ETV Bharat / entertainment

'നിന്നെ രക്ഷിക്കാൻ നീ മാത്രേയുള്ളൂ സ്റ്റീഫാ...'; ഉദ്വേഗം നിറച്ച് 'പുള്ളി' ട്രെയിലർ പുറത്ത് - പുള്ളി

Pulli Movie Directed by Jiju Asokan : 'ഉറുമ്പുകള്‍ ഉറങ്ങാറില്ല' എന്ന ചിത്രത്തിന് ശേഷം ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'പുള്ളി' ഉടൻ പ്രേക്ഷകരിലേക്ക്.

Dev Mohan Indrans starrer Pulli Trailer out  Dev Mohan Indrans starrer Pulli  Pulli Official Trailer out  Dev Mohan starrer Pulli movie  ഉദ്വേഗം നിറച്ച് പുള്ളി ട്രെയിലർ പുറത്ത്  പുള്ളി ട്രെയിലർ  ഉറുമ്പുകള്‍ ഉറങ്ങാറില്ല  Urumbukal Urangarilla  Pulli Movie Directed by Jiju Asokan  Jiju Asokan new movie  പുള്ളി  Pulli
Dev Mohan Indrans starrer Pulli Official Trailer out
author img

By ETV Bharat Kerala Team

Published : Nov 25, 2023, 5:05 PM IST

'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസിലേക്ക് ചേക്കേറിയ ദേവ് മോഹന്‍ നായകനായി പുതിയ ചിത്രം വരുന്നു. ജിജു അശോകന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുള്ളി' എന്ന സിനിമയിലാണ് താരം പ്രധാന വേഷത്തിൽ എത്തുന്നത്. പുള്ളി സിനിമയുടെ ട്രെയിലർ പുറത്തുവന്നു (Dev Mohan starrer Pulli Official Trailer out).

ഉദ്വേഗം നിറഞ്ഞ രംഗങ്ങൾ കോർത്തിണക്കിയ ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ജയിൽ പശ്‌ചാത്തലമാക്കി അണിയിച്ചൊരുക്കിയ ട്രെയിലർ മികച്ച പ്രതികരണം നേടുകയാണ്. അത്യുഗ്രൻ ആക്ഷൻ രംഗങ്ങളും ചിത്രത്തിലുടനീളം ഉണ്ടാകുമെന്ന ഉറപ്പും നൽകുന്നതാണ് ട്രെയിലർ.

  • " class="align-text-top noRightClick twitterSection" data="">

'ഉറുമ്പുകള്‍ ഉറങ്ങാറില്ല' എന്ന ചിത്രത്തിന് ശേഷം ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പുള്ളി'. മീനാക്ഷി ദിനേശ് ആണ് ഈ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'പൊറിഞ്ചു മറിയം' ജോസിൽ നൈല ഉഷ അവതരിപ്പിച്ച മറിയത്തിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ച മീനാക്ഷി നസ്‌ലിൻ നായകനായ '18 പ്ലസി'ൽ നായികയായെത്തി കയ്യടി നേടിയിരുന്നു.

ഇന്ദ്രന്‍സും 'പുള്ളി'യിൽ നിർണായക വേഷത്തിലുണ്ട്. കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, സെന്തിൽ കൃഷ്‌ണ, വിജയകുമാർ, സുധി കോപ്പ, ബാലാജി ശർമ്മ, വെട്ടുക്കിളി പ്രകാശ്, രാജേഷ് ശര്‍മ്മ, അബിന ബിനോ, ബിനോയ്, മുഹമ്മദ് ഇരവട്ടൂർ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.

കമലം ഫിലിംസിന്‍റെ ബാനറില്‍ ടി ബി രഘുനാഥന്‍ ആണ് ഈ ചിത്രത്തിന്‍റെ നിര്‍മാണം. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകരുന്നത് 'മനുഷ്യര്‍' എന്ന മ്യൂസിക് ബാന്‍ഡ് ആണ്. ഇതാദ്യമായാണ് ഒരു സിനിമയ്‌ക്ക് മ്യൂസിക് ബാന്‍ഡ് സംഗീത സംവിധാനം നിർവഹിക്കുന്നത് .

ബിനു കുര്യൻ ആണ് 'പുള്ളി' സിനിമയുടെ ഛായാഗ്രാഹകൻ. എഡിറ്റിംഗ് ദീപു ജോസഫും നിർവഹിക്കുന്നു. ലേഖ ഭാട്ടിയ സഹ നിർമാതായ ചിത്രത്തിന്‍റെ ലെെന്‍ പ്രൊഡ്യൂസര്‍ കെ ജി രമേശ് ആണ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിജു തോമസ്, കല - പ്രശാന്ത് മാധവ്, മേക്കപ്പ് - അമല്‍ ചന്ദ്രന്‍, വസ്‌ത്രാലങ്കാരം - അരുണ്‍ മനോഹര്‍, സ്റ്റില്‍സ് - ഭവിനീഷ് ഭരതന്‍, പരസ്യകല - സിറോ ക്ലോക്ക്, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - അബ്രു സെെമണ്‍, വിവിന്‍ രാധാകൃഷ്‌ണന്‍, അസോസിയേറ്റ് ഡയറക്‌ടര്‍ - ആതിര കൃഷ്‌ണന്‍ എ ആര്‍, അസിസ്റ്റന്‍റ് ഡയറക്‌ടര്‍ - ഗൗതം ഗോരോചനം, മുഹമ്മദ് യാസിന്‍, സൗണ്ട് - ഗണേശ് മാരാര്‍, ആക്ഷന്‍ - വിക്കി മാസ്റ്റർ.

ഫിനാന്‍സ് കണ്‍ട്രോളര്‍ - ശ്രീക്കുട്ടന്‍ ധനേശന്‍, പ്രൊജക്‌ട് കോ ഓര്‍ഡിനേറ്റര്‍ - അമല്‍ പോള്‍സണ്‍, പ്രൊഡക്ഷന്‍ മാനേജര്‍ - അമല പോള്‍സണ്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - വിനോദ് ശേഖര്‍, വിനോദ് വേണുഗോപാലൻ, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.