ETV Bharat / entertainment

ധനുഷും നാഗാർജുനയും ഒന്നിക്കുന്നു; ഡിഎന്‍എസ് ചിത്രീകരണം തുടങ്ങി - DANUSH NEW MOVIE

Dhanush Nagarjuna Combo : 'ക്യാപ്റ്റൻ മില്ലർ', 'നാ സാമി റേഞ്ച്' ചിത്രങ്ങളിൽ ഹിറ്റ് അടിച്ച താരങ്ങളെ ഒന്നിച്ച് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ

Dhanush Nagarjuna New Movie  ധനുഷ് നാഗാർജുന പുതിയ ചിത്രം  DANUSH NEW MOVIE  NAGARJUNA NEW MOVIE
Dhanush and Telugu superstar King Nagarjuna
author img

By ETV Bharat Kerala Team

Published : Jan 18, 2024, 3:48 PM IST

Updated : Jan 18, 2024, 4:32 PM IST

പ്രശസ്‌ത തമിഴ് താരം ധനുഷും തെലുഗു സൂപ്പർ താരം കിങ് നാഗാർജുനയും ഒന്നിക്കുന്നു (Dhanush Nagarjuna New Movie). ശേഖർ കമ്മുലയുടെ സംവിധാനത്തിലാണ് ധനുഷ്, നാഗാർജുന അക്കിനേനി, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുതിയ ചിത്രം ഇറക്കുന്നത്. ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. പൂജ അടക്കമുള്ള ചടങ്ങുകൾ നടന്നു. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ എൽ പി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ സുനിൽ നാരംഗും പുസ്‌കൂർ രാം മോഹൻ റാവുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൊണാലി നാരംഗ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് #DNS (ധനുഷ്, നാഗാർജുന, ശേഖർ കമ്മുല) എന്നാണ് താൽക്കാലികമായ് പേരിട്ടിരിക്കുന്നത്. രശ്‌മിക മന്ദാനയാണ് ചിത്രത്തിലെ നായിക.

സുനിൽ നാരംഗ്, പുസ്‌കൂർ രാം മോഹൻ റാവു, ഭരത് നാരംഗ്, ജാൻവി നാരംഗ് തുടങ്ങിയവരുടെ നിറ സാന്നിധ്യത്തിൽ ഗംഭീരമായി ലോഞ്ച് ചെയ്‌ത ചിത്രം ധനുഷിനൊപ്പമുള്ള നിർണായക രംഗങ്ങൾ ചിത്രീകരിച്ചുകൊണ്ടാണ് ആരംഭിച്ചത്.

'ക്യാപ്റ്റൻ മില്ലർ', 'നാ സാമി റേഞ്ച്' എന്നീ ചിത്രങ്ങളിലൂടെ ധനുഷും നാഗാർജുനയും മെഗാ ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ചതോടെ ഈ ഇതിഹാസ മൾട്ടിസ്റ്റാർ പ്രോജക്റ്റ് വൻ ആവേശത്തോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്. ഇരുവരും തകർത്തത് കൊണ്ട് ഇവരെ ഒരുമിച്ച് സ്ക്രീനിൽ കാണാനായ് ഇരുവരുടെയും ആരാധകർ കാത്തിരിക്കുകയാണ്. ജനുവരി 12 നാണ് ക്യാപ്റ്റൻ മില്ലർ പുറത്തിറങ്ങിയത്.

ക്യാപ്റ്റൻ മില്ലറിന്‍റെ ട്രെയിലറും വമ്പൻ ഹിറ്റ് ആയിരുന്നു. നിമിഷ നേരം കൊണ്ട് ട്രെയിലർ കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ്. സിനിമയുടെ ലിറിക്കൽ വീഡിയോയും ഏറെ ജനശ്രദ്ധ നേടി.

Also read : ഹിയർ ഈസ് ദി ഡെവിൾ; ത്രില്ലടിപ്പിച്ച് 'ക്യാപ്റ്റൻ മില്ലർ' ട്രെയിലർ, വിവിധ ഗെറ്റപ്പുകളിൽ ധനുഷ്

'ഫിദ', 'ലവ് സ്റ്റോറി' എന്നീ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം ശേഖർ കമ്മുലയുടെ സംവിധാനത്തിൽ എത്തുന്ന ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും പേരുകൾ വരും ദിവസങ്ങളിലായി അറിയിക്കും. ചിത്രത്തിന്‍റെ ഛായാഗ്രഹണം: നികേത് ബൊമ്മി, പ്രൊഡക്ഷൻ ഡിസൈൻ: രാമകൃഷ്‌ണ സബ്ബാനി, മോണിക്ക നിഗോത്രേ, മാർക്കറ്റിംഗ്: വാൾസ് ആൻഡ് ട്രൻഡ്സ്, പിആർഒ: ശബരി.

Also read :തുടി താള മേളത്തോടെ 'കോറനാര്...'; ശ്രദ്ധേയമായി 'ക്യാപ്റ്റൻ മില്ലർ' ലിറിക്കൽ വീഡിയോ

Last Updated : Jan 18, 2024, 4:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.