായുള്ള ഇന്ദ്രന്‍സിന്‍റെ പകര്‍ന്നാട്ടം ഏറെ പ്രശംസനകള്‍ ഏറ്റുവാങ്ങിയിരുന്നു. കിരൺ എന്ന കഥാപാത്രത്തെ ധ്യാൻ ശ്രീനിവാസും ഷൈനി ചാക്കോ എന്ന കഥാപാത്രത്തെ ദുർഗ കൃഷ്‌ണയും അവതരിപ്പിച്ചു.

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലന്‍ ആണ് നിര്‍മാണം. പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവര്‍ സഹ നിർമാതാക്കളായും പ്രവര്‍ത്തിച്ചു. ഡ്രീം ബിഗ് ഫിലിംസാണ് സിനിമയുടെ ഡിസ്ട്രിബ്യൂഷൻ പാർട്‌ണര്‍. മനോജ് പിള്ള ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിര്‍വഹിച്ചു. വില്യം ഫ്രാൻസിസ് ആണ് സംഗീതം ഒരുക്കിയത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്‌ണമൂർത്തി.

അതേസമയം ദിലീപിന്‍റെ റിലീസിനൊരുങ്ങുന്ന 'തങ്കമണി'യാണ് രതീഷ് രഘുനന്ദന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം. ദിലീപിന്‍റെ 148-ാമത് ചിത്രം കൂടിയാണ് 'തങ്കമണി'. ദിലീപിന്‍റെ കരിയറിലെ ഏറെ വ്യത്യസ്‌തമായ കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് ഇതുവരെ തങ്കമണിയുടേതായി പുറത്തിറങ്ങിയ പോസ്‌റ്ററുകളും മറ്റും നല്‍കുന്ന സൂചന.

Also Read: ഇന്ദ്രന്‍സിന്‍റെ ഉടല്‍ സിനിമ ബോളിവുഡിലേക്ക്, റീമേക്ക് ചിത്രം പ്രഖ്യാപിച്ച് ഗോകുലം ഗോപാലന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.