ETV Bharat / entertainment

'കേള്‍ക്കുന്നതില്‍ ഞങ്ങള്‍ക്ക് വേദനയുണ്ട്‌; സ്വകാര്യത വേണം': വാര്‍ത്തകള്‍ തള്ളി ധ്രുവ് - Vikram health updates

Vikram hospitalised: നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് വിക്രമിനെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വീണ്ടെടുത്ത വിക്രം ഇന്ന് തന്നെ ആശുപത്രി വിടുമെന്നാണ് സൂചന.

Dhruv Vikram clarifies his father Vikram  Vikram did not have a heart attack  Vikram hospitalised  Druv Vikram about Vikram heart attack  Vikram health updates  വാര്‍ത്തകള്‍ തള്ളി ധ്രുവ്
'കേള്‍ക്കുന്നതില്‍ ഞങ്ങള്‍ക്ക് വേദനയുണ്ട്‌; സ്വകാര്യത വേണം'; വാര്‍ത്തകള്‍ തള്ളി ധ്രുവ്
author img

By

Published : Jul 9, 2022, 10:43 AM IST

Updated : Jul 9, 2022, 11:34 AM IST

Dhruv Vikram about Vikram heart attack: നടന്‍ വിക്രമിന് ഹൃദയാഘാതം ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് മകന്‍ ധ്രുവ് വിക്രം. അച്ഛന് ഹൃദയാഘാതം ഉണ്ടായിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തങ്ങളെ വേദനിപ്പിക്കുന്നുവെന്നും ധ്രുവ് വിക്രം. ഇന്‍സ്‌റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ധ്രുവിന്‍റെ പ്രതികരണം. വിക്രം ഇപ്പോള്‍ സുഖമായി ഇരിക്കുന്നുവെന്നും ധ്രുവ് പറഞ്ഞു.

Dhruv Vikram denies Vikram heart attacks: 'അപ്പയ്‌ക്ക് നെഞ്ചില്‍ നേരിയ അസ്വസ്ഥത ഉണ്ടായിരുന്നു. അതിനായി ചികിത്സയിലാണ്. ഹൃദയാഘാതം ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കിംവദന്തികള്‍ കേള്‍ക്കുന്നതില്‍ തങ്ങള്‍ക്ക് വേദനയുണ്ട്‌. ചിയാന്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു. ഈ സമയത്ത് കുടുംബത്തിന് ആവശ്യമായ സ്വകാര്യത ആവശ്യമാണ്. ഒരു ദിവസത്തിനകം അദ്ദേഹം ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജ്‌ ആകാനാണ് സാധ്യത', ധ്രുവ് കുറിച്ചു.

Vikram hospitalised: നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് വിക്രമിനെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്‌ച രാവിലെ തന്നെ അദ്ദേഹം ചികിത്സ തേടിയിരുന്നു. എന്നാല്‍ ഹൃദയാഘാതം അനുഭവപ്പെട്ടു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും താരം സുഖമായി ഇരിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.

Vikram health updates: വിക്രത്തിന്‍റെ മാനേജര്‍ സൂര്യനാരായണനും വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. താരത്തിന് ഹൃദയാഘാതം ഉണ്ടായിട്ടില്ലെന്നും നെഞ്ചില്‍ നേരിയ അസ്വസ്ഥത മാത്രമാണ് ഉണ്ടായതെന്നും സൂര്യനാരായണന്‍ ട്വിറ്ററില്‍ കുറിച്ചു. ആരോഗ്യനില വീണ്ടെടുത്ത വിക്രം ഇന്ന് തന്നെ ആശുപത്രി വിടുമെന്നാണ് സൂചന.

Vikram new projects: മണിരത്‌നത്തിന്‍റെ സ്വപ്‌ന പദ്ധതി പൊന്നിയിന്‍ 'സെല്‍വന്‍റെ' ടീസര്‍ ലോഞ്ചില്‍ പങ്കെടുക്കാനിരിക്കെയായിരുന്നു വിക്രം ആശുപത്രിയിലായത്‌. സിനിമയില്‍ പ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്‌. ഓഗസ്‌റ്റ് 11ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിനെത്തുന്ന 'കോബ്ര'യാണ് താരത്തിന്‍റെ മറ്റൊരു പുതിയ ചിത്രം. ആമസോണ്‍ പ്രൈമിലൂടെ റിലീസായ കാര്‍ത്തിക് സുബരാജിന്‍റെ 'മഹാന്‍' ആണ് വിക്രമിന്‍റെതായി എറ്റവും ഒടുവിലായി പുറത്തിറങ്ങിയത്. സംവിധായകന്‍ പാ രഞ്‌ജിത്തിനൊപ്പവും താരം സിനിമ ചെയ്യുന്നുണ്ട്‌.

Also Read: ഹൃദയാഘാതമല്ല, വിക്രം സുഖമായി ഇരിക്കുന്നതായി മെഡിക്കല്‍ ബുളളറ്റിന്‍

Last Updated : Jul 9, 2022, 11:34 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.